‘വയസ് എത്രയായി മുപ്പത്തി……?’ പ്രശാന്ത് മുരളിയുടേയും ഉണ്ണി രാജയുടേയും ചിത്രം

കോട്ടപ്പുറത്തെ കൂട്ടുകുടുംബം’, ‘മലബാറില്‍ നിന്നൊരു മണിമാരന്‍’, ‘ജ്വലനം’ , ‘കരിങ്കണ്ണന്‍’, എന്നീ ചിത്രങ്ങള്‍ക്കു ശേഷം പപ്പന്‍ നരിപ്പറ്റ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് വയസ് എത്രയായി മുപ്പത്തി……?’. പ്രശാന്ത് മുരളി , ഉണ്ണി രാജ,…

കോട്ടപ്പുറത്തെ കൂട്ടുകുടുംബം’, ‘മലബാറില്‍ നിന്നൊരു മണിമാരന്‍’, ‘ജ്വലനം’ , ‘കരിങ്കണ്ണന്‍’, എന്നീ ചിത്രങ്ങള്‍ക്കു ശേഷം പപ്പന്‍ നരിപ്പറ്റ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് വയസ് എത്രയായി മുപ്പത്തി……?’. പ്രശാന്ത് മുരളി , ഉണ്ണി രാജ, നസീര്‍ സംക്രാന്തി, രമ്യ സുരേഷ്, മഞ്ജു പത്രോസ്, എന്നിവരും വി ഫോര്‍ കോമഡി ഷോയിലൂടെ ശ്രദ്ധേയരായ നാലു താരങ്ങളുമാണ് ചിത്രത്തിലെത്തുന്നത്.

ഷിജു യു സി നിര്‍മ്മിക്കുന്ന ചിത്രം പുര്‍ണ്ണമായും നര്‍മ്മ മുഹുര്‍ത്തങ്ങളിലൂടെയാണ് അവതരിപ്പിക്കുന്നത്. കൗതുകകരമായ അവതരണവും ആശയവുമാണ് ഈ ചിത്രത്തിനു വേണ്ടി സ്വീകരിച്ചിരിക്കുന്നതെന്ന് സംവിധായകനായ പപ്പന്‍ നരിപ്പറ്റ പറഞ്ഞു. വളരെ ആര്‍ഭാടമായി കല്യാണം നടത്തി വിവാഹബന്ധം പിരിഞ്ഞവരെ ശപിച്ചു കൊണ്ടും നാല്‍പ്പതു വയസ്സു കഴിഞ്ഞിട്ടുാം പെണ്ണ് കിട്ടാത്തവര്‍ക്കു വേണ്ടി പ്രാര്‍ത്ഥിച്ചു കൊണ്ടുമാണ് ഈ ചിത്രത്തെ അവതരിപ്പിക്കുന്നത്. സമീര്‍ ജിബ്രാനാണ് ഛായാഗ്രാഹകന്‍. കഥക്ക് ഫൈസല്‍ കാരങ്ങാട്ട് തിരക്കഥ രചിക്കുന്നു.

നോ ലിമിറ്റ് സിന്റെ ബാനറിലാണ് ചിത്രത്തിന്റെ നിര്‍മാണം. പ്രൊഡക്ഷന്‍ ഡിസൈനര്‍ – സുഗുണേഷ് കുറ്റിയില്‍. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- പ്രേംകുമാര്‍ പറമ്പത്ത്. തികച്ചും പുതുമയാര്‍ന്ന വിവാഹ വിഷയം ചര്‍ച്ച ചെയ്യുന്ന ഈ ചിത്രം ജനുവരി മദ്ധ്യത്തില്‍ തുടങ്ങും. വടകര, മാഹി, തലശ്ശേരി എന്നിവിടങ്ങളിലായിട്ടാണ് ചിത്രീകരണം പൂര്‍ത്തിയാക്കുക. മൈസൂരും ലൊക്കേഷനാണ്. കൈതപ്രത്തിന്റെ വരികള്‍ക്ക് ഷിബു സുകുമാരന്‍ ഈണം പകരുന്ന ചിത്രത്തിന്റെ കലാസംവിധാനം നിര്‍വഹിക്കുന്നത് നാരായണന്‍ പന്തിരിക്കര ആണ്. മേക്കപ്പ് -ജിത്തു പയ്യന്നൂര്‍. കോസ്റ്റ്യും – ഡിസൈന്‍ – ഇന്ദ്രന്‍സ് ജയന്‍. പിആര്‍ഒ വാഴൂര്‍ ജോസ്.