പോപ്പ് താരം ഷാക്കിറയ്‌ക്കെതിരെ 117 കോടിയുടെ നികുതി വെട്ടിപ്പ് കേസ്; 8 വര്‍ഷം തടവ്?

ലോക പ്രശസ്ത പോപ് ഗായിക ഷക്കീറ സ്‌പെയിനില്‍ നികുതി വെട്ടിപ്പ് നടത്തിയതായി ആരോപണം. ഇതുമായി ബന്ധപ്പെട്ട് ഷക്കീറയ്ക്ക് എട്ടു വര്‍ഷമോ അതിലധികമോ തടവു ശിക്ഷ ലഭിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ട്. 14.5 മില്യണ്‍ യൂറോയുടെ (നൂറ്റി പതിനേഴ്…

ലോക പ്രശസ്ത പോപ് ഗായിക ഷക്കീറ സ്‌പെയിനില്‍ നികുതി വെട്ടിപ്പ് നടത്തിയതായി ആരോപണം. ഇതുമായി ബന്ധപ്പെട്ട് ഷക്കീറയ്ക്ക് എട്ടു വര്‍ഷമോ അതിലധികമോ തടവു ശിക്ഷ ലഭിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ട്. 14.5 മില്യണ്‍ യൂറോയുടെ (നൂറ്റി പതിനേഴ് കോടി) നികുതി വെട്ടിപ്പ് ഷാക്കിറ നടത്തിയെന്നാണ് ആരോപണം. സ്പാനിഷ് ടാക്സ് ഏജന്‍സി ഉയര്‍ത്തിയ ആരോപണത്തില്‍ വിചാരണ നടത്താനൊരുങ്ങുകയാണ് സ്പെയിനിലെ കോടതി.

2012 മുതല്‍ 2014 വരെയുള്ള കാലത്ത് ഷാക്കിറ സമ്പാദിച്ച പണത്തിന്മേലുള്ള നികുതിയെ ചൊല്ലിയാണ് സര്‍ക്കാരും ഷാക്കിറയും തമ്മില്‍ തര്‍ക്കമുണ്ടായത്. ഈ കാലയളവില്‍ പങ്കാളിയായിരുന്ന ജോറാഡ് പീക്കേയ്ക്കൊപ്പം ഷക്കീറ സ്പെയിനിലാണ് താമസിച്ചിരുന്നത്. പോപ് താരത്തിന്റെ വരുമാനത്തിന്റെ നല്ലൊരു പങ്കും ഇക്കാലയളവിലെ അന്താരാഷ്ട്ര പര്യടനങ്ങളില്‍ നിന്നുണ്ടായതാണെന്നും അതുകൊണ്ട് തന്നെ സ്പെയിന് നികുതി നല്‍കണമെന്നും പ്രോസിക്യൂഷന്‍ വാദിക്കുന്നു.

നികുതി അടച്ച് കേസ് അവസാനിപ്പിക്കാന്‍ കോടതി അറിയിച്ചിരുന്നുവെങ്കലും ഷാക്കിറ വിചരണ നേരിടാമെന്ന് അറിയിക്കുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. നിരപരാധിയാണെന്ന് തെളിയിക്കാനാണ് ഷാക്കിറ വിഷയം നിയമത്തിന് വിടുന്നതെന്നാണ് താരത്തിന്റെ പിആര്‍ സ്ഥാപനം അറിയിച്ചത്. സ്പാനിഷ് ടാക്സ് ഏജന്‍സി ആവശ്യപ്പെട്ട നികുതിപ്പണം ഷക്കീറ അടച്ചിട്ടുണ്ടെന്നും കടങ്ങള്‍ അവശേഷിക്കുന്നില്ലെന്നും അവര്‍ വ്യക്തമാക്കുന്നു.