അമ്മച്ചി, കിളവി, പല്ലി എന്നൊക്കെയാണ് വിളിപ്പേരുകൾ! തന്റെ ശരീരത്തെയും, പ്രായത്തെയും വിമർശിക്കുന്നവർക്കെതിരെ രേണു സുധി

സോഷ്യല്‍ മീഡിയയിലെ സൈബര്‍ ആക്രമണങ്ങള്‍ക്ക് മറുപടി നല്‍കി രേണു സുധി.തന്റെ ശരീരത്തെയും പ്രായത്തെയുമാണ് അവർ വിമർശിക്കുന്നത് എന്നാണ് രേണു സുധി പറയുന്നത്. കൂടാതെ ഈ നെ​ഗറ്റീവ് ഒന്നും തന്നെ ഇപ്പോൾ ബാധിക്കാറില്ലെന്നും, അത് കാണുമ്പോൾ സന്തോഷമാണ് വരാറുള്ളതെന്നും രേണു പറയുന്നു.എന്റെ പ്രായം മുപ്പത്തിരണ്ടാണ്. എന്നാൽ പക്ഷെ കമന്റുകൾ അമ്മച്ചി, കിളവി, തള്ള, എലി, പല്ലി എന്നൊക്കെ വിളിച്ചാണ്. എനിക്ക് അതൊന്നും കണ്ടാൽ സങ്കടം വരില്ല, രേണു പറഞ്ഞു.

എനിക്ക് സന്തോഷമാണ്. സൈക്കോകളെപ്പോലെ നെ​ഗറ്റീവ് കേട്ടാൽ ഉള്ളിൽ നിന്നും സന്തോഷം വരും. എന്തുകൊണ്ടാണെന്ന് അറിയില്ല. സൈക്കോയായെന്ന് തോന്നുന്നു.അതുകൊണ്ട് എത്ര നെ​ഗറ്റീവ് കമന്റുകൾ വേണമെങ്കിൽ ഇട്ടോളൂ. സൈക്കോയായി മാറി എന്നാണ് രേണു പ്രതികരിച്ചത്, പ്രായം മുപ്പത്തിരണ്ടാണെന്ന് വെളിപ്പെടുത്തിയശേഷവും നെ​ഗറ്റീവ് കമന്റുകളാണ് തനിക്കെതിരെ ഏറെയും എത്തുന്നത്.

പറഞ്ഞിട്ട് കാര്യമില്ല നിങ്ങളുടെ ഫേസ് കണ്ടാൽ ഒരു 45 വയസ് ഉറപ്പായും പറയും. ആദ്യം ആ പല്ലിന്റെ കമ്പി ഇട്ട് പിന്നെ വല്ലതും ശെരിക്ക് കഴിക്കൂ, അപ്പോൾ പ്രായം തോന്നില്ല കെട്ടി ഒരു കുഞ്ഞ് ഉള്ള സ്ത്രീയെ തള്ളേയെന്ന് വിളിക്കുന്നത് തെറ്റാണെന്ന് തോന്നുന്നില്ല. നെഗറ്റീവ് കേട്ട് സന്തോഷം വരുന്നത് ഉളുപ്പില്ലാത്തതുകൊണ്ടാണ് എന്നിങ്ങനെയാണ് വീഡിയോക്ക് താഴെ എത്തുന്ന കമന്റുകൾ.