മുകേഷുമായി വിവാഹം കഴിഞ്ഞതോടെ സരിത അഭിനയം വിടുകയായിരുന്നു

ഒരു കാലത്ത് മലയാള സിനിമയിൽ സജീവമായി നിന്ന താരമാണ് സരിത. നാല് ഭാഷകളിൽ ആയി അഞ്ഞൂറിൽ അധികം സിനിമകളിൽ ആണ് താരംഅഭിനയിച്ചത്. അഭിനയത്തിന് പുറമെ മികച്ച ഡബ്ബിങ് ആർട്ടിസ്റ്റ് കൂടിയാണ് താരം എന്ന് സരിത…

ഒരു കാലത്ത് മലയാള സിനിമയിൽ സജീവമായി നിന്ന താരമാണ് സരിത. നാല് ഭാഷകളിൽ ആയി അഞ്ഞൂറിൽ അധികം സിനിമകളിൽ ആണ് താരംഅഭിനയിച്ചത്. അഭിനയത്തിന് പുറമെ മികച്ച ഡബ്ബിങ് ആർട്ടിസ്റ്റ് കൂടിയാണ് താരം എന്ന് സരിത പലപ്പോഴും തെളിയിച്ചിട്ടുണ്ട്. മലയാളം, തമിഴ്, തെലുങ്ങ്, കന്നഡ ഭാഷ സിനിമകളിൽ ആണ് താരം തിളങ്ങി നിന്നിരുന്നത്. ആദ്യ വിവാഹം പരാചയമായിരുന്നു സരിതയുടേത്. അത് കൊണ്ട് തന്നെ അധികം വൈകാതെ തന്നെ വെങ്കട്ട് രാമനിൽ നിന്നും സരിത വിവാഹ മോചനം നേടുകയായിരുന്നു. അതിനു ശേഷമാണ് സരിത മലയാള സിനിമയിലേക്ക് വരുന്നത്. ശേഷമാണ് താരം മുകേഷിനെ പരിചയപ്പെടുന്നത്.

അധികം വൈകാതെ തന്നെ താരം മുകേഷുമായി പ്രണയത്തിൽ ആകുകയും ഇരുവരും തമ്മിൽ വിവാഹിതർ ആകുകയും ചെയ്തു. എന്നാൽ വിവാഹത്തോടെ അധികനാൾ താരം സിനിമ അഭിനയത്തിൽ സജീവമായി നിന്നില്ല എങ്കിലും ഡബ്ബിങ്ങിൽ താരം സജീവമായിരുന്നു. എന്നാൽ വർഷങ്ങൾക്ക് ഇപ്പുറം താരം മുകേഷിൽ നിന്ന് വിവാഹ മോചനം നേടിയിരുന്നു. അതിനു ശേഷം ഗുരുത ആരോപണങ്ങൾ ആണ് സരിത മുകേഷിനെതിരെ ഉന്നയിച്ചത്. തന്നെ മുകേഷ് മാനസികമായും ശാരീരികമായും ഈ കാലത്തമത്രെയും ഉപദ്രവിച്ച് വരുകയായിരുന്നു എന്നും മുകേഷിന്റെ അച്ഛൻ പറഞ്ഞത് കൊണ്ടാണ് താൻ ഇതൊന്നും ഇത് വരെ പുറത്ത് പറയാതിരുന്നത് എന്നും സരിത പറഞ്ഞു.

എന്നാൽ മുകേഷ് രണ്ടാമത് വിവാഹം കഴിച്ചപ്പോൾ നിയമപരമായി വിവാഹബന്ധം താനുമായുളളത് വേർപെടുത്താതെ ആണ് മുകേഷ് വീണ്ടും വിവാഹം കഴിച്ചിരിക്കുന്നത് എന്നാണ് സരിത ആരോപിച്ചത്. ഇപ്പോഴിതാ തന്റെ ജീവിതത്തിലെ വിശേഷം പങ്കുവെക്കുകയാണ് താരം. നീണ്ട നാളത്തെ ഇടവേളയ്‌ക്കു ശേഷം സരിത വീണ്ടും അഭിനയ ജീവിതത്തിലേക്ക് തിരിച്ച് വരവ് നടത്തിയിരിക്കുകയാണ്. മാ വീരൻ എന്ന തമിഴ് ചിത്രത്തിൽ കൂടിയാണ് സരിത തന്റെ തിരിച്ച് വരവ് നടത്തുന്നത്. ആദ്യമായി സിനിമയിലേക്ക് വരുമ്പോൾ ഉണ്ടായിരുന്ന അതെ ത്രില്ലും സന്തോഷവുമാണ് തനിക് ഇപ്പോഴും ഉള്ളത് എന്നും സരിത പറഞ്ഞു. ശിവകാർത്തികേയൻ ആണ് മാ വീരനിൽ നായകനായി എത്തുന്നത്. വലിയ താരനിരയോടെയാണ് ചിത്രം പ്രദർശനത്തിന് ഒരുങ്ങുന്നത്.