‘മാനസികനില തെറ്റി പരിസരംമറന്ന് ഒരു ഹിസ്റ്റീരിക്കല്‍ അവസ്ഥയില്‍ ഇരിക്കുകയാണ് സേതു’ കുറിപ്പ്

മലയാളികളുടെ സ്വകാര്യ അഹങ്കാരമായ മോഹന്‍ലാലിന് ഇന്ന് 62ാം പിറന്നാളാണ്. നിരവധി പേരാണ് താരത്തിന് ആശംസകളറിയിച്ച് രംഗത്തെത്തിയിരിക്കുന്നത്. ഇപ്പോഴിതാ ശ്രദ്ധേയമായി ഒരു സോഷ്യല്‍ മീഡിയ കുറിപ്പ്. ‘പാട്ട് പാടുമ്പോള്‍ ഗായകര്‍ ആ ഗാനം കൊഴുപ്പിക്കാന്‍ അല്ലെങ്കില്‍…

മലയാളികളുടെ സ്വകാര്യ അഹങ്കാരമായ മോഹന്‍ലാലിന് ഇന്ന് 62ാം പിറന്നാളാണ്. നിരവധി പേരാണ് താരത്തിന് ആശംസകളറിയിച്ച് രംഗത്തെത്തിയിരിക്കുന്നത്. ഇപ്പോഴിതാ ശ്രദ്ധേയമായി ഒരു സോഷ്യല്‍ മീഡിയ കുറിപ്പ്. ‘പാട്ട് പാടുമ്പോള്‍ ഗായകര്‍ ആ ഗാനം കൊഴുപ്പിക്കാന്‍ അല്ലെങ്കില്‍ ഗാനത്തിന് ഒരു ഫീല്‍ കൊണ്ടുവരാന്‍ ചില ‘സംഗതികള്‍’ കയ്യില്‍നിന്ന് ഇടാറുണ്ട്. അതുപോലെ മോഹന്‍ലാല്‍ അഭിനയത്തിനിടയ്ക്ക് ഇടുന്ന ഒരു ‘സംഗതിയുണ്ട്’ എന്ന് പറഞ്ഞാണ് ഷാജു സുരേന്ദ്രന്റെ കുറിപ്പ് ആരംഭിക്കുന്നത്. ‘കീരിക്കാടനെ അടിച്ച് നിലത്തിട്ട ശേഷം ‘അടുത്തേക്ക് വരരുത്…..’ എന്ന് അലറിക്കൊണ്ട് വണ്ടിച്ചക്രത്തില്‍ മുറുകെ പിടിച്ച കത്തിയുമായി ചാരിയിരിക്കുകയാണ് സേതുമാധവന്‍. ആയാള്‍ ഇന്‍സ്‌പെക്ടറെ തുറിച്ചു നോക്കിക്കൊണ്ട് ഇടക്കിടെ എന്തോ ചവക്കും പോലെയൊക്കെ കാണിക്കുന്നുണ്ട്. കൊലവെറി പൂണ്ട് മാനസികനില തെറ്റി പരിസരംമറന്ന് ഒരു ഹിസ്റ്റീരിക്കല്‍ അവസ്ഥയില്‍ ഇരിക്കുകയാണ് സേതു എന്ന് ആഭാവത്തില്‍ നിന്ന് മനസ്സിലാവുമെന്ന് കുറിപ്പില്‍ പറയുന്നു.

അമേരിക്കയില്‍ ദാസന്റെ കൂടെ പോകാന്‍ എന്തും സഹിക്കാന്‍ തയ്യാറായി നില്‍ക്കുന്ന വിജയനെ ദാസന്‍ കാല് മടക്കി തൊഴിക്കുന്നൂ. ‘തല്ലിക്കോ ഇനീം തല്ലിക്കോ.. എങ്ങിനെയെങ്കിലും അമേരിക്കയില്‍ തന്നെയും കൊണ്ടുപോണം എന്ന് പറഞ്ഞ് ദാസന്റെ കാല്‍ച്ചുവട്ടില്‍ വിജയന്‍ വീണ്ടും വന്നിരിക്കുമ്പോള്‍ മുഖം സീരിയസ്സായി വച്ച് എന്തോ ചവക്കുമ്പോലെ കാണിച്ചുകൊണ്ട് കണ്ണടച്ച് ദാസന്‍ കസേരയില്‍ ചാരിയിരിക്കുന്നു. അതുവരെ ഒറ്റക്ക് അമേരിക്കയില്‍ പോകാന്‍ പ്ലാനിട്ടിരുന്ന ദാസന്‍ വിജയനേക്കൂടെ യാത്രയില്‍ കൂട്ടുന്നകാര്യം പരിഗണിക്കുകയാണ് എന്ന് മനസ്സിലാക്കാം.


തികച്ചും വെത്യസ്തമായ രണ്ട് സിറ്റിവേഷനുകള്‍. ഇവ രണ്ടിലും പൊതുവായി ഉള്ളത് മോഹന്‍ലാല്‍ എന്ന അഭിനേതാവ് അതാത് രംഗങ്ങളില്‍ രണ്ടു രീതിയില്‍ പ്രകടിപ്പിക്കുന്ന ‘ എന്തോ ചവക്കുന്ന’ പോലെ കാണിക്കുന്ന ആ ചേഷ്ടയാണ്. പക്കാ കോമഡി നിറഞ്ഞ രംഗത്തും, പക്കാ സീരിയസ്സായ ഒരു രംഗത്തും വ്യത്യസ്ത രീതിയില്‍ ആ മാനറിസം അദ്ദേഹം കഥാപാത്രങ്ങളില്‍ കൊണ്ടുവന്നുവെന്നും ഷാജു പങ്കുവെച്ച കുറിപ്പില്‍ പറയുന്നു. കഥാപാത്രങ്ങളുടെ അപ്പോഴത്തെ മാനസിക വ്യാപാരം പ്രകടിപ്പിക്കാന്‍ ആ ഒരു സംഗതി നല്ലവണ്ണം ഉപകരിക്കുന്നുണ്ട്. പ്രത്യേകിച്ച് സേതുവിന്റെ ഹിസ്റ്റീരിക്കലായിട്ടുള്ള ആ പ്രകടനത്തില്‍. വളരെ നാച്ചുറലായി ലാല്‍ എന്ന നടനില്‍ ആ സമയത്ത് വന്നു ചേരുന്ന ഒരു സംഭവമാണ് ആ ചവക്കല്‍ സംഗതി എന്ന് രംഗങ്ങള്‍ കാണുന്ന പ്രേക്ഷകന് മനസ്സിലാവും.


മേല്‍പറഞ്ഞ രംഗങ്ങളില്‍ മാത്രമല്ല മറ്റു പല സിനിമകളിലും ചില രംഗങ്ങളില്‍ അദ്ദേഹം അവതരിപ്പിക്കുന്ന കഥാപാത്രങ്ങള്‍ ഈയൊരു ചേഷ്ട കാണിക്കുന്നത് ശ്രദ്ധിച്ചിട്ടുണ്ട്. ചിലപ്പോള്‍ മുട്ടായി വായിലിട്ട് അലിയിക്കും പോലെയായിരിക്കും കാണിക്കുക. എന്തായാലും കണ്ടിരിക്കാന്‍ രസമാണ് ആ ലാല്‍ ഭാവം. ഇനിയുമുണ്ട് ഇത്തരം ഭാവങ്ങള്‍, ലോക സിനിമയില്‍ തന്നെ മോഹന്‍ലാല്‍ എന്ന നടന്റേത് മാത്രമായി എന്നും പറഞ്ഞാണ് കുറിപ്പ് അവസാനിപ്പിക്കുന്നത്.