‘ആകാശ ഗംഗ’ എടുക്കുന്ന സമയത്തു എന്റെ വിശ്വാസം അതായിരുന്നു!  ചിത്രത്തിന്റെ കഥ കേട്ടിട്ട് ഒരു യുവനടൻ പോലും പിന്മാറി, വിനയൻ 

മലയാള സിനിമയിൽ ഒരുപാടു യക്ഷി കഥകൾ വന്നിട്ടുണ്ട് അതിൽ പ്രധാനമായ ഒരു യക്ഷി കഥ ആയിരുന്നു വിനയൻ സംവിധാനം ചെയ്യ്ത'[ ആകാശ ഗംഗ’. സിനിമ റിലീസ് ചെയ്യ്തിട്ടു ഇപ്പോൾ 25  വര്ഷം ആകുകയാണ്, ഈ…

മലയാള സിനിമയിൽ ഒരുപാടു യക്ഷി കഥകൾ വന്നിട്ടുണ്ട് അതിൽ പ്രധാനമായ ഒരു യക്ഷി കഥ ആയിരുന്നു വിനയൻ സംവിധാനം ചെയ്യ്ത'[ ആകാശ ഗംഗ’. സിനിമ റിലീസ് ചെയ്യ്തിട്ടു ഇപ്പോൾ 25  വര്ഷം ആകുകയാണ്, ഈ ഒരു വേളയിൽ സംവിധാകൻ വിനയൻ പറഞ്ഞ വാക്കുകളാണ് കൂടുതൽ ശ്രെദ്ധേയമാകുന്നത്. ഈ ചിത്രം എടുക്കുന്ന സമയത്തു ഒരുപാട് പ്രതിസന്ധികൾ ഉണ്ടായി, അന്ന് ഒരുപാട് നിർമാതാക്കൾ എന്നോട് പറഞ്ഞു യക്ഷി കഥയുടെ കാലം ഇപോൾ കഴിഞ്ഞു പിന്നെ എന്തിനാണ് ഇങ്ങനൊരു ചിത്രം, പക്ഷെ എനിക്കൊരു വിശ്വാസം ഉണ്ടായിരുന്നു ഈ ചിത്രം എടുക്കുന്ന സമയത്തു വിനയൻ പറയുന്നു

പ്രേക്ഷകർ ഈ സിനിമ സ്വീകരിക്കുമെന്ന്, കഥ കേട്ട് പല നിർമാതാക്കളും മുഖം തിരിഞ്ഞപ്പോൾ സ്വയം നിർമാതാവിന്റെ കുപ്പായം അണിയാൻ ഞാൻ തീരുമാനിച്ചു, അതുപോലെ ഈ കഥയിൽ പ്രധാനം പ്രതികാര ദുർഗ്ഗയായ യക്ഷിക്കും പിന്നെ അവളെ തളക്കാൻ എത്തുന്ന മേപ്പാടനുമാണ് ,അതുകൊണ്ട് തന്നെ ഇതിൽ അഭിനയിക്കാൻ എത്തിയ യുവ നടൻ പിന്മാറുകയും ചെയ്യ്തു , വിനയൻ പറയുന്നു

അപ്പോളും എന്റെ മനസിൽ പറഞ്ഞു ആ യക്ഷിയമ്മ എന്നെ അനുഗ്രഹിക്കുമെന്നു. കാരണം കുട്ടനാട്ടിലെ ഞങ്ങളുടെ കുടുംബമായ കോയിപുറത്തെ കാവിലെ യക്ഷിയമ്മയുടെ കഥ എനിക്ക് അമ്മ പലപ്പോഴും പറഞ്ഞു തരുമായിരുന്നു, ആ കഥ തന്നെയാണ് ആകാശഗംഗയുടെ ത്രെഡ്, വീട് വെക്കാൻ അനുവദിച്ച ലോൺ പോലുമെടുത്താണ് ഈ സിനിമ ചെയ്യ്തത്, എന്തായാലും സിനിമ വിജയിച്ചു, ആ യുവനടന് പകരം  പുതുമുഖം റിയാസ് വന്നു , എന്നെ ആ യക്ഷിയമ്മ കനിഞ്ഞു, നിർമാതാവ് എന്ന നിലയിൽ ഞാൻ ചിത്രത്തിന് മുടക്കിയ പണത്തിന്റെ നല്ലൊരു ലാഭം തന്നെ നേടിത്തന്നു വിനയൻ പറയുന്നു