കിടിലൻ ആക്ഷനുമായി ഷാരൂഖ് ഖാൻ : പത്താന്റെ ട്രെയ്‌ലർ കാണാം!

നാലു വർഷത്തെ ഇടവേളയ്ക്ക് ശേഷം ഷാരൂഖ് ഖാൻ പത്താൻ എന്ന സിനിമയിലൂടെ ബിഗ് സ്‌ക്രീനിലേക്ക് തിരിച്ചെത്തുന്ന ആവേശത്തിലാണ് ആരാധകർ. ഇപ്പോഴിതാ സിനിമയുടെ ട്രെയിലർ റിലീസ് ചെയ്തിരിക്കുകയാണ്. കിടിലൻ ആക്ഷനുമായിട്ടാണ് ഷാരൂഖ് ഖാൻ ചിത്രത്തിൽ എത്തുന്നത്.…

നാലു വർഷത്തെ ഇടവേളയ്ക്ക് ശേഷം ഷാരൂഖ് ഖാൻ പത്താൻ എന്ന സിനിമയിലൂടെ ബിഗ് സ്‌ക്രീനിലേക്ക് തിരിച്ചെത്തുന്ന ആവേശത്തിലാണ് ആരാധകർ. ഇപ്പോഴിതാ സിനിമയുടെ ട്രെയിലർ റിലീസ് ചെയ്തിരിക്കുകയാണ്. കിടിലൻ ആക്ഷനുമായിട്ടാണ് ഷാരൂഖ് ഖാൻ ചിത്രത്തിൽ എത്തുന്നത്. ട്രെയിലർ നൽകുന്ന സൂചന പ്രകാരം രാജ്യത്തിനായി പൊരുതുന്ന ഉദ്യോഗസ്ഥരായാണ് ഷാരൂഖ് ഖാനും ദീപിക പദുക്കോണും.

അതേ സമയം ജോൺ എബ്രഹാം ആണ് വില്ലനായി എത്തുന്നത്. എന്തായാലും സിനിമ നിരുത്സാഹപ്പെടുത്തില്ലെന്ന് ട്രെയിലർ ഉറപ്പുനൽകുന്നുണ്ട്. ഡിംപിൾ കപാഡിയ, ഷാജി ചൗധരി, ഗൗതം, അഷുതോഷ് റാണ തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കൾ. ഹിന്ദിക്ക് പുറമെ തമിഴ്, തെലുങ്ക് പതിപ്പുകളിലും സിനിമ തിയറ്ററുകളിൽ എത്തും.

സിദ്ധാർത്ഥ് ആനന്ദ് രചനയും സംവിധാനവും നിർവ്വഹിക്കുകയും യാഷ് രാജ് ഫിലിംസിന്റെ ബാനറിൽ ആദിത്യ ചോപ്ര നിർമ്മിക്കുകയും പത്താൻ ജനുവരി 25 ന് തിയറ്ററുകളിൽ എത്തും. 2020 നവംബർ 18നാണ് പഠാന്റെ ചിത്രീകരണം ആരംഭിച്ചത്. യാഷ് രാജ് ഫിലിംസിന്റെ ബിഗ് ബജറ്റ് സിനിമയെ ഏറെ പ്രതീക്ഷയോടെയാണ് ആരാധകർ കാത്തിരിക്കുന്നത്. ആമസോൺ പ്രൈം വീഡിയോ പത്താൻറെ ഒടിടി അവകാശം സ്വന്തമാക്കിയിരുന്നു.