ജിമ്മിൽ പോയി ഒരുമാസം കൊണ്ട് ഇൻസ്ട്രക്ടറെ വളച്ച് കല്യാണം ഉറപ്പിച്ചു! - മലയാളം ന്യൂസ് പോർട്ടൽ
Film News

ജിമ്മിൽ പോയി ഒരുമാസം കൊണ്ട് ഇൻസ്ട്രക്ടറെ വളച്ച് കല്യാണം ഉറപ്പിച്ചു!

sayanora about love

ഗായികയും സംഗീത സംവിധായകയും കൂടിയായ താരമാണ് സയനോര. വർഷങ്ങൾ കൊണ്ട് സിനിമ പിന്നണി ഗാനരംഗങ്ങളിൽ തിളങ്ങി നിൽക്കുന്നത് താരം കരിയറിന്റെ തുടക്ക കാലം തന്നെ ആരാധക ശ്രദ്ധ നേടിയിരുന്നു. നിരവധി ആരാധകരെയാണ് താരം കുറഞ്ഞ കാലം കൊണ്ട് സ്വന്തമാക്കിയത്. സയനോരയുടെ ഗാനങ്ങൾ എല്ലാം തന്നെ വലിയ രീതിയിൽ ഹിറ്റ് ആയിരുന്നു. വേറിട്ട ശബ്‌ദവും ആലാപന രീതിയും തന്നെയാണ് അതിന്റെ കാരണവും. നിറത്തിന്റെ പേരിൽ താൻ വലിയ രീതിയിൽ വേർതിരുവുകൾക്ക് ഇരയാക്കപ്പെട്ടിരുന്നുവെന്നും പലരും നിറത്തിന്റെ പേരിൽ കുട്ടികാലം മുതൽ എന്നെ അവഗണിച്ചിരുന്നുവെന്നും എന്നാൽ അതിനെയൊക്കെ തരണം ചെയ്താണ് താൻ ഇവിടെ വരെ എത്തിയതെന്നും അടുത്തിടെ താരം തുറന്ന് പറഞ്ഞിരുന്നു. ഇപ്പോഴിതാ തന്റെ പ്രണയത്തെ കുറിച്ചും വിവാഹത്തെ കുറിച്ചും മനസ്സ് തുറക്കുകയാണ് സയനോര.

തടി വല്ലാതെ കൂടിയെന്ന് തോന്നിയപ്പോൾ ഞാൻ ജിമ്മിൽ പോകാൻ തുടങ്ങി. അവിടെ ചെന്നപ്പോൾ സുന്ദരനായ ഒരു ചെറുപ്പക്കാരൻ ആയിരുന്നു ജിമ്മിലെ ഇൻസ്ട്രക്ടർ. അന്ന് തന്നെ ഞാൻ എന്റെ സുഹൃത്തുക്കളെ വിളിച്ച് പറഞ്ഞു ജിമ്മിൽ ഒരു ചുള്ളൻ ചെക്കൻ ഉണ്ടെന്നും അത് കൊണ്ട് തന്നെ ഞാൻ ഇനി മുതൽ മുടങ്ങാതെ എന്നും ജിമ്മിൽ പോകുമെന്നും. ആൺകുട്ടികളുടെ ബാച്ചിലെ ഒരേ ഒരു പെൺകുട്ടി ഞാൻ ആയിരുന്നു.  അതിന്റെ കാരണം അന്വേഷിച്ചവരോട് എല്ലാം ഞാൻ പറഞ്ഞത് ആ ബാച്ചിൽ നിന്നാണ് എനിക്ക് കൂടുതൽ മോട്ടിവേഷൻ കിട്ടുന്നത് എന്നാണ്.

എനിക്ക് വരുന്ന ഭർത്താവ് എങ്ങനെ ഉള്ള ആൾ ആയിരിക്കണം എന്നൊന്നും എനിക്ക് ഒരു നിര്ബന്ധവും ഇല്ലായിരുന്നു. അത് കൊണ്ട് തന്നെ ജിമ്മിൽ വെച്ച് ആഷ്‌ലിയെ കണ്ടപ്പോൾ തന്നെ ഇഷ്ട്ടമായി. പതുക്കെ പതുക്കെ ഞാനും ജിമ്മിലെ ഇൻസ്ട്രക്ടറുമായുള്ള സംസാരം കൂടി കൂടി വന്നു. ഇത് ജിമ്മിൽ മറ്റുള്ളവരുടെ ഇടയിൽ ചർച്ച ആകുകയും ചെയ്തു. ഈ കാര്യം ഞാൻ അറിഞ്ഞപ്പോൾ അവനോട് പറഞ്ഞു എനിക്ക് വീട്ടിൽ വിവാഹം ആലോചിക്കുന്ന സമയം ആണ് ഇത്. അത് കൊണ്ട് അധികം ഇനി എന്നോട് സംസാരിക്കേണ്ട എന്ന്. അപ്പോൾ അവൻ പറഞ്ഞു എങ്കിൽ അച്ഛനോടും അമ്മയോടും സംസാരിച്ചിട്ട് നമുക്ക് വിവാഹം കഴിക്കാം എന്ന്. അങ്ങനെ ഒരു മാസത്തെ ജിമ്മിലെ പരിശീലനം കൊണ്ട് ആണ് ആഷ്‌ലിയെ ഞാൻ സ്വന്തമാക്കിയത് എന്നും സയനോര പറഞ്ഞു.

 

 

 

 

 

 

 

Trending

To Top