‘കുഞ്ഞിനെ എന്തുകൊണ്ട് ഓർത്തില്ല’ ; രഞ്ജുഷയുടെ മരണത്തിനു പിന്നാലെ ചോദ്യവുമായി സീരിയൽ താരങ്ങൾ 

Follow Us :

‘ദാമ്പത്യ ജീവിതത്തിലെ താളപ്പിഴകളും, പങ്കാളിയുമായുണ്ടായ പ്രശ്‌നങ്ങളും, ബിസിനസ് രംഗത്ത് വേണ്ടത് പോലെ ശോഭിക്കാന്‍ ആകാത്തതുമാണോ ഇത്തരത്തില്‍ ഒരു തീരുമാനത്തിലേക്ക് രഞ്ജുഷയെ എത്തിച്ചത്’, എന്നാണ് സോഷ്യല്‍ മീഡിയയുടെ ചോദ്യം.സിനിമാ സീരിയല്‍ മേഖലയില്‍ വളരെ ശ്രദ്ധേയമായ വേഷത്തില്‍ തിളങ്ങിയ നടി രഞ്ജുഷ മേനോന്റെ അപ്രതീക്ഷിത വിയോഗ വാര്‍ത്ത കഴിഞ്ഞ ദിവസം പുറത്തു വന്നപ്പോൾ പ്രേക്ഷകരെയും സഹപ്രവര്‍ത്തകരെയും ഒരുപോലെയാണ് ഞെട്ടിച്ചത്. 35 വയസുള്ള നടിയെ അവരുടെ കിടപ്പു മുറിയിലാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. നടിയുടെ വിയോഗ വാര്‍ത്ത വന്നതിന് പിന്നാലെ സോഷ്യല്‍ മീഡിയയില്‍ അടക്കം പലതരത്തിലുള്ള പ്രചരണങ്ങളും ഉണ്ടായി. ഇത്രയും ചെറിയ പ്രായത്തില്‍ തന്നെ ജീവിതം അവസാനിപ്പിക്കുന്നതിലേക്ക് നടി എത്തിയെന്തിനാണെന്ന ചോദ്യമടക്കം താരം മുന്‍പ് പറഞ്ഞിരുന്ന പല കാര്യങ്ങളും വൈറലാവുകയാണ് ഇപ്പോൾ. ടെലിവിഷന്‍ ചാനല്‍ അവതാരകയായിട്ടാണ് നടി രഞ്ജുഷ മേനോന്‍ കരിയര്‍ ആരംഭിക്കുന്നത്. പിന്നീട് ഏഷ്യാനെറ്റിലെ ഹിറ്റ് സീരിയൽ ആയ സ്ത്രീയിൽ അഭിനയിച്ചു. കൂടാതെ തന്നെ മറ്റു പല ചാനലുകളിലും സംപ്രേക്ഷണം ചെയ്ത നിരവധി സീരിയലുകളിലായി ശ്രദ്ധേയമായ വേഷം ചെയ്തു. മേരിക്കുണ്ടൊരു കുഞ്ഞാട് എന്ന ചിത്രത്തില്‍ സലീം കുമാറിന്റെ ഭാര്യയായി അഭിനയിച്ച് ഏറെ ശ്രദ്ധ നേടിയിരുന്നു. പിന്നീട് വീണ്ടും ടിവി സീരിയലുകളിലേക്ക് മാറുകയായിരുന്നു രഞ്ജുഷ. സ്ത്രീ എന്ന സീരിയലില്‍ പ്രധാനപ്പെട്ട വേഷത്തിലെത്തിയ രഞ്ജുഷ കുറഞ്ഞ കാലം കൊണ്ട് തന്നെ  ശ്രദ്ധേയമായ നിരവധി വേഷങ്ങള്‍ അവതരിപ്പിച്ചു.

 അപ്രതീക്ഷിതമായിട്ടുള്ള നടിയുടെ വേര്‍പാടുണ്ടായതോടെ സോഷ്യല്‍ മീഡിയയില്‍ പലതരത്തിലുള്ള ചോദ്യങ്ങളാണ് ഉയര്‍ന്ന് വരുന്നത്. ആദ്യ വിവാഹ ബന്ധത്തില്‍ നിന്നും പിന്മാറിയ രഞ്ജുഷ ടെലിവിഷന്‍ മേഖലയില്‍ ക്രിയേറ്റീവ് ഡയറക്ടറായ മനോജ് ശ്രീലകവുമായി പ്രണയത്തിലായി ഇരുവരും ഒരുമിച്ച് ജീവിച്ച് വരികയായിരുന്നു. രഞ്ജുഷയുടെ മകളുടെ കാര്യം ഓർത്താണ് ഏറെപ്പേരും ദുഃഖം അറിയിക്കുന്നത്. നടിമാരുൾപ്പെടെ ആ ചോദ്യമാണ് ചോദിക്കുന്നത്. കുഞ്ഞിന്റെ സുരക്ഷിതത്വം എന്തുകൊണ്ട് രഞ്ജുഷ ഓർത്തില്ല എന്നാണ് ആരാധകരും കുറിക്കുന്നത്. മരണത്തിന് പിന്നാലെ നടിയുടെ പഴയ ചില അഭിമുഖങ്ങളെല്ലാം വൈറലായതോടെ ഇതില്‍ പറയുന്ന കാര്യങ്ങള്‍ ചൂണ്ടി കാണിച്ച് കൊണ്ടാണ് ആരാധകർ എത്തുന്നത്. മാത്രമല്ല സീരിയല്‍ മേഖലയില്‍ നിന്നുള്ള രഞ്ജുഷയുടെ സഹപ്രവര്‍ത്തകരായ താരങ്ങള്‍ക്ക് പോലും രഞ്ജുഷയുടെ വിയോഗ വാര്‍ത്ത ഉള്‍കൊള്ളാന്‍ സാധിച്ചിട്ടില്ല. ‘ദാമ്പത്യ ജീവിതത്തിലെ താളപ്പിഴകളും, പങ്കാളിയുമായുണ്ടായ പ്രശ്‌നങ്ങളും, ബിസിനസ് രംഗത്ത് വേണ്ടത് പോലെ ശോഭിക്കാന്‍ ആകാത്തതുമാണോ ഇത്തരത്തില്‍ ഒരു തീരുമാനത്തിലേക്ക് രഞ്ജുഷയെ എത്തിച്ചത്’, എന്നാണ് സോഷ്യല്‍ മീഡിയയുടെ ചോദ്യം. സജീവമായി അഭിനയിച്ച് കൊണ്ടിരിക്കുമ്പോള്‍ നടിയ്ക്ക് ഇതെന്ത് പറ്റിയെന്നും ഒരു വാക്ക് പറഞ്ഞിരുന്നെങ്കില്‍ ആരെങ്കിലും കൂടെയുണ്ടാവുമായിരുന്നില്ലേ എന്നൊക്കെയാണ് പല താരങ്ങളും പറയുന്നത്. വീട്ടിലെ ചെല്ലക്കുട്ടിയായി വളര്‍ന്ന ആളാണ് രഞ്ജുഷയെന്ന് നടിയുടെ മാതാപിതാക്കള്‍ മുന്‍പൊരിക്കല്‍ പറഞ്ഞിരുന്നു. പഠിക്കാന്‍ ഏറെ മിടുക്കിയായിരുന്നത് കൊണ്ട് അവളുടെ എല്ലാ ഇഷ്ടങ്ങള്‍ക്കും വീട്ടുകാരുടെ സപ്പോര്‍ട്ട് ഉണ്ടായിരുന്നു. ചെറുപ്പം മുതലേ നൃത്തത്തില്‍ താത്പര്യമുണ്ടായിരുന്ന രഞ്ജുഷ അതില്‍ ബിരുദവും നേടിയിരുന്നു. ഇംഗ്‌ളീഷില്‍ പിജി സ്വന്തമാക്കിയ രഞ്ജുഷ അഭിനയത്തിലും നൃത്തത്തിലും സജീവമാവുകയായിരുന്നു. അഭിനയത്തിന് പുറമേ സീ കേരളം ചാനലിലെ ‘സുധാമണി സൂപ്പറാണ്’ എന്ന പരമ്പരയില്‍ അസിസ്റ്റന്റ് പ്രൊഡ്യൂസറായും രഞ്ജുഷ ചുവട് വച്ചിരുന്നു. നിഴലാട്ടം, മകളുടെ അമ്മ, ബാലാമണി തുടങ്ങി നിരവധി സീരിയലുകളിലും സിറ്റി ഓഫ് ഗോഡ്, മേരിക്കുണ്ടൊരു കുഞ്ഞാട്, തലപ്പാവ്, ബോംബെ മാര്‍ച്ച് 12, ലിസമ്മയുടെ വീട് തുടങ്ങിയ സിനിമകളിലും രഞ്ജുഷ അഭിനയിച്ചു.

സിനിമ, സീരിയല്‍ രംഗത്ത് നിന്നും നിരവധി താരങ്ങളാണ് രഞ്ജുഷക്ക് ആദരാജ്ഞലികള്‍ നേര്‍ന്നു കൊണ്ട് എത്തുന്നത്. ‘രഞ്ജുഷ എന്ത് വന്നാലും മനോധൈര്യത്തോടെ നേരിടണമായിരുന്നു. ഇതെന്തുപറ്റി നിനക്ക്. ആദരാഞ്ജലികള്‍ കഴിഞ്ഞ കുറെ നാളുകളായി ആദരാഞ്ജലികള്‍ മാത്രമേ ഉള്ളല്ലോ ഈശ്വരാ എന്നാണ് നടി സീമ ജി നായര്‍ കുറിച്ചത്. ‘ഒന്നും പറയാന്‍ ഞാനില്ല, നിന്റെ കുഞ്ഞിനെ നീ സുരക്ഷിതമാക്കിയല്ലോ. ഇനി നിനക്ക് മരണം തിരഞ്ഞെടുക്കാം. പത്ത് വയസ് പോലും തികയാത്ത ആ കുഞ്ഞ് ഇനി സുഖമായി ജീവിച്ചുക്കൊള്ളും, രഞ്ജുഷ’… എന്നിങ്ങനെ നടിയോട് പരിഭവം പറഞ്ഞ് കൊണ്ടാണ് നടി ബീന ആന്റണി എത്തിയിരിക്കുന്നത്. നടി ജീജാ ചന്ദ്രനും, സൗപർണികയും, അശ്വതിയും ഒക്കെ തന്നെ രഞ്ജുഷയുടെ വിയോഗത്തിൽ പങ്കു ചേർന്ന് കൊണ്ട് ഓർമ്മക്കുറിപ്പുകൾ പങ്കു വെച്ചിട്ടുണ്ട്. സമാന രീതിയിൽ തന്നെ ഒരുമാസം മുൻപ് നടി അപർണാ നായരും ആത്മഹത്യാ ചെയ്തിരുന്നു. സീരിയൽ താരങ്ങൾ നേരിടുന്ന സാമ്പത്തികബുദ്ധിമുട്ടാണ് നടിമാരുടെ മരണത്തിനു കാരണമെന്നാണ് പറയപ്പെടുന്നത്. എന്നാൽ മരണകരണത്തിൽ സ്ത്രീകരണം ഒന്നും വന്നിട്ടില്ല. എന്ത് തന്നെ ആയാലും ആത്‍മഹത്യ ഒന്നിനും ഒരു പരിഹാരമല്ല എന്ന ബോധ്യം താരങ്ങൾക്കും സാദാരണക്കാർക്കും ഒരുപോലെ വേണം.