ഹാപ്പി ആനിവേഴ്‌സറി അപ്പാ, അമ്മ!! ആശംസകളുമായി ഉയിരും ഉലഗവും

ലേഡി സൂപ്പര്‍സ്റ്റാര്‍ നയന്‍താരയും വിഘ്‌നേഷ് ശിവനും ഒന്നാം വിവാഹവാര്‍ഷികം ആഘോഷമാക്കിയിരിക്കുകയാണ്. ആഘോഷങ്ങള്‍ക്ക് കൂട്ടായി മക്കളായ ഉയിരും ഉലഗവും ഉണ്ട്. പ്രിയതമയ്ക്ക് വിവാഹ വാര്‍ഷിക ആശംസകളറിയിച്ച് വിഘ്‌നേഷ് പങ്കുവച്ച കുറിപ്പ് വൈറലായിരിക്കുകയാണ്. കുഞ്ഞുമക്കളുടെ ചിത്രത്തിനൊപ്പമാണ് വിഘ്‌നേഷിന്റെ…

ലേഡി സൂപ്പര്‍സ്റ്റാര്‍ നയന്‍താരയും വിഘ്‌നേഷ് ശിവനും ഒന്നാം വിവാഹവാര്‍ഷികം ആഘോഷമാക്കിയിരിക്കുകയാണ്. ആഘോഷങ്ങള്‍ക്ക് കൂട്ടായി മക്കളായ ഉയിരും ഉലഗവും ഉണ്ട്. പ്രിയതമയ്ക്ക് വിവാഹ വാര്‍ഷിക ആശംസകളറിയിച്ച് വിഘ്‌നേഷ് പങ്കുവച്ച കുറിപ്പ് വൈറലായിരിക്കുകയാണ്.

കുഞ്ഞുമക്കളുടെ ചിത്രത്തിനൊപ്പമാണ് വിഘ്‌നേഷിന്റെ ആശംസ. മക്കളുടെ പുതിയ ചിത്രമാണ് വിഘ്‌നേഷ് പങ്കിട്ടത്. ഇതുവരെ താരപുത്രന്മാരുടെ മുഖം വെളിപ്പെടുത്തിയിട്ടില്ല. അപ്പയുടെയും അമ്മയുടെയും വിവാഹ വാര്‍ഷികം ആഘോഷിക്കുന്ന ഉലകിന്റെയും ഉയിരിന്റെയും ചിത്രമാണ് വിഘ്‌നേഷ് പുറത്തുവിട്ടത്.

ഹാപ്പി വെഡ്ഡിങ്ങ് ആനിവേഴ്‌സറി അപ്പ, അമ്മ എന്ന എഴുതിയിരിക്കുന്നത് കാണാം. ഉയിരും ഉലകവും എഴുന്നേറ്റ് പുറം തിരിഞ്ഞുനില്‍ക്കുന്ന ചിത്രമാണ് താരം പങ്കുവച്ചത്.

രജിസ്റ്റര്‍ വിവാഹം ആറ് വര്‍ഷം മുമ്പ് കഴിഞ്ഞിരുന്നെങ്കിലും ആഘോഷമാക്കി വിവാഹം നടത്തിയത് കഴിഞ്ഞവര്‍ഷമായിരുന്നു. മഹാബലിപുരത്ത് അത്യാഢംബര വേദിയിലായിരുന്നു തെന്നിന്ത്യ കാത്തിരുന്ന ആഢംബര വിവാഹം. 2022 ഒക്ടോബര്‍ 9നാണ് നയന്‍താരയും വിഘ്നേഷും തങ്ങളുടെ ഇരട്ടകുട്ടികളെത്തിയ സന്തോഷം അറിയിച്ചത്. വാടക ഗര്‍ഭധാരണത്തിലൂടെയാണ് താരങ്ങള്‍ക്ക് കുഞ്ഞുങ്ങള്‍ പിറന്നത്.

ഉയിര്‍- രുദ്രോനീല്‍ എന്‍ ശിവന്‍, ഉലക് – ദൈവിക് എന്‍ ശിവന്‍ എന്നാണ് കുഞ്ഞുങ്ങളുടെ യഥാര്‍ഥ പേരുകള്‍ . ‘എന്‍’ എന്ന അക്ഷരം ലോകത്തെ ഏറ്റവും നല്ല അമ്മയെ സൂചിപ്പിക്കുന്നു എന്നുമാണ് വിഘ്‌നേഷ് പറഞ്ഞിരുന്നത്. നയന്‍താരയുടെ പേരിലെ ആദ്യാക്ഷരമായ എന്‍ ആണ് പേരുകള്‍ക്കൊപ്പം ചേര്‍ത്ത എന്‍.

 

View this post on Instagram

 

A post shared by Vignesh Shivan (@wikkiofficial)