‘ആനിയായി രജിഷ വിജയനും ശിൽപയായി പ്രിയ വാര്യരും അഭിനയിച്ചു എന്നല്ല ജീവിച്ചു എന്ന് തന്നെ പറയാം’

ബോബി- സഞ്ജയ് കഥയെഴുതി സൂരജ് വര്‍മ്മ സംവിധാനം നിര്‍വ്വഹിച്ച കൊള്ള തിയേറ്ററുകളിലെത്തിയിരിക്കുകയാണ്. രണ്ടു പെണ്‍കുട്ടികളെ കേന്ദ്രകഥാപാത്രമാക്കി ത്രില്ലര്‍ സ്വഭാവത്തില്‍ ഒരുക്കിയിരിക്കുന്ന ചിത്രം രജീഷ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ കെവി രജീഷ് നിര്‍മ്മിക്കുന്നു. രജിഷ വിജയന്‍, പ്രിയാ…

ബോബി- സഞ്ജയ് കഥയെഴുതി സൂരജ് വര്‍മ്മ സംവിധാനം നിര്‍വ്വഹിച്ച കൊള്ള തിയേറ്ററുകളിലെത്തിയിരിക്കുകയാണ്. രണ്ടു പെണ്‍കുട്ടികളെ കേന്ദ്രകഥാപാത്രമാക്കി ത്രില്ലര്‍ സ്വഭാവത്തില്‍ ഒരുക്കിയിരിക്കുന്ന ചിത്രം രജീഷ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ കെവി രജീഷ് നിര്‍മ്മിക്കുന്നു. രജിഷ വിജയന്‍, പ്രിയാ വാര്യര്‍, വിനയ് ഫോര്‍ട്ട് എന്നിവര്‍ പ്രധാന കഥാപാത്രങ്ങളാകുന്നു. മികച്ച അഭിപ്രായങ്ങളാണ് ചിത്രത്തിന് ലഭിക്കുന്നത്. ഇപ്പോഴിതാ ചിത്രത്തെ കുറിച്ചുള്ള ഒരു കുറിപ്പാണ് ശ്രദ്ധേയമാകുന്നത്. നല്ലൊരു ത്രില്ലര്‍ സിനിമ പ്രതീക്ഷിച്ചു പോയാല്‍ കൊള്ള നിങ്ങളെ നിരാശപ്പെടുത്തില്ലെന്ന് ഉറപ്പ് എന്നാണ് ഷംനാദ് മൂവീ ഗ്രൂപ്പില്‍ പങ്കുവെച്ച കുറിപ്പില്‍ പറയുന്നത്.

ആദ്യാവസാനം ത്രില്ലടിച്ചു തന്നെ കാണാം – കൊള്ള????
പുതുമുഖ സംവിധായകനായ സൂരജ് വര്‍മ സംവിധാനം ചെയ്ത കൊള്ള ഇന്ന് ആദ്യ ഷോ തന്നെ കാണാന്‍ കാരണം ട്രെയിലര്‍ തന്ന പ്രതീക്ഷകളാണ്. എന്നാല്‍ ഞാന്‍ എന്തു പ്രതീക്ഷിച്ചുവോ അതില്‍ നിന്നും ഒരുപടി മുന്നില്‍ നില്‍ക്കുന്ന സിനിമാനുഭവമാണ് സിനിമയെനിക്ക് സമ്മാനിച്ചത്.
അനാഥരായ രണ്ടു പെണ്‍കുട്ടികളാണ് സിനിമയിലെ പ്രധാന കഥാപാത്രങ്ങള്‍. ഉറ്റ സുഹൃത്തുക്കളായ ആനിയും ശില്പയും ഒരു ബ്യൂട്ടിപാര്‍ലര്‍ തുടങ്ങാന്‍ തീരുമാനിക്കുകയാണ്. അങ്ങനെ അവര്‍ ബ്യൂട്ടിപാര്‍ലറിന്റെ പണികള്‍ പുരോഗമിക്കവെ അതിന് തൊട്ട് മുകളിലെ ബാങ്കില്‍ വലിയൊരു കൊള്ള നടക്കുന്നു. ഇതോടെ ആനിയും ശില്പയും ചെന്നകപ്പെടുന്നത് വലിയൊരു കുഴിയിലേക്കാണ്.
തുടര്‍ന്ന് നടക്കുന്ന സംഭവവികാസങ്ങളുടെ പക്കാ ത്രില്ലിങ്ങായ ആവിഷ്‌കാരമാണ് ഈ ചിത്രം ??
ഈ സിനിമയില്‍ എനിക്ക് തോന്നിയ ഏറ്റവും വലിയ പോസിറ്റീവ് ഒരിടത്ത് പോലും ലാഗടിപ്പിക്കാതെ കഥ പറഞ്ഞിരിക്കുന്നു എന്നതാണ്.
പറയുന്ന കഥയിലെ പുതുമയും ത്രില്ലിംഗ് കഥഗതിയും കൊള്ളയെ മികച്ചതാക്കുന്നു.
ആനിയായി രജിഷ വിജയനും ശില്‍പയായി പ്രിയ വാര്യരും അഭിനയിച്ചു എന്നല്ല ജീവിച്ചു എന്ന് തന്നെ പറയാം. വിനയ് ഫോര്‍ട്ട്, അലന്‍സിയര്‍ തുടങ്ങിയവരും മികച്ച പെര്‍ഫോമന്‍സ് ആണ് സിനിമയില്‍ കാഴ്ച വച്ചിരിക്കുന്നത്.
ദിനംപ്രതി കൊള്ളകള്‍ അരങ്ങേറി കൊണ്ടിരിക്കുന്ന നമ്മുടെ സമൂഹത്തില്‍ ഈ സിനിമ പറയുന്ന പ്രമേയത്തിന് പ്രസക്തിയേറെയാണ്.
നല്ലൊരു ത്രില്ലര്‍ സിനിമ പ്രതീക്ഷിച്ചു പോയാല്‍ കൊള്ള നിങ്ങളെ നിരാശപ്പെടുത്തില്ലെന്ന് ഉറപ്പ്…

ഡോക്ടര്‍മാരായ ജാസിം ജലാലും നെല്‍സണ്‍ ജോസഫും ചേര്‍ന്നാണ് തിരക്കഥ രചിച്ചത്. ലച്ചു രജീഷ് സഹനിര്‍മ്മാതാവാണ്. അലന്‍സിയര്‍, പ്രശാന്ത് അലക്‌സാണ്ടര്‍, ജിയോ ബേബി , ഷെബിന്‍ ബെന്‍സന്‍, പ്രേം പ്രകാശ് തുടങ്ങിയവരാണ് പ്രധാന വേഷങ്ങളില്‍. രവി മാത്യു പ്രൊഡക്ഷന്‍സും നിര്‍മ്മാണത്തില്‍ സഹകരിക്കുന്നു.

ഷാന്‍ റഹ്‌മാന്‍ സംഗീത സംവിധാനം, ക്യാമറ രാജവേല്‍ മോഹന്‍, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍: രവി മാത്യൂ, എഡിറ്റര്‍: അര്‍ജുന്‍ ബെന്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: ഷെബീര്‍ മലവട്ടത്ത്, കലാസംവിധാനം: രാഖില്‍, കോസ്റ്റ്യൂം: സുജിത്ത്, മേക്കപ്പ്: റോണക്‌സ്, ടൈറ്റില്‍ ഡിസൈന്‍: പാലായി ഡിസൈന്‍സ്, ഡിസൈനര്‍: ജിസന്‍ പോള്‍, പി ആര്‍ ഒ: മഞ്ജു ഗോപിനാഥ്., മാര്‍ക്കറ്റിംഗ്: കണ്‍ടന്റ് ഫാക്ടറി, സ്റ്റില്‍സ്: സന്തോഷ് പട്ടാമ്പി. അയ്യപ്പന്‍ മൂവീസാണ് ചിത്രം വിതരണം ചെയ്യുന്നത്.