പൂള്‍ പാര്‍ട്ടി ചുംബന ചിത്രവുമായി സ്വാസിക!! വെള്ളമടി… അനാശാസ്യം എല്ലാം ഒന്നിച്ചുള്ള പാക്കേജെന്ന് വിമര്‍ശനം

ഭര്‍ത്താവ് പ്രേം ജേക്കബിനൊപ്പമുള്ള പ്രണയാര്‍ദ്ര ചിത്രവുമായി നടി സ്വാസിക വീണ്ടും. പൂള്‍ പാര്‍ട്ടിയില്‍ വെച്ച് ചുംബിക്കുന്ന ചിത്രമാണ് നടി പങ്കുവെച്ചിരിക്കുന്നത്. ദിവസങ്ങള്‍ക്ക് മുന്‍പായിരുന്നു സ്വാസിക-പ്രേം വിവാഹം. താരവിവാഹത്തിന്റെ ചിത്രങ്ങളും വീഡിയോയുമാണ് സോഷ്യലിടത്ത് വൈറലായിരുന്നു. വിവാഹശേഷം…

ഭര്‍ത്താവ് പ്രേം ജേക്കബിനൊപ്പമുള്ള പ്രണയാര്‍ദ്ര ചിത്രവുമായി നടി സ്വാസിക വീണ്ടും. പൂള്‍ പാര്‍ട്ടിയില്‍ വെച്ച് ചുംബിക്കുന്ന ചിത്രമാണ് നടി പങ്കുവെച്ചിരിക്കുന്നത്. ദിവസങ്ങള്‍ക്ക് മുന്‍പായിരുന്നു സ്വാസിക-പ്രേം വിവാഹം. താരവിവാഹത്തിന്റെ ചിത്രങ്ങളും വീഡിയോയുമാണ് സോഷ്യലിടത്ത് വൈറലായിരുന്നു. വിവാഹശേഷം റൊമാന്റിക് ചിത്രങ്ങളെല്ലാം താരങ്ങള്‍ പങ്കുവച്ചിരുന്നു.

പുതിയ വീഡിയോ പങ്കുവെച്ചതിന് പിന്നാലെ നിരവധി വിമര്‍ശനവും നടിയെ തേടിയെത്തി. വെള്ളമടി അനാശാസ്യം എല്ലാം ഒന്നിച്ചുള്ള ഒരു പാക്കേജ് എന്ന കമന്റ് ഒരാള്‍ ഇട്ടതിനു പിന്നാലെ അതെ എന്ന മറുപടിയും താരം നല്‍കിയിട്ടുണ്ട്. ഇത് മെഗാ സീരിയല്‍ ആണോ തീര്‍ന്നില്ലേ എത്ര നാളത്തേക്ക് കാണും എന്നിങ്ങനെ നിരവധി കമന്റുകളും പ്രത്യക്ഷപ്പെടുന്നുണ്ട്.

മിനിസ്‌ക്രീനില്‍ നിന്നും ബിഗ് സ്‌ക്രീനിലേക്കെത്തിയ താരമാണ് സ്വാസിക. നിരവധി ആരാധകരുണ്ട് താരത്തിന്. മോഡലും ടെലിവിഷന്‍ താരവുമാണ് പ്രേം. ഇരുവരും ഒരുമിച്ച് സീരിയല്‍ ചെയ്ത പരിചയമാണ് പ്രണയത്തിലേക്കും വിവാഹത്തിലേക്കും എത്തിയത്. ഇപ്പോള്‍ ഏറെ ആരാധകരുള്ള താരദമ്പതികളായി മാറിയിരിക്കുകയാണ് താരങ്ങള്‍.

മോഹന്‍ലാലിന്റെ മലയിക്കോട്ടെ വാലിബനെ കുറിച്ച് വാനോളം പുകഴ്ത്തി ഒരു പോസ്റ്റും താരം അടുത്ത് പങ്കുവെച്ചിരുന്നു. ചിത്രത്തിനെതിരെ വിമര്‍ശനം നിറയുന്നതിനിടെ ചിത്രത്തിന്റെ രണ്ടാം ഭാഗത്തിനായി കാത്തിരിക്കുന്നു എന്നതായിരുന്നു പോസ്റ്റ്.