ആണുങ്ങൾ അതിനു പ്രസവിക്കുന്നില്ലലോ, പണവും പ്രശസ്തിയും കൂടുമ്പോൾ സൗന്ദര്യവും കൂടും! - മലയാളം ന്യൂസ് പോർട്ടൽ
Film News

ആണുങ്ങൾ അതിനു പ്രസവിക്കുന്നില്ലലോ, പണവും പ്രശസ്തിയും കൂടുമ്പോൾ സൗന്ദര്യവും കൂടും!

നിരവധി ചിത്രങ്ങളിൽ കൂടി പല തവണ മലയാള സിനിമ പ്രേക്ഷകരെ വിസ്മയിപ്പിച്ച നടിയാണ് സീമ. വർഷങ്ങളോളം മലയാള സിനിമയിൽ നിറഞ്ഞു നിന്നിരുന്നത് താരം വിവാഹത്തിന് ശേഷം ഇടവേള എടുത്തുവെങ്കിലും വീണ്ടും ഇടയ്ക്കിടയ്ക്ക് സിനിമയിൽ പ്രത്യക്ഷപ്പെട്ടിരുന്നു. താരത്തിന് ആരാധകരുടെ മനസ്സിൽ ഉള്ള സ്ഥാനത്തിന് ഇന്നും ഒരു മാറ്റവും ഇല്ലാതെ അത് പോലെ തന്നെ തുടരുന്നുണ്ട്. മലയാളത്തിൽ കൂടാതെ തമിഴിലും മറ്റു അന്യഭാഷാ ചിത്രങ്ങളിൽ താരം തന്റെ കഴിവ് തെളിയിച്ചിട്ടുണ്ട്. ഏകദേശം ഇരുന്നൂറോളം ചിത്രങ്ങളിൽ ആണ് താരം അഭിനയിച്ചത്. സംവിധായകൻ ഐ വി ശശിയെ ആണ് താരം വിവാഹം കഴിച്ചത്.ഇന്നും താരം ഇടയ്ക്ക് മലയാള സിനിമയിൽ പ്രത്യക്ഷപ്പെടാറുണ്ട്. അടുത്തിടെ ഒരു അഭിമുഖത്തിൽ സീമ പങ്കെടുത്തപ്പോൾ മമ്മൂട്ടിയെ കുറിച്ച് പറഞ്ഞ കാര്യങ്ങൾ ആണ് ഇപ്പോൾ വിവാദം ആയിരിക്കുന്നത്.

റിമി ടോമി അവതരിപ്പിക്കുന്ന ഒരു പരുപാടിയിൽ സീമ പങ്കെടുത്തപ്പോൾ റിമി സീമയോട് മമ്മൂട്ടിയുടെ സൗന്ദര്യത്തെ കുറിച്ച് ചോദിക്കുകയായിരുന്നു. അതിനു സീമ നൽകിയ മറുപടിയാണ് താരത്തെ പുലിവാല് പിടിപ്പിച്ചിരിക്കുന്നത്. പണവും പ്രശസ്തിയും ഉണ്ടാകുമ്പോൾ സൗന്ദര്യവും താനേ വരുന്നത് ആണെന്നും പിന്നെ ആണുങ്ങൾ പെണ്ണുങ്ങളെ പോലെ പ്രസവിക്കുന്നില്ലല്ലോ എന്നുമാണ് സീമ പ്രതികരിച്ചത്. എന്നാൽ ഈ പ്രതികരണത്തിനെതിരെ നിരവധി പേരാണ് വന്നത്. സീമയെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേരാണ് എത്തിയത്.

seema new happiness

seema new happiness

പ്രസവിക്കുന്നത് കൊണ്ടാണ് പെണ്ണുങ്ങളുടെ സൗന്ദര്യം കുറയുന്നത് എന്നാണോ ഉദ്ദേശിക്കുന്നത്, പണവും പ്രശസ്തിയും ഉള്ളവർക്കെല്ലാം സൗന്ദര്യം ഉണ്ടെന്നു ആര് പറഞ്ഞു എന്നൊക്കെയുള്ള വിമർശനങ്ങൾ ആണ് താരത്തിന്റെ പ്രതികരണത്തിന് ലഭിച്ച് കൊണ്ടിരിക്കുന്നത്. സീമയുടെ അഭിമുഖത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്.

Trending

To Top
Don`t copy text!