ഇത്തവണ പൊറോട്ടയും ബീഫിനും പകരം പോപ് കോണ്‍!!! ഷമ്മി തിലകന്‍

ഇടവേളയ്ക്ക് ശേഷം ജോഷിയും സുരേഷ് ഗോപിയും ഒന്നിച്ച ‘പാപ്പന്‍’ മികച്ച അഭിപ്രായമാണ് നേടുന്നത്. ഇതിനകം തന്നെ ‘പാപ്പന്‍’ 50 കോടി കളക്ഷന്‍ നേടിയെന്ന റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്. ഇപ്പോള്‍ സുരേഷ് ഗോപിയും പാപ്പനില്‍ ശ്രദ്ധേയമായ കഥാപാത്രത്തെ അവതരിപ്പിച്ച നടന്‍ ഷമ്മി തിലകനും ഒന്നിച്ച് ചാലക്കുടി ഡി സിനിമാസില്‍ സിനിമ കാണാന്‍ എത്തിയ ചിത്രങ്ങളാണ് വൈറലാവുന്നത്. ചിത്രങ്ങള്‍ ഷമ്മി തിലകന്‍ തന്നെയാണ് പങ്കുവെച്ചത്.

പാപ്പനില്‍ ശ്രദ്ധേയമായ കഥാപാത്രത്തെയാണ് ഷമ്മി തിലകന്‍ അവതരിപ്പിച്ചത്. ഇരുട്ടന്‍ ചാക്കോ എന്ന കഥാപാത്രം വലിയ പ്രശംസ ലഭിച്ചിരുന്നു. സിനിമയില്‍ ഷമ്മി തിലകന്‍ പൊറോട്ടയും ബീഫും കഴിക്കുന്ന രംഗവും ഏറെ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു.

ചിത്രങ്ങള്‍ പങ്കുവെച്ച് അദ്ദേഹം പങ്കുവെച്ച കുറിപ്പ് ശ്രദ്ധേയമാകുകയാണ്. ചാലക്കുടിയില്‍ ‘പാപ്പന്‍’ കളിക്കുന്ന ഡി സിനിമാസ് സന്ദര്‍ശിച്ച ‘എബ്രഹാം മാത്യു മാത്തന്‍’ സാറിനെ പോയി കണ്ടിരുന്നു. ഇത്തവണ പൊറോട്ടയും ബീഫിനും പകരം പോപ് കോണ്‍ വാങ്ങിത്തന്നു. യാത്ര പറഞ്ഞു കാറില്‍ കയറുമ്പോള്‍ ഒപ്പം നിര്‍ത്തി ഒരു ഫോട്ടോ എടുത്തോട്ടേ എന്ന് ചോദിച്ചു.

അതുകഴിഞ്ഞ് ഒന്നുകൂടി ചോദിച്ചു.. ‘കത്തി കിട്ടിയോ സാറേ’..? അതിന് അദ്ദേഹം പറഞ്ഞത്..; ‘അന്വേഷണത്തിലാണ്’..! ‘കിട്ടിയാലുടന്‍ ഞാന്‍ വന്നിരിക്കും’..!’പൊക്കിയെടുത്ത് അകത്തിടുകേം ചെയ്യും’..! കര്‍ത്താവേ..; ഈ സാറെന്നെക്കൊണ്ട് ഇനിയും പാടിക്കുമോ..?

കുയില പുടിച്ച് കൂട്ടില്‍ അടച്ച്..; കൂവ സൊല്ലുഗിറ ഉലകം..! മയില പുടിച്ച് കാല ഒടച്ച്..;ആട സൊല്ലുഗിറ ഉലകം..! എന്തായാലും, കത്തി കിട്ടിയാല്‍ പറ സാറേ ഞാന്‍ അങ്ങ് വന്നേക്കാം..!’എന്ന് ഷമ്മി തിലകന്‍ കുറിച്ചു.

Previous articleഅതെ ഞങ്ങള്‍ വേര്‍പിരിഞ്ഞു….വിവാഹമോചനം നേടിയിട്ടില്ല!!! അമ്പാടിയ്ക്ക് വേണ്ടി ഒന്നിച്ചുണ്ടാകും- ആര്‍ജെ അമന്‍
Next articleലിപ് ലോക്കും ഇന്റിമേറ്റ് സീനും കോമഡി സീന്‍ ചെയ്യുന്ന പോലെയുള്ളൂ!! പേടിച്ചിരുന്നാല്‍ നമ്മള്‍ക്കാണ് നഷ്ടം- ദുര്‍ഗാ കൃഷ്ണയും സ്വാസികയും പറയുന്നു