നസ്ലിനും മാത്യൂസിനും കൈയ്യടിക്കുന്നതിന് മുന്‍പ് എന്റെ കൈയ്യടി നെയ്മറിന്!!!

മലയാള സിനിമ ചരിത്രത്തില്‍ ആദ്യമായി ഒരു നാടന്‍ നായയെ കേന്ദ്ര കഥാപാത്രമാക്കി ഇറക്കിയ ചിത്രമാണ് നെയ്മര്‍’. യുവതാരങ്ങളായ മാത്യു – നസ്ലിന്‍ എന്നിവര്‍ക്കൊപ്പം വിജയ രാഘവന്‍, ഷമ്മി തിലകന്‍,ജോണി ആന്റണി തുടങ്ങിയവരാണ് പ്രധാന കഥാപാത്രങ്ങളായി…

മലയാള സിനിമ ചരിത്രത്തില്‍ ആദ്യമായി ഒരു നാടന്‍ നായയെ കേന്ദ്ര കഥാപാത്രമാക്കി ഇറക്കിയ ചിത്രമാണ് നെയ്മര്‍’. യുവതാരങ്ങളായ മാത്യു – നസ്ലിന്‍ എന്നിവര്‍ക്കൊപ്പം വിജയ രാഘവന്‍, ഷമ്മി തിലകന്‍,ജോണി ആന്റണി തുടങ്ങിയവരാണ് പ്രധാന കഥാപാത്രങ്ങളായി എത്തുന്നത്. തിയ്യേറ്ററില്‍ മികച്ച പ്രതികരണമാണ് ചിത്രം നേടുന്നത്. മികച്ച ഫാമിലി എന്റെര്‍ടെയ്‌നറാണ് നെയ്മര്‍.

ചിത്രത്തിനെ കുറിച്ച് ഷംനാദ് ഷാന പങ്കുവച്ച കുറിപ്പിങ്ങനെയാണ്,
ഇന്നലെ തിരുവനന്തപുരം ആര്‍ട്ടെക്കില്‍ നിന്നാണ് നസ്ലിന്‍ – മാത്യൂസ് എന്നിവരെ പ്രധാനകഥാപാത്രങ്ങളാക്കി സുധി മാഡിസണ്‍ സംവിധാനം ചെയ്ത നെയ്മര്‍ കാണുന്നത്.

മാത്യൂസും നസ്ലിനുമാണ് നായകന്മാരെന്ന് ഞാന്‍ കരുതിയെങ്കിലും എന്റെ പ്രതീക്ഷ തെറ്റായിരുന്നു.. പടത്തിലെ നായകന്‍ നെയ്മറെന്ന പട്ടിക്കുട്ടനാണ്..??
നായകന്‍ എന്നൊക്കെ പറഞ്ഞാല്‍ ഒരു ഒന്നൊന്നര നായകന്‍..
സുധി മാടിസണെന്ന സംവിധായകനും നസ്ലിനും മാത്യൂസിനുമൊക്കെ കയ്യടിക്കുന്നതിന് മുന്‍പ് എന്റെ കയ്യടി നെയ്മറിനും അവനെ ട്രെയിന്‍ ചെയ്ത ട്രൈനെര്‍ക്കുമാണ്..??

പൊതുവെ നായകളെ പ്രധാനകഥാപാത്രമാക്കി സിനിമകള്‍ വരുമ്പോള്‍ വിലകൂടിയ ബ്രീടുകളെയും മറ്റുമായിരിക്കും സിനിമയില്‍ ഉള്‍പെടുത്തുക.. എന്നാല്‍ നെയ്മര്‍ ഒരു നാടന്‍ പട്ടിയാണ്.

മൃഗങ്ങളോട് താല്പര്യമില്ലാത്തവരെ പോലും മൃഗസ്‌നേഹിയാക്കുന്ന ഒരു മാജിക് ഈ സിനിമയിലുണ്ട്. എന്ന് കരുതി ഇത് ക്ലിഷേ ഇമോഷണല്‍ സെന്റിമെന്റ്‌സ് വാരി വിതറുന്നൊരു സിനിമയല്ല… നെയ്മര്‍ ഒരു ഫാമിലി എന്റര്‍ടൈനറാണ്.. സിനിമയില്‍ ഒരിടത്തും എന്റര്‍ടൈനറെന്ന ജേണറില്‍ നിന്നും സിനിമ പുറത്ത് പോകുന്നില്ല.. വിജയരാഘവന്‍ ഷമ്മി തിലകന്‍ ഉള്‍പ്പെടെയുള്ള സീനിയര്‍ നടന്മാരുടെ കിടിലന്‍ പെര്‍ഫോമന്‍സ് കൊണ്ടും നെയ്മര്‍ ധന്യമാണ്.

രണ്ടര മണിക്കൂര്‍ ഫാമിലിയായി ഒരു തകര്‍പ്പന്‍ എന്റര്‍ടൈനര്‍ കാണാന്‍ താല്പര്യമുള്ളവര്‍ ഈ സിനിമ മിസ്സാക്കാതിരിക്കുക ???? എന്നാണ് ഷംനാദിന്റെ പോസ്റ്റ്.