ആ കണക്ക് ശരിയാവുന്നില്ലല്ലോ? ഒക്ടോബറിൽ വിവാഹിതയായ ഷംന കാസിം 7 മാസം ഗർഭിണി!!

നടി ഷംന കാസിം അമ്മയാകാനുള്ള കാത്തിരിപ്പിലാണ്. സോഷ്യൽ മീഡിയയിൽ സജീവമായുള്ള ഷംന തൻറെ വിശേഷങ്ങളൊക്കെ അവിടെ പങ്കുവെക്കാറുണ്ട്.കഴിഞ്ഞ വർഷം ഒക്ടോബർ അവസാനമാണ് ഷംന വിവാഹിതായത്പ്രഗ്‌നൻസിയുടെ ഏഴാം മാസത്തിൽ നടത്തുന്ന ബേബി ഷവറിൻറെ ചിത്രങ്ങൾ അടുത്തിടെ…

നടി ഷംന കാസിം അമ്മയാകാനുള്ള കാത്തിരിപ്പിലാണ്. സോഷ്യൽ മീഡിയയിൽ സജീവമായുള്ള ഷംന തൻറെ വിശേഷങ്ങളൊക്കെ അവിടെ പങ്കുവെക്കാറുണ്ട്.കഴിഞ്ഞ വർഷം ഒക്ടോബർ അവസാനമാണ് ഷംന വിവാഹിതായത്പ്രഗ്‌നൻസിയുടെ ഏഴാം മാസത്തിൽ നടത്തുന്ന ബേബി ഷവറിൻറെ ചിത്രങ്ങൾ അടുത്തിടെ ഷംന ഇൻസ്റ്റഗ്രാമിലൂടെ പങ്കുവച്ചിരുന്നു.

എന്നാൽ വിവാഹം നടന്ന് നാലാംമാസം ബേബി ഷവർ എന്ന തരത്തിൽ ചില യുട്യൂബ് ചാനലുകളിലും ഓൺലൈൻ സൈറ്റുകളിലും തമ്പ്‌നെയിലുകൾ പ്രത്യക്ഷപ്പെട്ടിരുന്നു. ആ കണക്ക് ശരിയാവുന്നില്ലല്ലോ? ഒക്ടോബറിൽ വിവാഹിതയായ ഷംന കാസിം ഇങ്ങനെ 7 മാസം ഗർഭിണിയായി തുടങ്ങി ഒരുപാട കമന്റുകൾ എത്തിയിരുന്നു.ഇപ്പോഴിതാ ഇതിനോടുള്ള തൻറെ പ്രതികരണം അറിയിച്ചിരിക്കുകയാണ് ഷംന.സ്വന്തം യുട്യൂബ് ചാനലിലൂടെയാണ് ഷംന പ്രതികരണവുമായി എത്തിയത്.

എൻറെ നിക്കാഹ് നടന്നത് കഴിഞ്ഞ വർഷം ജൂൺ 12 ആയിരുന്നു. അത് വളരെ സ്വകാര്യമായ ഒരു ചടങ്ങ് ആയിരുന്നു.എന്റെ കുടുംബാംഗങ്ങൾ മാത്രമാണ് പങ്കെടുത്തത്. നിക്കാഹ് കഴിഞ്ഞാൽ ചിലർ രണ്ടായി താമസിക്കും. ചിലർ ഒരുമിച്ച് ആവും കഴിയുക. നിക്കാഹിനു ശേഷം ഞങ്ങൾ ലിവിംഗ് ടുഗെതർ ആയിരുന്നുവെന്നും നിക്കാഹ് കഴിഞ്ഞ് ഒന്ന്, രണ്ട് മാസത്തിനു ശേഷം വിവാഹ ചടങ്ങ് നടത്താമെന്നാണ് കരുതിയിരുന്നത്. കാരണം മറ്റൊന്നുമല്ല .

ഞാൻ ഷൂട്ടിംഗ് തിരക്കുകളിൽ ആയിരുന്നു. കുറച്ച് സിനിമകൾ ചെയ്യുകയായിരുന്നു. എനിക്ക് കുറച്ച് സമയം ആവശ്യമായിരുന്നു. അതുകൊണ്ട് വിവാഹ ചടങ്ങ് നടത്തിയത് ഒക്ടോബറിലാണ്. ഇതാണ് നിങ്ങൾക്ക് ഈ ആശയക്കുഴപ്പം. കല്യാണം കഴിഞ്ഞ് മൂന്ന് മാസം ആയപ്പോൾ ഏഴാം മാസം നടത്തേണ്ട ബേബി ഷവറോ എന്ന സംശയത്തിന് കാരണമതാണ്. ഞാനിപ്പോൾ വളരെ സന്തോഷവതിയാണ്. ഞാൻ ജീവിതം ആസ്വദിക്കുകയാണ്. ജീവിതത്തിലെ ഏറ്റവും സന്തോഷകരമായ നിമിഷത്തിനു വേണ്ടി കാത്തിരിക്കുകയാണ് ഞാൻ ഷംന പറയുന്നു.