
മുന്‍പ് പല അഭിമുഖങ്ങളിലൂടെയും ഭര്‍ത്താവിന്റെ പെട്ടെന്നുള്ള വിയോഗത്തെക്കുറിച്ച് അന്തരിച്ച കലാകാരൻ കൊല്ലം സുധിയുടെ ഭാര്യ രേണു സംസാരിച്ചിരുന്നു. ഇപ്പോഴിതാ സുധിയ്ക്ക് അപകടമുണ്ടായപ്പോള്‍ ആദ്യം ഓടിയെത്തിയവരില്‍ ഒരാള്‍ എഴുതിയ കമന്റ് പങ്കുവെച്ചുകൊണ്ട് എത്തിയിരിക്കുകയാണ് രേണു. അപകടത്തില്‍പ്പെട്ട കാറില്‍ നിന്ന് പുതിയ പുറത്തേക്ക് എടുക്കുമ്പോള്‍ അദ്ദേഹം അവസാനമായി പറഞ്ഞതെന്താണെന്നും ഒരിക്കലും മരിച്ചുപോകുമെന്ന് കരുതിയില്ലെന്നുമാണ് ഒരാള്‍ കമന്റിലൂടെ പറഞ്ഞത്. ഇത് ശ്രദ്ധയില്‍ പെട്ടതോടെ മറുപടിയുമായി രേണു എത്തി. ‘എല്ലാവരോടും ഒരുപോലെ സ്‌നേഹം കാണിക്കാന്‍ അറിയുന്ന ഒരാള്‍ ആയിരുന്നു സുധി ചേട്ടന്‍. അന്ന് കൈപ്പമംഗലം പനമ്പിക്കുന്നില്‍ അവരുടെ കാര്‍ അപകടത്തില്‍ പെടുമ്പോള്‍ ഞാനും അവിടെ ഉണ്ടായിരുന്നു. ശബ്ദം കേട്ട് ഓടിയെത്തി ഞങ്ങള്‍ ആദ്യം പുറത്തെടുത്തത് ബിനു അടിമാലിയെ ആയിരുന്നു. പിന്നെ പുറത്തെടുത്തത് സുധി ചേട്ടനെയാണ്. പുറത്തെടുക്കുമ്പോള്‍ സുധി ചേട്ടന്‍ പറഞ്ഞ ഒരു വാക്കുണ്ട്, വലിക്കല്ലേടാ പൊന്നു… വേദന എടുക്കുന്നടാ എന്ന്. അപ്പോഴും ഞങ്ങള്‍ അദ്ദേഹം മരിക്കുമെന്ന് കരുതിയില്ല ഒരുപാട് വിഷമമായി…’ എന്നാണ് ഒരാള്‍ സുധിയുടെ അവസാനം നിമിഷത്തെക്കുറിച്ച് കമന്റില്‍ എഴുതിയത്. ഈ സ്‌ക്രീന്‍ഷോട്ട് പങ്കുവെച്ചുകൊണ്ടാണ് രേണു സുധി എത്തിയത്.
എത്ര നെഗറ്റീവ് കേട്ടിട്ടും കരയാതെ, തളരാത്ത ഞാന്‍ ഈ കമന്റില്‍ തകര്‍ന്നു. മിസ് യു സുധി ചേട്ടാ…’ എന്നാണ് രേണു പറയുന്നത്. 2023 ജൂണ്‍ 5നാണ് കൊല്ലം സുധി അപകടത്തില്‍പ്പെടുന്നത്. കോഴിക്കോട് ഒരു പരിപാടിയില്‍ പങ്കെടുത്തതിനു ശേഷം തിരികെ വരുമ്പോള്‍ തൃശ്ശൂരില്‍ വച്ചാണ് അപകടം ഉണ്ടാകുന്നത്. സ്വന്തമായൊരു വീടെന്ന സ്വപ്നം സുധിയുടെ മനസിലുമുണ്ടായിരുന്നു. അതിനുള്ള പരിശ്രമത്തിനിടെയാണ് സുധി മരിച്ചത്. സ്വന്തമായ ഒരു വീടെന്ന സ്വപ്നം ബാക്കിയാക്കി സുധി വിട പറഞ്ഞപ്പോൾ സുമനസുകളുടെ സഹായത്തോടെ സുധിക്കും കുടുംബത്തിനും ഒരു വീടൊരുങ്ങി. സാമ്പത്തികമായി വളരെ പിന്നോക്കം നിന്ന് സുധിയുടെ കുടുംബത്തെ എല്ലാ നല്ല മനസ്സുകളും ചേര്‍ത്ത് പിടിച്ചു. നടന്റെ ഭാര്യക്കും മക്കള്‍ക്കും താമസിക്കുന്നതിനായി സ്ഥലം വാങ്ങി അവിടെ ഒരു വീട് വെച്ച് കൊടുത്തിരിക്കുകയാണ് സുമനസുകൾ. കൊല്ലം സുധിയുടെ മരണത്തോടെ അനാഥമായ കുടുംബത്തിന് കേരള ഹോം ഡിസൈൻസ് എന്ന സമൂഹമാധ്യമ കൂട്ടായ്മ വീട് നിർമിച്ച് നൽകിയത്. സുധിലയം എന്ന പേരിൽ പണിതുയർത്തിയ വീട്ടിലാണ് കൊല്ലം സുധിയുടെ ഭാര്യ രേണുവും രണ്ട് മക്കളും താമസിക്കുന്നത്. രേണു സുധി അഭിനയിച്ച മോഹം എന്ന ഷോർട്ഫില്മ കഴിഞ്ഞ മാസമാണ് റിലീസ് ചെയ്തത്. തുടർന്ന് നല്ല അവസരങ്ങൾ കിട്ടിയാൽ അഭിനയത്തിൽ സജീവമാകാനാണ് രേണു സുധിയുടെ ആഗ്രഹം.












