‘ഏറ്റവും നല്ല മനുഷ്യനാണ് പപ്പാ’!!! കിങ് ഖാനെ കുറിച്ച് മക്കള്‍ പറയുന്നതിങ്ങനെ

ബോളിവുഡിലെ കിങ് ഖാനാണ് ഷാരുഖ് ഖാന്‍. താരകുടുംബം തന്നെ ആരാധകരേറെ യുള്ളവരാണ്. സിനിമയുടെ വിശേഷങ്ങളും മക്കളുടെ വിശേഷങ്ങളെല്ലാം താരം പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ മക്കളെ കുറിച്ചുള്ള താരത്തിന്റെ വാക്കുകളാണ് ശ്രദ്ധേയമാകുന്നത്. ട്വിറ്ററില്‍ ആരാധകരുടെ ചോദ്യത്തിനുള്ള മറുപടിയായാണ്…

ബോളിവുഡിലെ കിങ് ഖാനാണ് ഷാരുഖ് ഖാന്‍. താരകുടുംബം തന്നെ ആരാധകരേറെ യുള്ളവരാണ്. സിനിമയുടെ വിശേഷങ്ങളും മക്കളുടെ വിശേഷങ്ങളെല്ലാം താരം പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ മക്കളെ കുറിച്ചുള്ള താരത്തിന്റെ വാക്കുകളാണ് ശ്രദ്ധേയമാകുന്നത്. ട്വിറ്ററില്‍ ആരാധകരുടെ ചോദ്യത്തിനുള്ള മറുപടിയായാണ് താരം മക്കളെ കുറിച്ച് പറയുന്നത്.

‘നിങ്ങളുടെ കുട്ടികളില്‍ നിന്ന് നിങ്ങള്‍ക്ക് ലഭിച്ച ഏറ്റവും വലിയ അഭിനന്ദനം? എന്താണെന്നായിരുന്നു എന്ന ആരാധകന്റെ ചോദ്യത്തിനാണ് താരത്തിന്റെ മറുപടി. ‘ഞങ്ങള്‍ക്കറിയാവുന്ന ഏറ്റവും നല്ല മനുഷ്യനാണ് പപ്പാ’ എന്നായിരുന്നു നടന്റെ മറുപടി. മക്കളുമായി അടുത്ത സൗഹൃദം സൂക്ഷിക്കുന്നയാളാണ് ഷാരൂഖ്. സിനിമയില്‍ നിന്ന് ഇടവേള കിട്ടുമ്പോഴെല്ലാം താരം കുടുംബത്തിനോടൊപ്പം ചെലവഴിക്കാറാണ്.

നാല് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ബോളിവുഡിലേക്ക് മടങ്ങിയെത്താനിരിക്കുകയാണ് ഷാരൂഖ്. പാത്താന്‍, ജവാന്‍, ഡുങ്കി എന്നി ചിത്രങ്ങള്‍ അണിയറയിലാണ്. ജനുവരിയില്‍ റിലീസ് ചെയ്യാനിരിക്കുന്ന പത്താനിലെ വീഡിയോ ഗാനം പുറത്തുവന്നതോടെ വിവാദമായിരിക്കുകയാണ്.