പ്രേക്ഷകരുടെ പ്രിയപരമ്പര സീത കല്യാണം അവസാനിപ്പിക്കുന്നു

പ്രേക്ഷകരുടെ പ്രിയപ്പെട്ട സീരിയലുകളിൽ ഒന്നാണ് സീത കല്യാണം, ഇപ്പോൾ പുറത്ത് വരുന്ന റിപ്പോർട്ട് സീരിയൽ അതിന്റെ ക്ളൈമാക്സില് എത്തിയിരിക്കുന്നു എന്നതാണ്, അധികം വൈകാതെ തന്നെ പരമ്പര അവസാനിക്കും എന്നാണ് റിപ്പോർട്ട് പറയുന്നത്, സോഷ്യല്‍ മീഡിയ…

പ്രേക്ഷകരുടെ പ്രിയപ്പെട്ട സീരിയലുകളിൽ ഒന്നാണ് സീത കല്യാണം, ഇപ്പോൾ പുറത്ത് വരുന്ന റിപ്പോർട്ട് സീരിയൽ അതിന്റെ ക്ളൈമാക്സില് എത്തിയിരിക്കുന്നു എന്നതാണ്, അധികം വൈകാതെ തന്നെ പരമ്പര അവസാനിക്കും എന്നാണ് റിപ്പോർട്ട് പറയുന്നത്, സോഷ്യല്‍ മീഡിയ പേജിലൂടെ പുറത്ത് വന്ന പോസ്റ്റിലാണ് ഇത് സംബന്ധിച്ചുള്ള കാര്യങ്ങള്‍ നല്‍കിയിരിക്കുന്നത്. 5 എപ്പിസോഡുകള്‍ കൂടിയേ ഇനി സംപ്രേഷണം ചെയ്യാനുള്ളൂ എന്നാണ് അറിയുന്നത്. ഇതോടെ വരും ദിവസങ്ങളില്‍ സീതാകല്യാണത്തിന് ക്ലൈമാക്‌സ് രംഗങ്ങളായിരിക്കും പ്രേക്ഷർക്ക് കാണാൻ കഴിയുന്നത് എന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്. റേറ്റിംഗിൽ ഒന്നാം സ്ഥാനത്തായിരുന്നു ആദ്യം പരമ്പര, എന്നാൽ റേറ്റിംഗിൽ പരമ്പര പിന്നീട് പുറകിലേക്ക് പോകുക ആയിരുന്നു, പ്രേക്ഷകരുടെ പ്രിയ പരമ്പരയാണ് സീത കല്യാണം,

ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്യുന്ന പരമ്പരക്ക് ആരാധകർ ഏറെയാണ്, അമ്മയുടെ മരണശേശം കുടുംബം നോക്കുന്ന സഹോദരിയും പിന്നെ അവളെ കല്യാൺ വിവാഹം കഴിക്കുന്നതുമാണ് സീരിയലിന്റെ പ്രമേയം, ബിബിഗ്‌ബോസ് താരം അനൂപാണ് പരമ്പരയിൽ കല്യാൺ ആയി എത്തിയിരുന്നത്, സീത ആയി ധന്യയും ആയിരുന്നു, വളരെ പെട്ടെന്നായിരുന്നു പരമ്പര ഏറെ ശ്രദ്ധ നേടിയത്. രാജേശ്വരി, സ്വാതി, അജയ് എന്നിവരായി എത്തുന്ന കഥാപാത്രങ്ങളും പ്രേക്ഷകരുടെ പ്രിയപ്പെട്ടവർ ആയിരുന്ന. ഒരു പുതുമുഖ താരം ആയിട്ടായിരുന്നു അനൂപ് പരമ്പരയിൽ എത്തിയത്, വളരെ പ്രേക്ഷക പിന്തുണ അനൂപിന് ലഭിച്ചിരുന്നു.പരമ്പരയിൽ കല്യാൺ ആയി എത്തിയ അനൂപ് കൃഷ്‍ണൻ ബിഗ് ബോസ് മത്സരാർത്ഥിയായി പോയതോടെ കഥയിൽ കല്യാൺ എന്ന പേര് മാത്രമായി അവശേഷിച്ചിരുന്നു .

ബിഗ് ബോസിൽ നിന്നും തിരികെ എത്തിയ ശേഷം കല്യാൺ തിരികെ എത്തും എന്നതായിരുന്നു പ്രേക്ഷകരുടെ വിശ്വാസം. ഫൈനൽ റൌണ്ട് കൂടി കഴിയാനുള്ള കാത്തിരിപ്പിൽ ആയിരുന്നു സീരിയൽ പ്രേമികൾ. എന്നാൽ പ്രേക്ഷകർക്ക് നിരാശ നൽകിയാണ് ആ പ്രഖ്യാപനം എത്തിയത്. കുറച്ച് ദിവസങ്ങൾക്ക് മുൻപ് ലൈവിൽ എത്തിയ അനൂപ് താൻ ഇനി പാരമ്പരയിലേക്ക് എത്തില്ല എന്നാണ് പറഞ്ഞത്. അനൂപ് പരമ്പരയിൽ നിന്നും പിന്മാറിയതിനു പിന്നാലെ ആലിഫ് ആണ് പരമ്പരയിലെ കല്യാൺ ആയി എത്തിയത്. ഏഷ്യാനെറ്റിലെ തന്നെ ജനപ്രിയ സീരിയലായ കുടുംബ വിളക്കിലൂടെയാണ് അലിഫ് പ്രേക്ഷക മനസിൽ സ്ഥാനമുറപ്പിച്ചത്.

പിന്നീട് മഴവിൽ മനോരമ ചാനലിലെ നാമം ജപിക്കുന്ന വീട് എന്ന സീരിയലിൽ നായകനായി.സീ കേരളയിൽ മിസ്സിസ് ഹിറ്റ്ലർ എന്ന പരമ്പരയിൽ പ്രാധാന കഥാപാത്രമായും എത്തുന്നുണ്ട്. താമരത്തുമ്പി, അല്ലിയാമ്പൽ, കുടുംബവിളക്ക്, നാമം ജപിക്കുന്ന വീട്, മിസ്സിസ് ഹിറ്റ്ലർ തുടങ്ങിയ സീരിയലുകളിലൂടെ അഭിനയത്തിൽ തൻ്റേതായ വ്യക്തിമുദ്ര പതിപ്പിച്ച വ്യക്തിയാണ് അലിഫ് ഷാ. ഇവരെ കൂടാതെ ജിത്തു, റെനീഷ, രൂപ തുടങ്ങി വമ്പന്‍താരനിര സീരിയലിലുണ്ട്. ഇടക്കാലത്ത് ലോക്ഡൗണ്‍ ലംഘിച്ച് ചിത്രീകരണം നടത്തി എന്ന പേരിലും സീരിയലിനെതിരെ ആക്ഷേപം ഉയര്‍ന്ന് വന്നിരുന്നു.