അയോധ്യയിലെ അക്ഷതം സ്വീകരിച്ച് നടി അനുശ്രീയും!!

അയോധ്യയിലെ ശ്രീരാമ ക്ഷേത്രത്തില്‍ പൂജിച്ച അക്ഷതം സ്വീകരിച്ച് നടി അനുശ്രീയും. ആര്‍എസ്എസ് പ്രാന്ത പ്രചാരക് എസ് സുദര്‍ശനില്‍ നിന്നാണ് അനുശ്രീ അക്ഷതം ഏറ്റുവാങ്ങിയത്. കൊച്ചി മഹാനഗര്‍ സംഘചാലക് അഡ്വ. വിജയകുമാര്‍, സംവിധായകന്‍ മുരളീകൃഷ്ണ എന്നിവരും…

അയോധ്യയിലെ ശ്രീരാമ ക്ഷേത്രത്തില്‍ പൂജിച്ച അക്ഷതം സ്വീകരിച്ച് നടി അനുശ്രീയും. ആര്‍എസ്എസ് പ്രാന്ത പ്രചാരക് എസ് സുദര്‍ശനില്‍ നിന്നാണ് അനുശ്രീ അക്ഷതം ഏറ്റുവാങ്ങിയത്. കൊച്ചി മഹാനഗര്‍ സംഘചാലക് അഡ്വ. വിജയകുമാര്‍, സംവിധായകന്‍ മുരളീകൃഷ്ണ എന്നിവരും ചടങ്ങിനെത്തിയിരുന്നു. നേരത്തെ നടന്മാരായ ശ്രീനിവാസന്‍, ഉണ്ണി മുകുന്ദന്‍, ബാലതാരം ദേവനന്ദ, നടി ശിവദ, സംവിധായകന്‍ വിനയന്‍ എന്നിവരും അക്ഷതം സ്വീകരിച്ചിരുന്നു.

സമൂഹത്തിന്റെ വിവിധ മേഖലകളിലുള്ളവര്‍ക്ക് ഇതിനോടകം അക്ഷതം എത്തിച്ചിരുന്നു. കലാ- സാംസ്‌കാരിക രാഷ്ട്രീയ മേഖലകളില്‍ നിന്നുള്ള നിരവധി പേരാണ് ഇതിനോടകം അക്ഷതം ഏറ്റുവാങ്ങിയത്. ജനുവരി ഒന്നിന് നടക്കുന്ന മഹാസമ്പര്‍ക്കത്തില്‍ പങ്കെടുക്കുന്നത് ആയിരക്കണക്കിന് പേരാണ്. അമ്പത് ലക്ഷം വീടുകളിലേക്ക് അയോദ്ധ്യയിലെ അക്ഷതം എത്തിക്കുകയാണ് സംഘത്തിന്റെ ദൗത്യം.

‘സൂര്യഗ്രഹണം നീങ്ങി ദീപാലംകൃതയായി കഴിഞ്ഞു അയോധ്യ. ശ്രീരാമചന്ദ്രനെ വരവേല്‍ക്കാന്‍ നാടും നഗരവും ഒരുങ്ങിക്കഴിഞ്ഞു. മലയാളത്തിന്റെ പ്രിയനടന്‍ ശ്രീ. മോഹന്‍ലാല്‍ സംഘത്തിന്റെ പ്രാന്തപ്രചാരകന്‍ സുദര്‍ശന്‍ജിയില്‍ നിന്ന് അക്ഷതം ഏറ്റുവാങ്ങി’, എന്നു പറഞ്ഞാണ് കെ. സുരേന്ദ്രന്‍ ചിത്രം പങ്കുവച്ചത്.