‘പശുവല്ല സാറേ, പോത്താണ്’; ‘1744 വൈറ്റ് ആള്‍ട്ടോ’ ട്രെയ്‌ലര്‍ പുറത്തുവിട്ടു

തിങ്കളാഴ്ച നിശ്ചയം എന്ന ഹിറ്റ് ചിത്രത്തിന് ശേഷം സെന്ന ഹെഗ്‌ഡെ സംവിധാനം ചെയ്യുന്ന ‘1744 വൈറ്റ് ആള്‍ട്ടോ’ യുടെ ട്രെയ്‌ലര്‍ റിലീസ് ചെയ്തു. ഷറഫുദ്ദീന്‍ നായകനായി എത്തുന്ന ചിത്രം നവംബര്‍ 18ന് പ്രദര്‍ശനത്തിനെത്തും. വിന്‍സി…

തിങ്കളാഴ്ച നിശ്ചയം എന്ന ഹിറ്റ് ചിത്രത്തിന് ശേഷം സെന്ന ഹെഗ്‌ഡെ സംവിധാനം ചെയ്യുന്ന ‘1744 വൈറ്റ് ആള്‍ട്ടോ’ യുടെ ട്രെയ്‌ലര്‍ റിലീസ് ചെയ്തു. ഷറഫുദ്ദീന്‍ നായകനായി എത്തുന്ന ചിത്രം നവംബര്‍ 18ന് പ്രദര്‍ശനത്തിനെത്തും. വിന്‍സി അലോഷ്യസ് ആണ് നായികയായി എത്തുന്നത്. രാജേഷ് മാധവന്‍, നവാസ് വള്ളിക്കുന്ന്, ആര്യ സലിം, ആനന്ദ് മന്‍മഥന്‍, സജിന്‍ ചെറുകയില്‍, ആര്‍ജെ നില്‍ജ, രഞ്ജി കാങ്കോല്‍ എന്നിവരും ചിത്രത്തില്‍ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച് എത്തുന്നു. കബിനി ഫിലിംസിന്റെ ബാനറില്‍ മൃണാള്‍ മുകുന്ദന്‍, ശ്രീജിത്ത് നായര്‍, വിനോദ് ദിവാകര്‍ എന്നിവര്‍ ചേര്‍ന്നാണ് സിനിമ നിര്‍മ്മിക്കുന്നത്. ഡ്രീം ബിഗ് ഫിലിംസാണ് വിതരണം.

ഛായാഗ്രഹണം ശ്രീരാജ് രവീന്ദ്രന്‍ നിര്‍വ്വഹിക്കുന്നു. ശ്രീരാജ് രവീന്ദ്രനും സെന്ന ഹെഡ്ജും ചേര്‍ന്നാണ് തിരക്കഥ. ഹരിലാല്‍ കെ രാജീവ് ചിത്രസംയോജനവും, സംഗീതം മുജീബ് മജീദും നിര്‍വ്വഹിക്കുന്നു. മെല്‍വി ജെ വസ്ത്രാലങ്കാരവും, മേക്കപ്പ് രഞ്ജിത്ത് മണലിപ്പറമ്പിലുമാണ് നിര്‍വഹിക്കുന്നത്. അമ്പിളി പെരുമ്പാവൂര്‍ എക്സിക്യൂട്ടീവ് പ്രൊഡ്യൂസറും, നിക്സണ്‍ ജോര്‍ജ്ജ് സൗണ്ട് ഡിസൈനറുമാണ്. പ്രൊഡക്ഷന്‍ ഡിസൈന്‍ -ഉല്ലാസ് ഹൈദൂര്‍, കലാസംവിധാനം -വിനോദ് പട്ടണക്കാടന്‍. ഡിഐ കളറിസ്റ്റ് -അവിനാഷ് ശുക്ല. വിഎഫ്എക്സ് നിര്‍വഹിക്കുന്നത് എഗൈ്വറ്റ്, വിഎഫ്എക്സ് സിങ്ക് സൗണ്ട് -ആദര്‍ശ് ജോസഫ്.

ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ സുധീഷ് ഗോപിനാഥും ചീഫ് അസോസിയേറ്റ് ഛായാഗ്രാഹകന്‍ രമേഷ് മാത്യൂസുമാണ്. ശങ്കര്‍ ലോഹിതാക്ഷന്‍, അജിത് ചന്ദ്ര, അര്‍ജുനന്‍ എന്നിവരാണ് അസോസിയേറ്റ് ഡയറക്ടര്‍മാര്‍, രോഹിത് കൃഷ്ണ സ്റ്റില്‍ ഫോട്ടോഗ്രാഫറുമാണ്. പബ്ലിസിറ്റി നിര്‍വഹിക്കുന്നത് സര്‍ക്കാസനം. പിആര്‍ഒ -ശബരി. മാര്‍ക്കറ്റിംഗ് ആന്‍ഡ് കമ്മ്യൂണിക്കേഷന്‍ സംഗീത ജനചന്ദ്രന്‍.