സവര്‍ക്കറുടെ ജീവിതം സിനിമയാകുന്നു, ‘സ്വതന്ത്ര വീര്‍ സവര്‍ക്കര്‍’ ആകാന്‍ രണ്‍ദീപ് ഹൂഡ

വി ഡി സവര്‍ക്കറിന്റെ ജീവിത കഥ സിനിമയാകുന്നു. ‘സ്വതന്ത്ര വീര സവര്‍ക്കര്‍’ എന്ന പേരില്‍ ഒരുങ്ങുന്ന ചിത്രത്തില്‍ രണ്‍ദീപ് ഹൂഡ സവര്‍ക്കറുടെ വേഷത്തിലെത്തുന്നു. മഹേഷ് വി മഞ്ജരേക്കറാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ലണ്ടന്‍, മഹാരാഷ്ട്ര,…

വി ഡി സവര്‍ക്കറിന്റെ ജീവിത കഥ സിനിമയാകുന്നു. ‘സ്വതന്ത്ര വീര സവര്‍ക്കര്‍’ എന്ന പേരില്‍ ഒരുങ്ങുന്ന ചിത്രത്തില്‍ രണ്‍ദീപ് ഹൂഡ സവര്‍ക്കറുടെ വേഷത്തിലെത്തുന്നു. മഹേഷ് വി മഞ്ജരേക്കറാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

ലണ്ടന്‍, മഹാരാഷ്ട്ര, ആന്‍ഡമാന്‍ എന്നിവിടങ്ങളിലെ വിവിധ ലൊക്കേഷനുകളിലാണ് ചിതം ഒരുക്കുക. ഇന്ത്യയുടെ സ്വാതന്ത്ര്യ പ്രസ്ഥാനത്തെ മറ്റൊരു തലത്തില്‍ ഉയര്‍ത്തിക്കാട്ടുന്നതായിരിക്കും ‘സ്വതന്ത്ര വീര സവര്‍ക്കര്‍’ എന്ന് ചിത്രത്തിന്റെ പ്രവര്‍ത്തകര്‍ പറയുന്നു. ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിക്കുന്നതില്‍ പങ്ക് വഹിച്ച നിരവധി നായകന്മാരുണ്ട് എന്ന് ചിത്രം സ്വീകരിച്ചതിനെ കുറിച്ച് രണ്‍ദീപ് ഹൂഡ പറയുന്നു. എന്നിരുന്നാലും, എല്ലാവര്‍ക്കും അവരുടെ പങ്കിന്റെ പ്രാധാന്യം ലഭിച്ചിട്ടില്ല. ഏറ്റവും തെറ്റിദ്ധരിക്കപ്പെട്ടതും ചര്‍ച്ച ചെയ്യപ്പെടുന്നതും സ്വാധീനിച്ചതുമായ വിനായക് ദാമോദര്‍ സവര്‍ക്കറുടെ ജീവിത കഥ പറയേണ്ടതുണ്ട്. തന്നെ ആ കഥാപാത്രം ചെയ്യാന്‍ തെരഞ്ഞെടുത്തതില്‍ സന്തോഷമുണ്ടെന്നും രണ്‍ദീപ് ഹൂഡ പറയുന്നു.

‘സ്വതന്ത്ര വീര സവര്‍ക്കര്‍’ ജൂണില്‍ ചിത്രീകരണം ആരംഭിക്കും. ആനന്ദ് പണ്ഡിറ്റ്, സന്ദീപ് സിംഗ് എന്നിവരാണ് ചിത്രം നിര്‍മിക്കുന്നത്.