ഷാരൂഖ് ഖാനും സുഹാനയും ഒന്നിയ്ക്കുന്ന ‘കിംഗ്’ ചിത്രീകരണം ആരംഭിക്കുന്നു!!

ബോളിവുഡിന്റെ കിങ് ഖാന്‍ ഷാരൂഖ് ഖാനും മകള്‍ സുഹാനയും ആദ്യമായി ഒന്നിക്കുന്ന ചിത്രമാണ് കിംഗ്. ചിത്രത്തിന്റെ ഷൂട്ടിംഗിന്റെ പുതിയ അപ്‌ഡേറ്റ് എത്തിയിരിക്കുകയാണ്. ചിത്രത്തിന്റെ ഷൂട്ടിംഗ് ലണ്ടനില്‍ ഉടന്‍ ആരംഭിക്കുമെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍. ചിത്രത്തിന്റെ ആക്ഷന്‍…

ബോളിവുഡിന്റെ കിങ് ഖാന്‍ ഷാരൂഖ് ഖാനും മകള്‍ സുഹാനയും ആദ്യമായി ഒന്നിക്കുന്ന ചിത്രമാണ് കിംഗ്. ചിത്രത്തിന്റെ ഷൂട്ടിംഗിന്റെ പുതിയ അപ്‌ഡേറ്റ് എത്തിയിരിക്കുകയാണ്. ചിത്രത്തിന്റെ ഷൂട്ടിംഗ് ലണ്ടനില്‍ ഉടന്‍ ആരംഭിക്കുമെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍.

ചിത്രത്തിന്റെ ആക്ഷന്‍ രംഗങ്ങളാണ് ലണ്ടനില്‍ ചിത്രീകരിക്കുന്നത്. ഗൗരി ഖാനും സിദ്ധാര്‍ഥ് ആനന്ദും ചേര്‍ന്ന് നിര്‍മിക്കുന്ന ചിത്രത്തിന്റെ ബജറ്റ് 200 കോടിയാണ്. ഹൈ ഒക്റ്റന്‍ ആക്ഷന്‍ സിക്വന്‍സുകള്‍ ചിത്രീകരിക്കാനുള്ള പദ്ധതിയാണ് അണിയറ പ്രവര്‍ത്തകര്‍ ഒരുക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.

ത്രില്ലിംഗ് സിനിമാറ്റിക്ക് അനുഭവം ആരാധകര്‍ക്കായി ഒരുക്കുന്ന ചിത്രത്തില്‍ ഡോണിലേക് പോലെയുള്ള കഥാപാത്രമാണ് എസ്ആര്‍കെ അവതരിപ്പിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. ചിത്രത്തിലെ ചില പ്രധാന രംഗങ്ങള്‍ക്കായുള്ള പരിശീലനത്തിലാണ് സുഹാന എന്നാണ് റിപ്പോര്‍ട്ടുകള്‍. മുമ്ബ് മകന്‍ ആര്യന്‍ ഖാന്റെ പരസ്യചിത്രത്തില്‍ മകള്‍ സുഹാനയ്ക്കൊപ്പം ഷാരൂഖ് അഭിനയിച്ചിരുന്നു.