ഇനി വെറും 45 മിനിട്ട് കൊണ്ട് എസ്ബിഐൽ ലോൺ എടുക്കാം, പുതിയ പ്ലാനുമായി എസ് ബി ഐ

പുതിയ ഡിജിറ്റല്‍ ബിസിനസ് വായ്പ പദ്ധതി പ്രഖ്യാപിച്ച്‌ എസ് ബി ഐ. വെറും 45 മിനിട്ട് കൊണ്ട് ലോൺ ലഭിക്കുന്ന ഈ പുതിയ പദ്ധതിയുടെ പേര് എസ്.എം.ഇ ഡിജിറ്റല്‍ ബിസിനസ് ലോണ്‍ എന്നാണു. ജി.എസ്.ടി റിട്ടേണ്‍, ബാങ്ക് സ്റ്റേറ്റ്‌മെന്റുകള്‍, ഇന്‍കംടാക്‌സ് എന്നിവയുള്‍പ്പെടെയുള്ള രേഖകള്‍ പരിശോധിച്ച്‌ അതിവേഗം തീരുമാനങ്ങള്‍ എടുക്കാന്‍ ശേഷിയുള്ള ഡേറ്റ ഡ്രൈവ് ക്രെഡിറ്റ് സാങ്കേതികവിദ്യയുടെ സഹായത്തോടെ ആണ് ഈ പദ്ദതിക്ക് എസ് ബി ഐ തുടക്കമിട്ടിരിക്കുന്നത്. ഡേറ്റ ഡ്രൈവ് ക്രെഡിറ്റ് ടെക്നോളജിയുടെ സഹായത്തോടെ ആയിരിക്കും ഈ പദ്ധതി നടപ്പിലാക്കുന്നത്.

old-sbi-card

50 ലക്ഷം വരെയുള്ള ലോണുകള്‍ ആണ് പുതിയ ഡിജിറ്റൽ ടെക്നോളജി വഴി എസ് ബി ഐൽ നിന്ന് ലഭിക്കാൻ പോകുന്നത്. ഇത് ചെറുകിട സംരംഭകർക്ക് വലിയ ആശ്വാസമാണ് ഉണ്ടാക്കാൻ പോകുന്നത്.  ചെറുകിട സംരംഭകര്‍ക്ക് വായ്പയ്ക്കായി ദീര്‍ഘകാലം നടക്കേണ്ടി വരുന്ന അവസ്ഥ ഒഴിവാക്കാന്‍ ഇതുസഹായകമാകും. എസ്.എം.ഇ ലോണിനായി ബാങ്ക് ശാഖകള്‍, വെബ്‌സൈറ്റ്, എസ്.എം.ഇ സെന്ററുകള്‍ എന്നിവിടങ്ങളിലൂടെ അപേക്ഷ സമര്‍പ്പിക്കാം. അടുത്ത അഞ്ചു വര്‍ഷങ്ങളില്‍ എസ്.ബി.ഐയുടെ വളര്‍ച്ചയിലും ലാഭത്തിലും എം.എസ്.എം.ഇ വായ്പകള്‍ വലിയ രീതിയിൽ തന്നെ സഹായകമാകും എന്നാണ് പഠനം പറയുന്നത്.