പരസ്യത്തിൽ അഭിനയിക്കാൻ തനിക്ക് താൽപ്പര്യമില്ലെന്ന് പറയുകയായിരുന്നു നയൻ‌താര

നിരവധി ആരാധകരുള്ള താരമാണ് നയൻതാര. തെന്നിന്ത്യയിലെ ലേഡി സൂപ്പർസ്റ്റാർ എന്നാണ് താരം അറിയപ്പെടുന്നത്. മനസ്സിനക്കരെ എന്ന ചിത്രത്തിൽ കൂടിയാണ് താരം സിനിമയിലേക്ക് തന്റെ തുടക്കം കുറിച്ചത്. അതിനു ശേഷം മലയാളത്തിൽ തന്നെ നിരവധി ചിത്രങ്ങൾ…

നിരവധി ആരാധകരുള്ള താരമാണ് നയൻതാര. തെന്നിന്ത്യയിലെ ലേഡി സൂപ്പർസ്റ്റാർ എന്നാണ് താരം അറിയപ്പെടുന്നത്. മനസ്സിനക്കരെ എന്ന ചിത്രത്തിൽ കൂടിയാണ് താരം സിനിമയിലേക്ക് തന്റെ തുടക്കം കുറിച്ചത്. അതിനു ശേഷം മലയാളത്തിൽ തന്നെ നിരവധി ചിത്രങ്ങൾ ചെയ്തതിന് ശേഷം താരം തമിഴിലേക്ക് തന്റെ അരങ്ങേറ്റം നടത്തുകയായിരുന്നു. എന്നാൽ നിരവധി മികച്ച അവസരങ്ങൾ ആണ് താരത്തിനെ തമിഴിൽ കാത്തിരുന്നത്. ആദ്യ നായികയായി തമിഴിൽ എത്തിയ താരം പിന്നീട് ഗ്ലാമറസ് വേഷത്തിലേക്കും അതിനു ശേഷം വീണ്ടും പ്രാധാന്യമുള്ള കഥാപാത്രങ്ങളിലേക്കും എത്തി പെടുകയായിരുന്നു. നായകന്മാർ പോലും ഇല്ലാതെ സിനിമ ചെയ്യാം എന്ന് നയൻതാര തെളിയിച്ചു.

അത് കൊണ്ട് തന്നെ വളരെ പെട്ടന്ന് ആണ് താരം തെന്നിന്ത്യയിലെ ലേഡി സൂപ്പർസ്റ്റാർ എന്ന പേര് നേടിയെടുത്തത്. വളരെ പെട്ടന്ന് ആണ് തെന്നിന്ത്യൻ സിനിമയിൽ നയൻതാര എന്ന നടിയുടെ താരമൂല്യം ഉയർന്നത്. ഇന്ന് അഭിനയത്തിന് പുറമെ പല തരാം ബിസിനെസ്സുകളുമായി സജീവമാണ് താരം. എന്നാൽ കഴിവ് ഉണ്ടെങ്കിലും ആരാധകർ ഏറെ ആണെങ്കിലും പണത്തിന് വേണ്ടി എങ്ങനെ അഭിനയിയ്ക്കാനും നയൻതാര ഒരുക്കമല്ല. നയൻതാരയ്ക്ക് തന്റേതായ ചില നിബന്ധനകളും ശീലങ്ങളും ഒക്കെ ഉണ്ട്. അത് അനുസരിച്ചേ താരം സിനിമ ചെയ്യു. എന്നാൽ ഇത്തരത്തിൽ താരം ഒരു പരസ്യം ഒഴിവാക്കിയതാണ് ഇപ്പോൾ പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്.

ഒരു തമിഴ് വസ്ത്ര വ്യാപാരിയുടെ വസ്ത്ര ശാലയെ കുറിച്ചുള്ള പരസ്യത്തിൽ നിന്ന് ആണ് നയൻതാര പിന്മാറിയത്. തമിഴ് സിനിമയിലെ പല പ്രമുഖ നടികളും ഈ പരസ്യത്തിൽ അഭിനയിച്ചിട്ടുണ്ട്. എന്നാൽ നയൻതാരയ്ക്ക് ഈ പരസ്യത്തിൽ അഭിനയിക്കാൻ താൽപ്പര്യമില്ല എന്ന് പറയുകയായിരുന്നു. ഏകദേശത്തെ പത്ത് കോടി രൂപയാണ് നയൻതാരയ്ക്ക് ഇവർ പരസ്യത്തിൽ അഭിനയിക്കുന്നതിന് വാഗ്ദാനം ചെയ്തത്. എന്നാൽ തന്നെ കാണേണ്ടവർ സിനിമ കാണട്ടെ എന്നും പരസ്യം ചെയ്യാൻ തനിക്ക് താൽപ്പര്യമില്ല എന്നും നയൻസ് പറഞ്ഞു എന്നാണ് വാർത്തകൾ വരുന്നത്.