ലിപ് ലോക്കും ഇന്റിമേറ്റ് സീനും കോമഡി സീന്‍ ചെയ്യുന്ന പോലെയുള്ളൂ!! പേടിച്ചിരുന്നാല്‍ നമ്മള്‍ക്കാണ് നഷ്ടം- ദുര്‍ഗാ കൃഷ്ണയും സ്വാസികയും പറയുന്നു

ഇന്റിമേറ്റ് സീനുകളും ലിപ്പ് ലോക്ക് സീനിനെയും തുടര്‍ന്ന് നടി ദുര്‍ഗ കൃഷ്ണ
യ്ക്കും സ്വാസികയ്ക്കുമെതിരെ സൈബര്‍ ആക്രമണം നടന്നിരുന്നു. കുടുക്ക് 2025 എന്ന ചിത്രത്തിലെ ലിപ്പ് ലോക്ക് രംഗങ്ങളാണ് ദുര്‍ഗ്ഗയെ വിമര്‍ശനത്തിരയാക്കിയത്. ചതുരം സിനിയുടെ ട്രെയിലര്‍ പുറത്തിറങ്ങിയതോടെയാണ് സ്വാസികയും വിവാദത്തിലായത്. ഇപ്പോഴിതാ വിവാദങ്ങളോട് പ്രതികരിച്ചിരിക്കുകയാണ് ദുര്‍ഗയും സ്വാസികയും.

കുടുക്ക് ചിത്രത്തില്‍ ദുര്‍ഗ നടന്‍ കൃഷ്ണ ശങ്കറിനൊപ്പമാണ് ലിപ്പ്ലോക്ക് സീനുകള്‍ ചെയ്തത്. ഒരു ലിപ്പ് ലോക്ക് സീന്‍ ചെയ്യുന്നത് കോമഡി, ഫൈറ്റ്, ഇമോഷണല്‍ സീന്‍ എന്നിവ ചെയ്യുന്നത് പോലെ തന്നെയുള്ളു എന്നും ദുര്‍ഗ പറയുന്നു.

എന്റെ തൊഴിലാണ് ഞാന്‍ ചെയ്യുന്നത്. ബാക്കി സീനുകള്‍ പോലത്തന്നെയാണ് എനിക്ക് ഇന്റിമേറ്റ് സീനും. ഒരു ഇന്റിമേറ്റ് സീനോ, ലിപ്പ് ലോക്ക് സീനോ ഫൈറ്റ് സീനും ഇമോഷണല്‍ സീനും കോമഡി സീനും പോലെ സാധാരണമാണ്. അത് ചെയ്യുന്നതില്‍ ഒരു തെറ്റുമില്ല. ഇവിടത്തെ സെക്ഷ്വല്‍ റെസ്ട്രിക്ഷന്‍ കൊണ്ടായിരിക്കാം വിമര്‍ശനങ്ങള്‍ നടക്കുന്നതെന്നും ദുര്‍ഗ പറയുന്നു.

വിവാദങ്ങളില്‍ പേടിയില്ലെന്ന് സ്വാസികയും പറയുന്നു. എ ഗ്രേഡ് എന്ന വിഭാഗത്തിലെ നല്ല സിനിമയാണ് ചതുരം. നമ്മള്‍ കേട്ട് കണ്ട് മടുത്ത കാര്യങ്ങളാണ്. പേടിച്ചിരുന്നാല്‍ നമ്മള്‍ക്കാണ് നഷ്ടം. ഒരു ആര്‍ട്ടിസ്റ്റെന്ന നിലയ്ക്ക് നമ്മള്‍ക്ക് കിട്ടുന്ന നല്ല കാരക്ടര്‍ ആയിരിക്കും പേടിച്ച് കളഞ്ഞാല്‍ നഷ്ടമാകുന്നതെന്നും സ്വാസിക പറയുന്നു.

Previous articleഇത്തവണ പൊറോട്ടയും ബീഫിനും പകരം പോപ് കോണ്‍!!! ഷമ്മി തിലകന്‍
Next articleകിടിലന്‍ ആക്ഷനുമായി ‘ആര്‍ഡിഎക്സ്’ വരുന്നു!!! ചിത്രത്തിന്റെ പൂജ കൊച്ചിയില്‍ നടന്നു