അച്ഛന്‍ അവര്‍ക്കെല്ലാം പ്രിയപ്പെട്ടവനായിരുന്നു..! പിതാവിന്റെ ഓര്‍മ ദിനത്തില്‍ ശരത്ത് ദാസ്

മിനിസ്‌ക്രീനിലും ബിഗ്‌സ്‌ക്രീനിലും ഒരുപോലെ തന്റെ മികവ് തെളിയിച്ച നടനാണ് ശരത്ത് ദാസ്. ഇപ്പോഴിതാ അച്ഛന്റെ ഓര്‍മ്മ ദിനത്തില്‍ നടന്‍ ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പാണ് ശ്രദ്ധ നേടുന്നത്. ശരത്ത് ദാസിന്റെ പിതാവ് വെണ്‍മണി ഹരിദാസ് മൃണാളിനി…

മിനിസ്‌ക്രീനിലും ബിഗ്‌സ്‌ക്രീനിലും ഒരുപോലെ തന്റെ മികവ് തെളിയിച്ച നടനാണ് ശരത്ത് ദാസ്. ഇപ്പോഴിതാ അച്ഛന്റെ ഓര്‍മ്മ ദിനത്തില്‍ നടന്‍ ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പാണ് ശ്രദ്ധ നേടുന്നത്. ശരത്ത് ദാസിന്റെ പിതാവ് വെണ്‍മണി ഹരിദാസ് മൃണാളിനി സാരാഭായിയുടെ ദര്‍പ്പണയില്‍ ഗായകനായിരുന്നു. മല്ലികാ സാരാഭായിയുടെ അരങ്ങേറ്റത്തിനടക്കം പാട്ട് പാടിയ വ്യക്തിയായിരുന്നു അദ്ദേഹം. അവര്‍ക്ക് എല്ലാം തന്റെ അച്ഛന്‍ വളരെ പ്രിയപ്പെട്ടവന്‍ ആയിരുന്നു എന്ന് ശരത് പറയുന്നു.

പിതാവിന്റെ ചിത്രത്തിനൊപ്പം മൃണാളിനി സാരാഭായിയും മല്ലികാ സാരാഭായിയും അയച്ച കത്തും താരം പങ്കുവെച്ചിട്ടുണ്ട്..17 വര്‍ഷമായി പിതാവ് മരിച്ചിട്ട്.. ഇന്നും , കഥകളി ആസ്വാദകരുടേയും, സംഗീതാസ്വാദകരുടേയും ഉള്ളില്‍ ,അച്ഛന്റെ ശബ്ദവും സംഗീതവും നിലനില്‍ക്കുന്നുണ്ടെന്നും ശരത്ത് പറയുന്നു. അച്ഛന്റെ ഓര്‍മ്മയില്‍ ശരത്ത് പങ്കുവെച്ച് വാക്കുകളിലേക്ക്.. ഇന്ന് അച്ഛന്റെ ശ്രാദ്ധ ദിനം…

17 വര്‍ഷമായി അച്ഛന്‍ യാത്രയായിട്ട്… 1968 മുതല്‍ 1976 വരെ, അഹമ്മദാബാദില്‍ ‘വിക്രം സാരാഭായിയുടേയും മൃണാളിനി സാരാഭായിയുടേയും ദര്‍പ്പണ’ അക്കാദമി ഓഫ് പെര്‍ഫോമിങ്ങ് ആര്‍ട്‌സിലാണ് സംഗീതജ്ഞനായി അച്ഛന്‍ ജോലി ചെയ്തിരുന്നത്. അച്ഛന്റെ മരണവാര്‍ത്തയറിഞ്ഞ്, അന്ന് മൃണാളിനി അമ്മയും ,മല്ലികാ സാരാഭായും

ഞങ്ങള്‍ക്ക് അയച്ച കത്ത്. അത്രയ്ക്ക് പ്രിയപ്പെട്ട ആളായിരുന്നു അവര്‍ക്ക് അച്ഛന്‍.. ഇന്നും , കഥകളി ആസ്വാദകരുടേയും, സംഗീതാസ്വാദകരുടേയും ഉള്ളില്‍ ,അച്ഛന്റെ ശബ്ദവും സംഗീതവും നിലനില്‍ക്കുന്നു….പ്രണാമം എന്നാണ് ശരത്ത് കുറിച്ചിരിക്കുന്നത്.