ആ ഇടവേള മഞ്ജുവിൽ ഒരുപാട് മാറ്റങ്ങൾ ഉണ്ടാക്കി, സത്യൻ അന്തിക്കാട്

നടി മഞ്ജുവാര്യരെ കുറിച്ച് പറയുമ്പോൾ പല സംവിധായകർക്കും സഹതാരങ്ങൾക്കും നൂറു നാവാണ്. മഞ്ജുവിന്റെ കഴിവിനേയും സിംപ്ലിസിറ്റിയെയും കുറിച്ചൊക്കെ പലപ്പോഴും പ്രശംസിച്ച് പലരും പറയാറുണ്ട്. കരിയറിൽ മികച്ച സമയത്ത് നിൽക്കുമ്പോഴാണ് മഞ്ജു വിവാഹിത ആകുന്നതും വിവാഹത്തോടെ…

നടി മഞ്ജുവാര്യരെ കുറിച്ച് പറയുമ്പോൾ പല സംവിധായകർക്കും സഹതാരങ്ങൾക്കും നൂറു നാവാണ്. മഞ്ജുവിന്റെ കഴിവിനേയും സിംപ്ലിസിറ്റിയെയും കുറിച്ചൊക്കെ പലപ്പോഴും പ്രശംസിച്ച് പലരും പറയാറുണ്ട്. കരിയറിൽ മികച്ച സമയത്ത് നിൽക്കുമ്പോഴാണ് മഞ്ജു വിവാഹിത ആകുന്നതും വിവാഹത്തോടെ സിനിമയിൽ നിന്ന് വിട്ട് നിൽക്കുന്നതും. മഞ്ജുവിന്റെ ഏറ്റവും വലിയ ഒരു മണ്ടത്തരമാണ് സിനിമ വിട്ടത് എന്ന് ആ കാലത്ത് പലരും പറഞ്ഞിരുന്നു. പല സിനിമയിലും മികച്ച അഭിനയം കാഴ്ച്ച വെച്ച മഞ്ജു ഇനി സിനിമയിലേക്ക് തിരിച്ച് വരുമെന്നും ആരും കരുതിയിരുന്നില്ല. എന്നാൽ വിവാഹം കഴിഞ്ഞു പതിനാല് വർഷങ്ങൾക്ക് ശേഷം വീണ്ടും സിനിമയിലേക്ക് തന്നെ മഞ്ജു തിരിച്ച് വന്നിരുന്നു. മഞ്ജുവിന്റെ തിരിച്ച് വരവ് മലയാള സിനിമ ആഘോഷമാക്കുകയും ചെയ്തിരുന്നു.

ആദ്യ തവണ തനിക്ക് ലഭിക്കാതിരുന്ന പല നേട്ടങ്ങളും രണ്ടാം വരവിൽ നേടി എടുക്കാൻ താരത്തിന് കഴിഞ്ഞു. നിരവധി ശക്തമായ കഥാപാത്രങ്ങളെയാണ് മഞ്ജു വാര്യർ അവതരിപ്പിച്ചത്. മാത്രമല്ല, മലയാളത്തിൽ കൂടാതെ തമിഴിലും ഹിന്ദിയിലുമെല്ലാം തന്റെ കഴിവ് തെളിയിക്കാൻ താരത്തിന് കഴിഞ്ഞു. ആ നേട്ടം എല്ലാം തന്റെ രണ്ടാം വരവിലാണ് മഞ്ജു സ്വന്തമാക്കിയത്. പല സംവിധായകരും ഇന്നും മഞ്ജുവിന്റെ കഴിവിനെ പ്രശംസിച്ച് പറയാറുണ്ട്. അത്തരത്തിൽ ഇപ്പോൾ സത്യൻ അന്തിക്കാട് മഞ്ജുവിനെ കുറിച്ച് പറഞ്ഞ കാര്യങ്ങൾ ആണ് പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. മഞ്ജുവും താൻ ഒരേ നാട്ടുകാർ ആണെന്നും തന്റെ വീട്ടിൽ നിന്നും ഉറക്കെ വിളിച്ചാൽ മഞ്ജുവിന്റെ വീട്ടിൽ കേൾക്കാം എന്നും അത്ര അടുത്താണ് തങ്ങളുടെ വീടുകൾ എന്നും സത്യൻ അന്തിക്കാട് പറഞ്ഞു.

മാത്രമല്ല, ആദ്യ കാലത്തെ പോലെ അല്ല മഞ്ജു ഇപ്പോൾ എന്നും രണ്ടാം വരവിൽ മഞ്ജുവിന് ഒരുപാട് മാറ്റങ്ങൾ ഉണ്ടായി എന്നും പഴയ ആൾ അല്ല മഞ്ജു വാര്യർ ഇപ്പോൾ എന്നും സത്യൻ അന്തിക്കാട് പറഞ്ഞു. ആദ്യ കാലങ്ങളിൽ ലൊക്കേഷനിൽ ഇടവേള സമയങ്ങളിൽ എപ്പോഴും കളിച്ച് ചിരിച്ച് നടന്ന പെൺകുട്ടിയായിരുന്നു മഞ്ജു. എന്നാൽ ഇപ്പോൾ വളരെ പക്വതയോടെ പെരുമാറുകയും കാര്യങ്ങൾ സീരിയസ് ആയി എടുക്കുകയും ചെയ്യാറുണ്ട്. ഒരുപാട് മാറ്റങ്ങൾ മഞ്ജുവിൽ ഉണ്ടായിട്ടുണ്ട്. സംവിധായകന് അവന്റെ ഇഷ്ടത്തിന് അനുസരിച്ച് കഥപാത്രത്തെ രൂപപ്പെടുത്തി എടുക്കാൻ കഴിയുന്ന ഒരു കളിമൺ പ്രതിമയാണ് മഞ്ജു. എല്ലാ അഭിനേതാക്കൾക്കും അങ്ങനെ ഒരു കഴിവ് കിട്ടില്ല എന്നും സത്യൻ അന്തിക്കാട് പറഞ്ഞു.