ചിമ്പുവിന്റെ ‘പത്ത് തല’യിൽ ആര്യയും സയേഷയും

ചിമ്പു നായകനായി എത്തുന്ന പുതിയ തമിഴ് ചിത്രമാണ് ‘പത്ത് തല’. സിനിമ മാർച്ച് 30 ന് തിയറ്ററുകളിൽ റിലീസിന് തയ്യാറെടുക്കുകയാണ്. ചിത്രത്തിന്റെ ടീസർ സിനിമാ നിർമ്മാതാക്കൾ കഴിഞ്ഞ ദിവസം പുറത്ത് വിട്ടിരുന്നു. സംവിധായകൻ ഒബേലി…

ചിമ്പു നായകനായി എത്തുന്ന പുതിയ തമിഴ് ചിത്രമാണ് ‘പത്ത് തല’. സിനിമ മാർച്ച് 30 ന് തിയറ്ററുകളിൽ റിലീസിന് തയ്യാറെടുക്കുകയാണ്. ചിത്രത്തിന്റെ ടീസർ സിനിമാ നിർമ്മാതാക്കൾ കഴിഞ്ഞ ദിവസം പുറത്ത് വിട്ടിരുന്നു. സംവിധായകൻ ഒബേലി എൻ കൃഷ്ണയാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ചിത്രത്തിൽ നടൻ ആര്യയും നടി സയേഷയും അതിഥി വേഷത്തിൽ എത്തുമെന്ന് റിപ്പോർട്ട്.

ഒരു പോലീസ്-ഗ്യാങ്സ്റ്റർ ഡ്രാമയായ ഈ ചിത്രത്തിൽ ചിമ്പുവിടെ കൂടാതെ ഗൗതം കാർത്തിക്, പ്രിയ ഭവാനി ശങ്കർ, ഗൗതം വാസുദേവ് മേനോൻ, ടീജയ് അരുണാചലം, കലൈയരശൻ എന്നിവർ സിനിമയിൽ പ്രധാന വേഷങ്ങളിൽ എത്തുന്നു. എ ആർ റഹ്‌മാൻ സംഗീത സംവിധാനം നിർവഹിക്കുന്ന സിനിമയുടെ ഓഡിയോ റ്റൈറ്റ്സ് സോണി മ്യൂസിക് സ്വന്തമാക്കിയിരുന്നു.

ത്ത് തലയുടെ ഛായാഗ്രാഹണം നിർവഹിക്കുന്നത് ഫറൂഖ് ജെ ബാഷയാണ്.പത്ത് തലയുടെ ഒടിടി റൈറ്റ്സ് ആമസോൺ പ്രൈം വീഡിയോയാണ് സ്വന്തമാക്കിയിരിക്കുന്നത്. വൻ തുകയ്ക്കാണ് സിനിമയുടെ ഒടിടി റൈറ്റ്സ് ആമസോൺ പ്രൈം വീഡിയോ സ്വന്തമാക്കിയത്. ചിത്രത്തിന്റെ ചെന്നൈയിൽ വെച്ച് ഗംഭീര ഓഡിയോ ലോഞ്ച് നടത്താനൻ അണിയറപ്രവർത്തകർ ആലോചിക്കുന്നണ്ടത്രെ.