കുഞ്ഞുനാളിലെ കലോത്സവങ്ങളിലെ പ്രതിഭ!!! വൈറലായി സൂപ്പര്‍ താരത്തിന്റ കുട്ടിക്കാലചിത്രം

താരങ്ങളുടെ കുട്ടിക്കാല ചിത്രങ്ങള്‍ എല്ലാം സോഷ്യല്‍ മീഡിയയില്‍ വളരെ വേഗം വൈറലാകാറുണ്ട്. കുട്ടിത്തം തുളുമ്പുന്ന ചിത്രങ്ങള്‍ കൗതുകക്കാഴ്ച തന്നെയാണ്. നമ്മുടെ വീട്ടിലെ കുഞ്ഞുങ്ങളായിട്ട് പോലും പലപ്പോഴും തോന്നും. അത്തരമൊരു താരത്തിന്റെ കുഞ്ഞുനാളിലെ ചിത്രമാണ് വൈറലായിരിക്കുന്നത്.…

താരങ്ങളുടെ കുട്ടിക്കാല ചിത്രങ്ങള്‍ എല്ലാം സോഷ്യല്‍ മീഡിയയില്‍ വളരെ വേഗം
വൈറലാകാറുണ്ട്. കുട്ടിത്തം തുളുമ്പുന്ന ചിത്രങ്ങള്‍ കൗതുകക്കാഴ്ച തന്നെയാണ്. നമ്മുടെ വീട്ടിലെ കുഞ്ഞുങ്ങളായിട്ട് പോലും പലപ്പോഴും തോന്നും. അത്തരമൊരു താരത്തിന്റെ കുഞ്ഞുനാളിലെ ചിത്രമാണ് വൈറലായിരിക്കുന്നത്.

കുഞ്ഞുനാളിലെ പ്രതിഭയായിരുന്നയാളാണ് ചിത്രത്തില്‍. ബാലതാരമായി അഭിനയരംഗത്തെത്തിയ താരം ഷാലിന്‍ സോയയുടെ കുട്ടിക്കാല ചിത്രമാണ് സോഷ്യലിടം ഏറ്റെടുത്തിരിക്കുന്നത്. സിനിമയിലും സീരിയലിലുമെല്ലാം സജീവമായ ഷാലിനെ വീട്ടിലെ അംഗമായിട്ടാണ് ആരാധകര്‍ ഏറ്റെടുത്തിരുന്നു. ബാലതാരമായി വന്ന് നടിയായി ഇപ്പോള്‍ സംവിധായികയുമായിരിക്കുകയാണ് ഷാലിന്‍. ഏഷ്യാനെറ്റിലെ ഓട്ടോഗ്രാഫ് എന്ന സീരിയലിലെ ദീപാറാണി എന്ന വില്ലത്തി റോള്‍ ഏറെ ശ്രദ്ധിക്കപ്പെട്ടു.

സോഷ്യല്‍ മീഡിയ വഴി എല്ലാ വിശേഷങ്ങളും പങ്കുവെക്കാറുള്ള താരം തന്നെയാണ് ഇപ്പോള്‍ കുട്ടിക്കാല ചിത്രവും പങ്കുവച്ചത്. ‘എന്റെ കുട്ടിക്കാലത്തെ ചിത്രങ്ങളെല്ലാം ഞാന്‍ നൃത്തം ചെയ്യുന്നതോ അല്ലെങ്കില്‍ എന്തെങ്കിലും പരിപാടിക്കായി ഒരുങ്ങുന്നതോ ആയിരിക്കും. ഇതൊക്കെ തന്നെയാണ് എന്റെ കുട്ടിക്കാല ഓര്‍മകളും. എന്റെ ഗുരുനാഥന് നമസ്‌കാരം’ എന്നു പറഞ്ഞാണ് ചിത്രങ്ങള്‍ ഷാലിന്‍ പങ്കുവച്ചത്.

സ്റ്റേജില്‍ നൃത്തം ചെയ്യുന്നതും സമ്മാനങ്ങള്‍ വാങ്ങുന്നതും ഫാന്‍സി ഡ്രെസിനായി ഒരുങ്ങിയിരിക്കുന്നതുമായ ഫോട്ടോകളാണ് താരം പങ്കുവച്ചത്. പൊന്നാനി ഉപജില്ലാ കലോത്സവത്തിന് എല്‍ പി വിഭാഗം കലാതിലകമായതിന്റെ പത്ര വാര്‍ത്തയും ഒപ്പം ചേര്‍ത്തിട്ടുണ്ട് താരം.