മമ്മൂട്ടി ആ ഡയലോഗ് പഠിച്ചത് തൃശൂരിലേക്കുള്ള യാത്രക്കിടെ; വെളിപ്പെടുത്തി സത്യൻ അന്തിക്കാട്

എംടി വാസുദേവന്‍ നായര്‍ സ്വന്തം ശബ്ദത്തില്‍ റെക്കോര്‍ഡ് ചെയ്ത ഡയലോഗുകള്‍ കേട്ട് പഠിച്ചാണ് മമ്മൂട്ടി ‘ഒരു വടക്കന്‍ വീരഗാഥ’ ചിത്രത്തില്‍ അഭിനയിച്ചതെന്ന് സംവിധായകന്‍ സത്യന്‍ അന്തിക്കാട്. മണികണ്ഠന്‍ പട്ടാമ്പിയും സലിം ഹസനും ചേര്‍ന്ന് ഒരുക്കുന്ന…

എംടി വാസുദേവന്‍ നായര്‍ സ്വന്തം ശബ്ദത്തില്‍ റെക്കോര്‍ഡ് ചെയ്ത ഡയലോഗുകള്‍ കേട്ട് പഠിച്ചാണ് മമ്മൂട്ടി ‘ഒരു വടക്കന്‍ വീരഗാഥ’ ചിത്രത്തില്‍ അഭിനയിച്ചതെന്ന് സംവിധായകന്‍ സത്യന്‍ അന്തിക്കാട്. മണികണ്ഠന്‍ പട്ടാമ്പിയും സലിം ഹസനും ചേര്‍ന്ന് ഒരുക്കുന്ന ‘പഞ്ചായത്ത് ജെട്ടി’ എന്ന ചിത്രത്തിന്റെ പൂജാ ചടങ്ങില്‍ സംസാരിക്കവെയാണ് സത്യന്‍ അന്തിക്കാട് മമ്മൂട്ടിയെ കുറിച്ച് സംസാരിച്ചത്. സിനിമയുടെ പൂജാ ചടങ്ങിലേക്ക് തന്നെ ക്ഷണിക്കാന്‍ വന്ന മണികണ്ഠനോടും സലിം ഹസനോടും സംസാരിച്ച കാര്യങ്ങളെ കുറിച്ചാണ് സത്യന്‍ അന്തിക്കാട് തുറന്നു പറഞ്ഞത്. ”തന്നെ ക്ഷണിക്കാന്‍ വന്ന ഇവരോട് താൻ  പറഞ്ഞത് മമ്മൂട്ടിയും മോഹന്‍ലാലും വെറുതെയല്ല നാല്‍പതു കൊല്ലം കഴിഞ്ഞും ഇവിടെ നില്‍ക്കുന്നത് അവര്‍ക്ക് സിനിമയോടുള്ള അഭിനിവേശവും ആത്മാര്‍ഥതയും കൊണ്ടാണ് എന്ന് സത്യൻ അന്തിക്കാട് പറയുന്നത്.   മമ്മൂട്ടി ഇപ്പൊ ഇവിടെ ഇല്ലാത്തതുകൊണ്ട് താൻ പറയാം എന്ന് പറഞ്ഞു കൊണ്ടാണ് സത്യൻ അന്തിക്കാട്  മമ്മൂട്ടിയെപ്പറ്റി പറഞ്ഞു തുടങ്ങുന്നത് .

താനും  മമ്മൂട്ടിയും കൂടി ‘വടക്കന്‍ വീരഗാഥ’ എന്ന സിനിമ തുടങ്ങുന്നതിനു മുന്‍പ് എറണാകുളത്തു നിന്നും തൃശൂര്‍ക്ക് യാത്ര ചെയ്യുകയായിരുന്നു. രാത്രിയിലാണ് യാത്ര. സത്യൻ  അന്തികാട്  ഒരു ടാക്‌സി പിടിക്കാന്‍ നില്‍കുമ്പോള്‍ മമ്മൂട്ടി പറഞ്ഞു ഞാന്‍ ആ വഴിക്കാണ് നിങ്ങളെ ഞാന്‍ വിടാം എന്ന്.”അനഗ്നെ സത്യൻ അന്തിക്കാടും മമ്മൂട്ടിയുമൊരുമിച്ച് യാത്ര തുടങ്ങി.  കാറില്‍ പോകുമ്പോള്‍ താൻ പുതുതായി ചെയ്യാൻപോകുന്ന സിനിമയെപ്പറ്റി മമ്മൂട്ടി  പറഞ്ഞു, ‘താൻ  എംടിയുടെ ഒരു പുതിയ സിനിമയില്‍ അഭിനയിക്കാന്‍ പോവുകയാണ്. അത് കുറച്ചു ബുദ്ധിമുട്ടുള്ളതാണ്. കഥാപാത്രം ചന്തു ആണെന്നുമൊക്കെ .  അതിനായി  കോഴിക്കോട് പോയി എം ടി വായുസദേവൻനായരെക്കൊണ്ട് തന്റെ ഭാഗം മുഴുവന്‍ റെക്കോര്‍ഡ് ചെയ്യിച്ചു എന്നിട്ട് അത് കാസറ്റില്‍ ഇട്ടു യാത്ര ചെയ്യുമ്പോള്‍ അത് കേട്ട് പഠിക്കും എന്ന്’. വടക്കന്‍ വീരഗാഥ തുടങ്ങുന്നതിന് എത്രയോ മുമ്പ് ആ കാസറ്റ് കേട്ടിട്ട് മമ്മൂട്ടി ആ ഡയലോഗ് പറഞ്ഞു പഠിക്കുന്നത് താൻ നേരിട്ട്  കണ്ടിട്ടുണ്ട് എന്നും സത്യൻ അന്തിക്കാട് പറഞ്ഞു.  ‘ഇരുമ്പാണി തട്ടി മുളയാണി..’ എന്നൊക്കെയുള്ള എംടിയുടെ ഡയലോഗ് ആണ് അന്ന് മമ്മൂട്ടി പഠിച്ചത്  എന്നാണ് സത്യന്‍ അന്തിക്കാട് പറയുന്നത്. സത്യൻ അന്തിക്കാടിന്റെ വാക്കുകൾ കേള്ക്കാം.