ആ നീചന്‍ വധശിക്ഷയില്‍ കുഞ്ഞതൊന്നും അര്‍ഹിച്ചിരുന്നില്ല-ഷെയിന്‍ നിഗം

വധശിക്ഷയില്‍ കുഞ്ഞതൊന്നും ആ നീചന്‍ അര്‍ഹിച്ചിരുന്നില്ലെന്ന് ഷെയ്ന്‍ തന്റെ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തു. ഷെയ്ന്റെ പോസ്റ്റില്‍ നിരവധി പേരാണ് കമന്റ് ചെയ്യുന്നത്. എത്രയും വേഗം വിധി നടപ്പിലാക്കട്ടെയെന്നാണ് കൂടുതല്‍ പേരുടെയും കമന്റ്. അഞ്ചുവയസുകാരിയെ പീഡിപ്പിച്ചുകൊലപ്പെടുത്തിയ…

വധശിക്ഷയില്‍ കുഞ്ഞതൊന്നും ആ നീചന്‍ അര്‍ഹിച്ചിരുന്നില്ലെന്ന് ഷെയ്ന്‍ തന്റെ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തു. ഷെയ്ന്റെ പോസ്റ്റില്‍ നിരവധി പേരാണ് കമന്റ് ചെയ്യുന്നത്. എത്രയും വേഗം വിധി നടപ്പിലാക്കട്ടെയെന്നാണ് കൂടുതല്‍ പേരുടെയും കമന്റ്.

അഞ്ചുവയസുകാരിയെ പീഡിപ്പിച്ചുകൊലപ്പെടുത്തിയ കേസിലെ പ്രതി ബിഹാര്‍ സ്വദേശി അസ്ഫാഖ് ആലമാണ്. എറണാകുളം അഡീഷണല്‍ സെഷന്‍സ് (പോക്‌സോ) കോടതിയാണ് പ്രതിയ്ക്ക് വധശിക്ഷ വിധിച്ചത്. വിവിധ വകുപ്പുകളിലായി അഞ്ച് ജീവപര്യന്തം തടവും വിധിച്ചിട്ടുണ്ട്. ജീവിതാവസാനം വരെയാണ് ജീവപര്യന്തം തടവെന്ന് കോടതി പ്രത്യേകം പറഞ്ഞു.

കേരളത്തില്‍ പോക്സോ വകുപ്പ് ഉള്‍പ്പെട്ട കേസില്‍ ആദ്യമായാണ് വധശിക്ഷ വിധിക്കുന്നത്. പോക്‌സോ നിയമം പ്രാബല്യത്തിലായതിന്റെ 11ാം വാര്‍ഷികത്തിലാണ് ആദ്യ വധശിക്ഷ വിധിച്ചത്. കേസ് അപൂര്‍വങ്ങളില്‍ അപൂര്‍വമെന്നും പ്രതി യാതൊരു ദയയും അര്‍ഹിക്കുന്നില്ലെന്നും കോടതി നിരീക്ഷിച്ചു. പ്രതി സമൂഹത്തിനാകെ ഭീഷണിയെന്നും കോടതി പറഞ്ഞു. സ്‌പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ ജി.മോഹന്‍രാജാണ് പ്രോസിക്യൂഷനു വേണ്ടി ഹാജരായത്. പ്രതി സമൂഹത്തിനാകെ ഭീഷണിയെന്നും കോടതി പറഞ്ഞു.