അമ്മയുടെ കാര്യം ആലോചിക്കുമ്പോള്‍ വിഷമം വരും ; അമ്മയ്ക്ക് വരനെത്തേടി സൗഭാഗ്യ വെങ്കിടേഷും അർജുനും 

ഭര്‍ത്താവ് രാജാറാമിന്റെ മരണശേഷം ഒറ്റയ്ക്കാണ് അമ്മ. ഒറ്റയ്ക്ക് ജീവിക്കുന്നത് കാണുമ്പോള്‍ തങ്ങള്‍ക്ക് സങ്കടമാണെന്ന് സൗഭാഗ്യവും ഭര്‍ത്താവ് അര്‍ജുനും ഒരിക്കല്‍ പറഞ്ഞിരുന്നു. നല്ലൊരു പങ്കാളിയെ അമ്മയ്ക്ക് കിട്ടിയിരുന്നെങ്കില്‍ എന്ന് ആഗ്രഹിക്കാറുണ്ടെന്നാണ് സൗഭാഗ്യ പറഞ്ഞത്.ഒരുപാട് ആരാധകരുള്ള താരകുടുംബമാണ്…

ഭര്‍ത്താവ് രാജാറാമിന്റെ മരണശേഷം ഒറ്റയ്ക്കാണ് അമ്മ. ഒറ്റയ്ക്ക് ജീവിക്കുന്നത് കാണുമ്പോള്‍ തങ്ങള്‍ക്ക് സങ്കടമാണെന്ന് സൗഭാഗ്യവും ഭര്‍ത്താവ് അര്‍ജുനും ഒരിക്കല്‍ പറഞ്ഞിരുന്നു. നല്ലൊരു പങ്കാളിയെ അമ്മയ്ക്ക് കിട്ടിയിരുന്നെങ്കില്‍ എന്ന് ആഗ്രഹിക്കാറുണ്ടെന്നാണ് സൗഭാഗ്യ പറഞ്ഞത്.ഒരുപാട് ആരാധകരുള്ള താരകുടുംബമാണ് നടി താര കല്യാണിന്റേത്. സോഷ്യല്‍ മീഡിയയിലൊക്കെ താരവും താരത്തിന്റെ മകളുമൊക്കെ വളരേ സജീവവുമാണ്. അഭിനേത്രി, നര്‍ത്തകി എന്നിങ്ങനെ മിനിസ്‌ക്രീനിലും ബിഗ് സ്‌ക്രീനിലും ഒരുപോലെ തിളങ്ങി നിന്ന താര സോഷ്യല്‍ മീഡിയയിലൂടെയാണ് പ്രേക്ഷകരുമായി കൂടുതല്‍ അടുക്കുന്നത്. സ്വന്തം യൂട്യൂബ് ചാനലിലൂടെ തന്റെ വിശേഷങ്ങളെല്ലാം താര പങ്കുവയ്ക്കാറുണ്ട്. ഇടക്കാലത്ത് അഭിനയത്തില്‍ നിന്നെല്ലാം വിട്ടു നിന്നപ്പോഴാണ് താര യൂട്യൂബില്‍ സജീവകുന്നത്. ഇപ്പോള്‍ അഭിനയത്തിലേക്ക് തിരിച്ചെത്തിയെങ്കിലും സമയം കിട്ടുമ്പോഴെല്ലാം നടി വീഡിയോകളുമായി എത്താറുണ്ട്. താരയെ പോലെ തന്നെ മകള്‍ സൗഭാഗ്യ വെങ്കിടേഷും ഭര്‍ത്താവ് അര്‍ജുനും കൊച്ചുമകള്‍ സുദര്‍ശനയുമെല്ലാം പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ടവരാണ്. സൗഭാഗ്യയും യൂട്യൂബ് ചാനലുമായി സജീവമാണ്. മകള്‍ സുദര്‍ശനയുടെ വിശേഷങ്ങളാണ് സൗഭാഗ്യ ഏറെ പങ്കുവയ്ക്കാറുള്ളത്. താരയ്ക്കും ഏറെ പ്രിയങ്കരിയാണ് സുദര്‍ശന. കൊച്ചുമകള്‍ വന്നതോടെ താന്‍ കൂടുതല്‍ സന്തോഷവതിയായെന്നാണ് അടുത്തിടെ താര കല്യാണ്‍ പറഞ്ഞത്. ഭര്‍ത്താവ് രാജാറാമിന്റെ മരണശേഷം ഒറ്റയ്ക്കാണ് അമ്മ. ഒറ്റയ്ക്ക് ജീവിക്കുന്നത് കാണുമ്പോള്‍ തങ്ങള്‍ക്ക് സങ്കടമാണെന്ന് സൗഭാഗ്യവും ഭര്‍ത്താവ് അര്‍ജുനും ഒരിക്കല്‍ പറഞ്ഞിരുന്നു. നല്ലൊരു പങ്കാളിയെ അമ്മയ്ക്ക് കിട്ടിയിരുന്നെങ്കില്‍ എന്ന് ആഗ്രഹിക്കാറുണ്ടെന്നാണ് സൗഭാഗ്യ പറഞ്ഞത്. ആ വാക്കുകള്‍ ഇപ്പോള്‍ വീണ്ടും ശ്രദ്ധനേടുകയാണ്. ഇവരുടെ ഫാന്‍സ് പേജുകളിലൂടെയും മറ്റുമാണ് സൗഭാഗ്യയുടെയും അര്‍ജുന്റെയും വീഡിയോ വൈറലാകുന്നത്.

അമ്മയെ അതും പറഞ്ഞ് എപ്പോഴും കളിയാക്കും; അമ്മയ്ക്ക് ഒരു ലൈഫ് വേണമെന്ന് ആഗ്രഹിക്കുന്ന ആളാണ് താനെന്ന് സൗഭാഗ്യ പറയുമ്പോള്‍ സത്യമെന്ന് പറഞ്ഞ് അര്‍ജുന്‍ പിന്തുണയ്‌ക്കുന്നുണ്ട്‌. ‘കഷ്ടമല്ലേ, അമ്മ ഒറ്റയ്‌ക്കൊരു വീട്ടില്‍ കഴിയുന്നത്. വീട്ടില്‍ എല്ലാവരുമായി ഒന്നിച്ചിരിക്കുന്നതിനിടെ ഫീഡ് ചെയ്യാനായി ഒരു റൂമിലേക്ക് മാറിയാല്‍ പെട്ടെന്ന് അവരുടെ അടുത്തെത്തണമെന്ന് ആഗ്രഹിക്കുന്ന ആളാണ് ഞാന്‍. കുറേ നേരം ഒറ്റയ്ക്കിരുന്നാല്‍ ഡിപ്രഷനടിക്കുന്ന ആളാണ് ഞാന്‍. എത്രയും പെട്ടെന്ന് എല്ലാവരുടെയും കൂടെ എത്തിയാല്‍ മതിയെന്നാണ് ഞാന്‍ ആലോചിക്കുന്നത് അമ്മയുടെ കാര്യം ആലോചിക്കുമ്പോള്‍ വിഷമം വരും. രാവിലെ എഴുന്നേല്‍ക്കുന്നത് മുതല്‍ രാത്രി കിടക്കുന്നത് വരെ അമ്മ ഒറ്റയ്ക്കാണ്. ഒരു പങ്കാളിയുള്ളത് ജീവിതത്തില്‍ നല്ലതാണ്. അമ്മയെ മനസിലാക്കുന്ന നല്ലൊരാള്‍ വരണമെന്ന് എനിക്ക് ആഗ്രഹമുണ്ട്. അമ്മ അതിന് സമ്മതിക്കില്ലെന്നറിയാം എന്ന് സൗഭാഗ്യ പറയുന്നു.അച്ഛനമ്മമാര്‍ മക്കളെ കെട്ടിക്കുന്നത് പോലെ ഒറ്റപ്പെട്ട മാതാപിതാക്കള്‍ക്ക് പങ്കാളിയെ കണ്ടെത്താന്‍ മക്കള്‍ക്കും അവകാശമുണ്ടായിരുന്നെങ്കില്‍ നല്ലതായേനെ എന്നും സൗഭാഗ്യയുടെ ഭർത്താവ്  അര്‍ജുൻ കൂട്ടിച്ചേര്‍ത്തു.

Saubhagya Venkitesh Family

ഒരുപാട് പേര്‍ ഇവരുടെ അഭിപ്രായത്തെ അംഗീകരിച്ച്‌ കമന്റ് ചെയ്യുന്നുണ്ട്. അതിനിടെ കഴിഞ്ഞ ദിവസം സൂപ്പര്‍ അമ്മയും മകളും ഷോയില്‍ എത്തിയ താര കല്യാണ്‍ സൗഭാഗ്യയെ കുറിച്ച്‌ പറഞ്ഞ വാക്കുകളും ശ്രദ്ധനേടിയിരുന്നു. സൗഭാഗ്യയുടെ അടുത്ത് നിന്നും തനിക്ക് ഒരുപാട് കാര്യങ്ങള്‍ പഠിക്കാനുണ്ടെന്നാണ് താര പറഞ്ഞത്. മകള്‍ അത്രയും നല്ലൊരു അമ്മയാണ്. താൻ കുറച്ചൂടെ നല്ലൊരു അമ്മയാവേണ്ടതായിരുന്നു എന്ന് തോന്നാറുണ്ട്. അവളുടെ ക്ഷമാശീലത്തെക്കുറിച്ച്‌ പറയാന്‍ വാക്കുകളില്ല. സൗഭാഗ്യ അച്ഛനെപ്പോലെയാണെന്നുമാണ് താര കല്യാണ്‍ പറഞ്ഞത്. ഇടയ്ക്ക് ചില ആരോഗ്യ പ്രശ്നങ്ങളെ തുടർന്ന് ശസ്ത്രക്രിയയൊക്കെ കഴിഞ്ഞ് ചികിത്സയിലായിരുന്നു നടി. എന്നാൽ ഏകദേശം ഒരു വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം താരാ കല്യാണ്‍ വീണ്ടും സീരിയലില്‍ സജീവമായിരിക്കുകയാണ്. ഏഷ്യാനെറ്റിലെ കാതോട് കാതോരം എന്ന പരമ്പരയിലാണ് താര കല്യാണ്‍ ഇപ്പോള്‍ അഭിനയിക്കുന്നത്.