‘ദ്രവിക്കാൻ പോവുന്ന ശരീരമല്ലേ, ആരും അറിയൂല…’; മോശം മെസേജ് യുവാവിന് കിടിലൻ മറുപടിയുമായി ബിഗ്‌ബോസ് താരം

തനിക്ക് അപമര്യാദയായി മെസേജ് അയച്ച യുവാവിന് മറുപടിയുമായി അവതാരകയും മുൻ ബിഗ് ബോസ് താരവുമായ ശാലിനി നായർ. ഇത് ദ്രവിക്കാൻ പോകുന്ന ശരീരമല്ലേ സഹകരിക്കണമെന്നും പകരം വലിയോരു തുക നൽകാം എന്നായിരുന്നു യുവാവിന്റെ സന്ദേശം.എന്നാൽ…

തനിക്ക് അപമര്യാദയായി മെസേജ് അയച്ച യുവാവിന് മറുപടിയുമായി അവതാരകയും മുൻ ബിഗ് ബോസ് താരവുമായ ശാലിനി നായർ. ഇത്
ദ്രവിക്കാൻ പോകുന്ന ശരീരമല്ലേ സഹകരിക്കണമെന്നും പകരം വലിയോരു തുക നൽകാം എന്നായിരുന്നു യുവാവിന്റെ സന്ദേശം.എന്നാൽ യുവാവിന്റെ സന്ദേശങ്ങളുടെ സ്‌ക്രീൻ ഷോട്ട് സമൂഹമാധ്യമത്തിൽ പങ്കുവച്ചാണ് ശാലീനി മറുപടി നൽകിയിരിക്കുന്നത്.

ഹർഷൻ എന്ന യുവാവിന്റെ സന്ദേശം ഇങ്ങനെയായിരുന്നു…. സഹായിക്കാനൊരു മനസു തോന്നി പിന്നെ ഇങ്ങോട്ടുമൊരു സഹകരണമാണ് ഞാൻ ചോദിക്കുന്നത് നല്ല ഒരു ഫ്രണ്ട്ഷിപ്പിലൂടെ ശാലിനിക്ക് രക്ഷപ്പെടാമെന്നും, ദ്രവിക്കാൻ പോവുന്ന ശരീരമല്ലേ, ശാലിനി നല്ല ബുദ്ധിയുള്ള കുട്ടിയല്ലേ. എനിക്കും കുടുംബമുണ്ട് അതിനാൽ തന്നെ വിശ്വസിക്കാം. ആരും അറിയുകയില്ല. ഒരുപാട് ഇഷ്ടമാണ് ശാലൂ പ്ലീസ്…. ഓ ജാഡയായിരിക്കുമല്ലേ. സിനിമയിൽ ഒക്കെ അവസരങ്ങൾ കിട്ടിയിട്ടുണ്ടല്ലോ. വെറുതെയൊന്നും ആരും തരില്ലെന്ന് ചിന്തിക്കുന്നവർക്ക് മനസിലാകുന്നതാണ് പിന്നെ എന്തിനാ ഇത്ര അഹങ്കാരം… എന്നാണ് സന്ദേശം.

എന്നാൽ ശാലിനിയുടെ മറുപടി ഇങ്ങനെയായിരുന്നു.. അത്ര സങ്കടം നിങ്ങൾക്കുണ്ടെങ്കിൽ എന്റെ പ്രൊഫഷൻ അവതരണം ആണ്. നിങ്ങളുടെ വീട്ടിലോ അറിവിലെവിടെയെങ്കിലും വിവാഹങ്ങളോ മറ്റ് ആഘോഷങ്ങളോ ഉണ്ടെങ്കിൽ തന്നെ അവതാരകയായി വിളിക്കൂ. ഞാനത് ഭംഗിയായി ചെയ്യാം. അതിൽ നിങ്ങൾക്ക് സംതൃപ്തി തോന്നിയാൽ അർഹിക്കുന്ന പ്രതിഫലം തനിക്ക് തരൂ.നിങ്ങൾക്കുള്ള വിൽപന ചരക്കല്ല എന്റെ ശരീരമെന്നും അതിൽ ഉയിർ വാഴുന്നുണ്ടെങ്കിലത് തന്റെ പ്രിയപ്പെവർക്ക് വേണ്ടി മാത്രമണെന്നും ശാലിനി നായർ കുറിച്ചു

 

View this post on Instagram

 

A post shared by VJ Shalini Nair (@vj_shalini_nair)