കൈക്കുള്ള പ്രാധാന്യം കാലിനും വേണം..!! കമന്റിന് മറുപടിയുമായി ഹരീഷ് പേരടി..!!

ചലച്ചിത്ര വേദിയില്‍ മിനിസ്‌കേര്‍ട്ടിട്ട് എത്തിയ നടി റിമ കല്ലിങ്കലിന് എതിരെ വലിയ രീതിയിലുള്ള വിമര്‍ശനങ്ങളും ആക്ഷേപങ്ങളും നേരിടേണ്ടി വന്നിരുന്നു. താരം ചര്‍ച്ച ചെയ്യാന്‍ എത്തിയ വിഷയത്തില്‍ നിന്ന് നടിയുടെ വസ്ത്രധാരണത്തിലേക്ക് ചിലര്‍ വിരല്‍ ചൂണ്ടി.…

ചലച്ചിത്ര വേദിയില്‍ മിനിസ്‌കേര്‍ട്ടിട്ട് എത്തിയ നടി റിമ കല്ലിങ്കലിന് എതിരെ വലിയ രീതിയിലുള്ള വിമര്‍ശനങ്ങളും ആക്ഷേപങ്ങളും നേരിടേണ്ടി വന്നിരുന്നു. താരം ചര്‍ച്ച ചെയ്യാന്‍ എത്തിയ വിഷയത്തില്‍ നിന്ന് നടിയുടെ വസ്ത്രധാരണത്തിലേക്ക് ചിലര്‍ വിരല്‍ ചൂണ്ടി. ഇപ്പോഴിതാ ഈ വിവാദത്തില്‍ തന്റെ നിലപാട് അറിയിച്ച് രംഗത്ത് വന്നിരിക്കുകയാണ് നടന്‍ ഹരീഷ് പേരടി. ഒരു നടന്‍ എന്നതിലുപരി സാമൂഹികമായ വിഷയങ്ങളില്‍ തന്റെ നിലപാട് അറിയിച്ച് എന്നും താരം രംഗത്ത് വരാറുണ്ട്.

ഇപ്പോഴിതാ താരത്തിന്റെ പുതിയ പോസ്റ്റ് ആണ് പ്രേക്ഷക ശ്രദ്ധ നേടുന്നത്… ഈ കാട് മുഴുവന്‍ ഫോറസ്റ്റാണല്ലോ…ചളിയടിചാലഞ്ച്… ഇത്തരം ഒട്ടും നിലവാരമില്ലാത്ത ചളികള്‍ അടിച്ച് ചളിയടി ചാലഞ്ചില്‍ പങ്കാളികളാവുക.. എന്നാണ് തന്റെ ഫോട്ടോ പങ്കുവെച്ചുകൊണ്ട് താരം കുറിച്ചത്. ഇപ്പോഴിതാ അതിന് അടിയില്‍ വന്ന കമന്റും അതിന് അദ്ദേഹം നല്‍കിയ മറുപടിയുമാണ് ചര്‍ച്ചയാകുന്നത്…

കാല് കാണിക്കും കാലം എന്ന ഒരു വ്യക്തിയുടെ കമന്റിന് അദ്ദേഹം നല്‍കിയ മറുപടി ഇങ്ങനെയായിരുന്നു… കാല് മനുഷ്യശരീരത്തിലെ ഒരു ദളിതവയവമല്ല…കാല് കൂടുതല്‍ കാണിക്കേണ്ട കാലമാണ്…കൈക്കുള്ള പ്രാധാന്യം കാലിനും വേണം..

എന്നാണ് നടന്‍ മറുപടിയായി കുറിച്ചിരിക്കുന്നത്. അതേസമയം, നാടക കലയിലൂന്നി സിനിമാ രംഗത്തേക്ക് കടന്നു വന്ന നടനാണ് ഹരീഷ് പേരടി… മലയാളത്തിന് പുറമെ ഇതരഭാഷാ ചിത്രങ്ങളിലും തിളങ്ങുന്ന താരമാണ് ഇദ്ദേഹം…