പണത്തിന് വേണ്ടിയാണ് ഞാൻ സിനിമയിൽ വന്നത്, പത്ത് തലമുറയ്ക്കുള്ളത് സമ്പാദിക്കുകയും ചെയ്തു

പ്രേക്ഷകർക്ക് ഏറെ പ്രിയങ്കരിയായ താരമാണ് നടി ഷീല. ഒരു കാലത്ത് മലയാളത്തിലെ സൂപ്പര്‍ഹിറ്റ് നായികമാരില്‍ തിളങ്ങി നിന്നിരുന്ന നായികയാണ് ഷീല. ഇന്നും പ്രേക്ഷകരുടെ പ്രിയ സിനിമകളാണ് പ്രേംനസീറിന്റെ നായികയായി അഭിനയിച്ച സൂപ്പര്‍ ഹിറ്റുകളെല്ലാം. എന്നാല്‍…

പ്രേക്ഷകർക്ക് ഏറെ പ്രിയങ്കരിയായ താരമാണ് നടി ഷീല. ഒരു കാലത്ത് മലയാളത്തിലെ സൂപ്പര്‍ഹിറ്റ് നായികമാരില്‍ തിളങ്ങി നിന്നിരുന്ന നായികയാണ് ഷീല. ഇന്നും പ്രേക്ഷകരുടെ പ്രിയ സിനിമകളാണ് പ്രേംനസീറിന്റെ നായികയായി അഭിനയിച്ച സൂപ്പര്‍ ഹിറ്റുകളെല്ലാം. എന്നാല്‍ ഇരുവരുമായിരുന്നു ഏറെ ചിത്രങ്ങളിലും മികച്ച ജോഡികളായി എത്തിയിരുന്നത്. . 1980-ല്‍ സ്‌ഫോടനം എന്ന ചിത്രത്തോടെ താല്‍കാലികമായി അഭിയയന രംഗത്തുനിന്ന് നടി ഷീല വിടവാങ്ങിയത്. എന്നാല്‍ വീണ്ടും ഒരു മടങ്ങിവരവ് നടത്തിയത് 2003-ല്‍ സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത മനസ്സിനക്കരെ എന്ന ചിത്രത്തിലൂടെയായിരുന്നു.

പ്രേം നസീർ എന്ന നടനൊപ്പം ഏറ്റവും കൂടുതൽ തവണ ഒന്നിച്ച് അഭിനയിച്ച നായിക എന്ന പേരും ഷീല ആണ് സ്വന്തമാക്കിയിരിക്കുന്നത്. എന്നാൽ ഇപ്പോൾ താൻ നീണ്ട ഇടവേളയ്ക്ക് ശേഷം സത്യൻ അന്തിക്കാട് ചിത്രം മനസ്സിനക്കരയിൽ കൂടി മടങ്ങി വരാനുണ്ടായ കാരണം പറയുകയാണ് ഷീല. അടുത്തിടെ താരം നൽകിയ ഒരു അഭിമുഖത്തിൽ ആണ് ഈ കാര്യങ്ങൾ പറയുന്നത്. ഷീലാമ്മ മടങ്ങി വരുകയാണെങ്കിലെ ഞാൻ ഈ പടം ചെയ്യൂ എന്ന് സത്യൻ എന്നെ വിളിച്ച് പറയുമായിരുന്നു. ഷീലാമ്മയാണ് കഥയുടെ പ്രധാന ആകർഷണം എന്നും അദ്ദേഹം പറഞ്ഞിരുന്നു. എന്നാൽ ആ സമയത്ത് ഒന്നും ഒരു തിരിച്ച് വരവിനെ കുറിച്ച് ഞാൻ ചിന്തിച്ചിട്ടില്ല.

എന്നാൽ ആ സമയത്ത് ആണ് എന്റെ കൂട്ടുകാരി നടി വനിതയും ഒത്ത് അമൃതാനന്ദമയിയെ കാണാൻ പോകുന്നത്. വനിതാ പോകുന്നു എന്ന് പറഞ്ഞപ്പോൾ ഞാനും പോയതാണ്. അവിടെ ഒരു റൂമിൽ വെച്ചാണ് ഞാൻ അമ്മയെ കാണുന്നത്. പണത്തിന് വേണ്ടിയാണ് ഞാൻ സിനിമയിൽ വന്നത് എന്നും എന്നാൽ അന്നത്തെ എന്റെ സാമ്പത്തിക പ്രശനങ്ങൾ ഒക്കെ ഞാൻ സെറ്റിൽ ചെയ്തു എന്നും ഒരിക്കലും ആഗ്രഹത്തിന്റെ പുറത്തല്ല ഞാൻ സിനിമയിൽ വന്നതും എന്നും എന്റെ മകന്റ പത്ത് തലമുറയ്ക്ക് ഉള്ളത് ഞാൻ സമ്പാദിച്ചിട്ടുണ്ട് എന്നും ഇനിയും തിരികെ സിനിമയിലേക്ക് പോകണോ.

അവർ ഇങ്ങനെ നിര്ബന്ധിക്കുമ്പോൾ ഇപ്പൾ എന്റെ മനസ്സിലും ഒരു ആഗ്രഹം എന്നും ആണ് ഞാൻ അമ്മയോട് ചോദിച്ചത്. എന്നാൽ ‘അമ്മ എനിക്ക് നൽകിയ മറുപടി ഷീല എന്നത് ഒരു ഭാര്യ ആയോ അമ്മയായോ മാത്ര കഴിയേണ്ട ഒരാൾ അല്ല, നിന്റെ ജന്മം സിനിമയ്ക്ക് വേണ്ടി ഉള്ളതാണ്. അത് കൊണ്ട് തന്നെ നീ മരിക്കുന്നത് വരെ അഭിനയിക്കണം എന്നുമാണ്. അവിടെ നിന്ന് ഇറങ്ങി കഴിഞ്ഞപ്പോൾ തന്നെ ഞാൻ സത്യൻ അന്തിക്കാടിന്റെ വിളിച്ച് സിനിമ ചെയ്യാൻ തയാറാണ് എന്ന് പറയുകയായിരുന്നു എന്നുമാണ് ഷീല പറഞ്ഞത്.