ഷെയിൻ നിഗത്തിന്റെ ‘ഹാൽ ‘ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ 

ഷെയിൻ നിഗം നായകനായ ഹാൽ  എന്ന മലയാള ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ആണ് ഇപ്പോൾ അണിയറപ്രവർത്തകർ പുറത്തുവിട്ടിരിക്കുന്നത്, നടന്റെ  പുതിയ തമിഴ് ചിത്രമായ മദ്രാസ്‌ക്കാരൻ എന്ന ചിത്രത്തിന്റെ ഷൂട്ടിങ് പൂർത്തീകരണത്തിന് ശേഷം മെയ്…

ഷെയിൻ നിഗം നായകനായ ഹാൽ  എന്ന മലയാള ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ആണ് ഇപ്പോൾ അണിയറപ്രവർത്തകർ പുറത്തുവിട്ടിരിക്കുന്നത്, നടന്റെ  പുതിയ തമിഴ് ചിത്രമായ മദ്രാസ്‌ക്കാരൻ എന്ന ചിത്രത്തിന്റെ ഷൂട്ടിങ് പൂർത്തീകരണത്തിന് ശേഷം മെയ് മാസത്തോടനുബന്ധിച്ചു ഈ ചിത്രത്തിൽ ജോയിന്റ് ചെയ്യുമെന്നാണ് പറയുന്നത്, പ്രശാന്ത് വിജയകുമാർ ആണ് ഹാൽ സംവിധാനം ചെയ്യ്തിരിക്കുന്നത്. സംഗീതത്തിന് പ്രധാന്യം നൽകുന്ന ഒരു പ്രണയ കഥയാണ് ചിത്രത്തിന്റെ പ്രമേയം

നിരവധി ഹിറ്റ് ചിത്രങ്ങൾക്ക് ശേഷം നിഷാദ് കോയ രചന നിർവഹിക്കുന്ന ചിത്രം കൂടിയാണിത്, ചിത്രം മെയ് ആദ്യവാരം തന്നെ ചിത്രീകരണം തുടങ്ങും, ആദ്യം കോഴിക്കോട്ട് ആണ് ചിത്രീകരണം അതിനു ശേഷം ജോർദാൻ, മൈസൂർ തുടങ്ങിയ സ്ഥലങ്ങളിലും ചിത്രീകരണം ആരംഭിക്കുന്നതാണ്

ചിത്രം തെലുങ്ക്, ഹിന്ദി, തമിഴ്, കന്നഡ തുടങ്ങിയ ഭാഷകളിലും ഒരേ സമയം റിലീസ് ചെയ്യാൻ അണിയറപ്രവർത്തകർ തീരുമാനിച്ചിരിക്കുകയാണ്. കാർത്തിക് മുത്തുകുമാർ ക്യമറ,സംഗീതം നന്ദു, എഡിറ്റർ ശ്രീജിത്ത് സാരംഗ്, പ്രശാന്ത് നാരയണൻ മേക്കപ്പ്