ഒരു സിനിമക്ക് വിളിച്ച്,എന്നാൽ രണ്ടിൽ അഭിനയിപ്പിച്ചു; പ്രതിഫലം പോലും തന്നില്ല ; ഷക്കീല

സിനിമാരംഗത്ത്  നായികമാർക്ക് അർഹമായ പ്രതിഫലം ലഭിക്കുന്നില്ലെന്നും അത് പുറത്തുപറയാൻ തന്നെ നാണക്കേടാണെന്നും നടി  ഷക്കീല പറയുന്നു . കെഎൽഎഫ് വേദിയിൽ സംസാരിക്കവെയാണ് ഇന്ത്യൻ സിനിമയിൽ നായികമാർ നേരിടുന്ന പ്രതിസന്ധികളെക്കുറിച്ച്  ഷക്കീല  സംസാരിച്ചത്. നടിമാർക്ക്  പ്രതിഫലം…

സിനിമാരംഗത്ത്  നായികമാർക്ക് അർഹമായ പ്രതിഫലം ലഭിക്കുന്നില്ലെന്നും അത് പുറത്തുപറയാൻ തന്നെ നാണക്കേടാണെന്നും നടി  ഷക്കീല പറയുന്നു . കെഎൽഎഫ് വേദിയിൽ സംസാരിക്കവെയാണ് ഇന്ത്യൻ സിനിമയിൽ നായികമാർ നേരിടുന്ന പ്രതിസന്ധികളെക്കുറിച്ച്  ഷക്കീല  സംസാരിച്ചത്. നടിമാർക്ക്  പ്രതിഫലം ലഭിക്കുന്നില്ല എന്ന് പറയാന്‍ തന്നെ  നാണക്കേടാണ് എന്നാണ് ഷക്കീല പറയുന്നത്.  കിന്നാരത്തുമ്പി എന്ന  സിനിമയില്‍ അഞ്ച് ദിവസത്തേക്ക് ഇരുപത്തിഅയ്യായിരം രൂപ പ്രതിഫലം ലഭിച്ചു. അതിനു ശേഷം പ്രതിഫലം കൂടുതല്‍ ലഭിച്ചു തുടങ്ങിഎന്നും ഷക്കീല പറയുന്നു. എന്നാല്‍ പിന്നീടൊരിക്കൽ ഒരു  സിനിമയുടെ പേരില്‍ വിളിച്ചു വരുത്തി രണ്ട് സിനിമകളില്‍ അഭിനയിപ്പിച്ചു  എന്നാൽ     വണ്ടിച്ചെക്ക് തന്ന് അവർ തന്നെ  പറ്റിച്ചു  ഷക്കീല തുറന്നു പറയുന്നു ,ഇത്തരം കാര്യങ്ങൾ പരിഹരിക്കുന്നതിനായി  സിനിമാ മേഖലയില്‍ ആഭ്യന്തര പരാതി പരിഹാര സെൽ ആരംഭിച്ചിട്ടുണ്ടെങ്കിലും,   ഇവിടെ  പരാതിപ്പെട്ടാല്‍ പിന്നെ ഒരു സിനിമയിലും  അവസരം ലഭിക്കില്ലെന്നും ഷക്കീല  പറയുന്നു .

ഇതിനു പരിഹാരമായി   ഗള്‍ഫ് രാജ്യങ്ങളിലെ ശിക്ഷാ രീതികള്‍ നാട്ടിലും ഉണ്ടാകണമെന്നും ഷക്കീല പറഞ്ഞു. എഴുത്തുകാരി ദീദി ദാമോദരനുമായുള്ള കെ എൽ ഫലെ സംവാദത്തിൽ തന്റെ ജീവിതത്തെക്കുറിച്ചു ഷക്കീല തുറന്നു സംസാരിക്കുന്നുണ്ട്.  കുടുംബത്തിലെ ദാരിദ്ര്യം കാരണമാണ് സിനിമയിലേക്ക് ഇറങ്ങിയത്അ ക്കാലത്തെ മുഴു പട്ടിണി ആയിരുന്നു സ്‌കൂളിലെ ഫീസ് അടക്കാൻ പോലും കാശില്ലായിരുന്നവെന്നും ഷക്കീല പറഞ്ഞു.  ഇത്തരം സിനിമകളിൽ  അഭിനയിച്ചതിന്റെ പേരിൽ ഒരുപാട് പഴി കേട്ടുവെന്നും  ഞാൻ അങ്ങനെ  ചെയ്തില്ലായിരുന്നുവെങ്കിൽ ഈ വിമർശകർ വന്നു  എന്റെ കുടുംബത്തിന്റെ പട്ടിണി മാറ്റുമായിരുന്നോ എന്നും ഷക്കീല ചോദിക്കുന്നു. താൻ സമ്പാദിച്ചതൊക്കെയും കുടുംബത്തിനായി ചിലവാക്കി, ഒന്നും ദൂരത്തടിച്ചിട്ടില്ല .

നല്ലൊരു ശതമാനം സ്വത്തും സഹോദരിക്കും മറ്റു ബന്ധുക്കൾക്കും  നൽകി . താൻ മലയാള സിനിമയിൽ നിന്ന് മാറി നിന്ന സമയമാണ് തന്റെ ജീവിതത്തിലെ ഏറ്റവും മോശം സിനിമയെന്നും നടി  പറയുന്നു. എല്ലാ മേഖലയിലും ഉള്ളത് പോലെ സിനിമാ മേൽശാലയിലും ചതിക്കുഴികൾ ഒരുപാട്  ഉണ്ട്എ ന്നാലും ഇന്നത്തെ കാലത്തെ ഏതൊരാൾക്കും കടന്നു വരാൻ പറ്റുന്ന മേക്ഷ്യലായി സിനിമ മാറിയെന്നും ഷക്കീല പറയുന്നു. താൻ ചെയ്തതിൽ ഒന്നും കുറ്റബോധം ഇല്ലെന്നും ഷക്കീല വ്യക്തമാക്കി. എന്നാൽ ഇപ്പോൾ അഭിനയത്തില്‍ നിന്നും മാറി നില്‍ക്കുകയാണ് ഷക്കീല .ഒരു കാലത്ത് ബി ഗ്രേഡ് സിനിമകളിലൂടെ തരംഗം സൃഷ്ടിച്ച ഷക്കീല ഇന്ന് ജീവിതത്തിലും കരിയറിലും മറ്റൊരു ഘട്ടത്തിലാണ്. നടി എന്നതിലുപരി ഒരു ജീവ കാരുണ്യ പ്രവർത്ത എന്ന ലേബലിലാണ് ഷക്കീലയെ ഇപ്പോൾ അറിയപ്പെടുന്നത്.  തമിഴ് ഷോകളില്‍ ഷക്കീല ഇന്ന് സാന്നിധ്യം അറിയിക്കുന്നുണ്ട്. അടുത്തിടെ ഷക്കീലയുടെ കാമുകന്‍ നടി ശാലിനിയുടെ സഹോദരന്‍ റിച്ചാര്‍ഡ് ആണ് എന്ന വാര്‍ത്തകളും എത്തിയിരുന്നു. ഒരു തമിഴ് യൂട്യൂബ് ചാനല്‍ന് നല്‍കിയ അഭിമുഖത്തിലാണ് ഷക്കീല ഇത് വ്യക്തമാക്കുന്നത്. ഷക്കീലയുടെ രണ്ടാമത്തെ പ്രണയമായിരുന്നു ഇത്.  എന്നാൽ റിച്ചാർഡ് സിനിമകളിൽ തിരക്കിലായപ്പോൾ പിരിഞ്ഞുവെന്നും ഷക്കീല പറഞ്ഞു. നിലവില്‍ ഇപ്പോള്‍ തനിക്കൊരു പ്രണയമുണ്ട്. പക്ഷെ അദ്ദേഹം ഉടനെ വിവാഹിതനാകും, വധു താനല്ല എന്നും  അദ്ദേഹത്തിന്റെ പേര് വിവരങ്ങള്‍ പറയാന്‍ താത്പര്യപ്പെടുന്നില്ലെന്നും ഷക്കീല  ഈ അഭിമുഖത്തില്‍ പറയുന്നുണ്ട്.