ശ്രീനിവാസൻ വീഴാൻ പോകുമ്പോൾ  ലാൽ പ്രകടിപ്പിച്ച മനസാന്നിധ്യം മാത്രം മതി മികച്ച അഭിനേതാവാണന്ന്   മനസിലാക്കാൻ!  മോഹൻലാലിനെ കുറിച്ച് സത്യൻ അന്തിക്കാട് 

സത്യൻ അന്തിക്കാട്, മോഹൻലാൽ കൂട്ടുകെട്ടിൽ നിരവധി ചിത്രങ്ങൾ മലയാളത്തിൽ എത്തിയിട്ടുണ്ട്, ഇരുവരുടെയും കോംബോയിൽ ഒരുപാടു ഹിറ്റ് ചിത്രങ്ങൾ ഇറങ്ങിയിട്ടുമുണ്ട്, ഇപ്പോൾ സത്യൻ അന്തിക്കാട് മോഹൻലാലിനെ കുറിച്ചുള്ള  ചില കാര്യങ്ങൾ തുറന്നു പറയുകയാണ്. തന്റെ നല്ലൊരു…

സത്യൻ അന്തിക്കാട്, മോഹൻലാൽ കൂട്ടുകെട്ടിൽ നിരവധി ചിത്രങ്ങൾ മലയാളത്തിൽ എത്തിയിട്ടുണ്ട്, ഇരുവരുടെയും കോംബോയിൽ ഒരുപാടു ഹിറ്റ് ചിത്രങ്ങൾ ഇറങ്ങിയിട്ടുമുണ്ട്, ഇപ്പോൾ സത്യൻ അന്തിക്കാട് മോഹൻലാലിനെ കുറിച്ചുള്ള  ചില കാര്യങ്ങൾ തുറന്നു പറയുകയാണ്. തന്റെ നല്ലൊരു സുഹൃത്താണ് മനോഹൻലാൽ അതിപ്പോൾ ഓൺ സ്‌ക്രീനിൽ ആയാലും പുറത്തായാലും. സന്മനസുള്ളവർക്ക് സമാധാനം എന്ന ചിത്രത്തിലെ ഒരു ഷോട്ടിൽ ശ്രീനിവാസൻ വീഴാൻ പോകുമ്പോൾ ലാൽ പ്രകടിപ്പിച്ച ഒരു മനസാന്നിധ്യം മാത്രം മതി മോഹൻലാൽ എന്ന അഭിനേതാവിനെ മനസിലാക്കാൻ സംവിധായകൻ പറയുന്നു

ഈ ചിത്രത്തിൽ ശ്രീനിവാസൻ വാടകവീട് ഒഴിപ്പിക്കാൻ ചെല്ലുന്ന രംഗം ഉണ്ട്, അതിൽ ലാലിന്റെ കഥപാത്ര൦ ശ്രീനിവാസന്റെ പോലീസ് കഥപാത്രത്തെ ജീപ്പിൽ കൊണ്ട് വരുന്നുണ്ട്, ജീപ്പ് വന്നു ജീപ്പിൽ നിന്നും ശ്രീനിവാസൻ ഇൻസ്‌പെക്ടർ രാജേന്ദ്രനായി ചാടി ഇറങ്ങുമ്പോൾ ഷൂ തെന്നി വീഴാൻ പോയിരുന്നു, ഞാൻ ആ ഷോട്ട് കട്ട് ചെയ്യ്തില്ല അതുപോലെ അഭിനയിപ്പിച്ചു, അതിനൊപ്പം മോഹൻലാലും അഭിനയിച്ചു. ഇന്നത്തെ പോലെയുള്ള മോണിറ്റർ സൗകര്യമില്ല ഒരു മാസം കഴിഞ്ഞാണ് ആ രംഗം കണ്ടത്. സത്യത്തിൽ ശ്രീനിവാസന്റെ ആ വീഴ്ച്ച കണ്ടു എല്ലാവരും ചിരിച്ചു ആ സമയത്തു ലാലും ചിരിച്ചു, എന്നാൽ ആ രംഗം ഒന്നും കൂടി എടുക്കാമെന്ന് എല്ലാവരും പറഞ്ഞു

ഞാൻ അത് മോഹൻലാലിനോട് ചോദിച്ചു അപ്പോൾ ലാൽ പറഞ്ഞു സത്യേട്ടാ ഞാൻ ചിരിച്ചു എന്നാൽ ആ ചിരി ക്യമറയിൽ പതിയില്ല എന്ന്. കാരണം ഞാൻ കുടയും ആ ബാഗും വെച്ച് ആ ചിരി മറച്ചു. ലാൽ ചിരിച്ചു എന്നാൽ ലാലിൻറെ ചിരി വന്നില്ല. ഇതിനെയാണ് മനസാന്നിധ്യം എന്ന് പറയുന്നത് സത്യൻ അന്തിക്കാട് പറയുന്നു. . ദൈവം അനുഗ്രഹിച്ച അഭിനയ വാസനയാണ് ലാലിനുള്ളത്, അദ്ദേഹത്തെ പറ്റി എത്ര പറഞ്ഞാലും മതിവരില്ല. കുട്ടിക്കാലത്തു എന്റെ മക്കൾ തന്നെ ചോദിക്കാറുണ്ട് അച്ഛന്റെ സിനിമയിൽ മോഹൻലാൽ ആണോ നടനെന്ന് ഞാൻ അല്ല എന്ന് പറഞ്ഞാൽ അവർ എന്നോട് പിണങ്ങുമായിരുന്നു, ജീവതത്തിൽ ഒരു മാറ്റവുമില്ല ഒരു സുഹൃത്തു തന്നെയാണ് മോഹൻലാൽസംവിധയകാൻ പറയുന്നു