മികച്ച നടിയായിരുന്നിട്ടും എന്തുകൊണ്ടാണ് ഷീലയ്ക്ക് ഒരിക്കൽപ്പോലും ദേശ്യ അവാർഡ് കിട്ടാതിരുന്നത്.

ഷീല ഒരു നല്ല നടിയാണ് , ഒരു മികച്ച നടി എന്ന് പറയാന്‍ പറ്റില്ല. ഷീലയുടെ സൌന്ദര്യമാണ് അവരുടെ മുതല്‍ക്കൂട്ട്. സൌന്ദര്യം പ്രദര്‍ശിപ്പിക്കാനാണ് എല്ലാ സിനിമകളിലും സംവിധായകരും, മലയാളം സിനിമയും, ഷീലയും ശ്രമിച്ചത്‌. ഷീലയുടെ…

ഷീല ഒരു നല്ല നടിയാണ് , ഒരു മികച്ച നടി എന്ന് പറയാന്‍ പറ്റില്ല. ഷീലയുടെ സൌന്ദര്യമാണ് അവരുടെ മുതല്‍ക്കൂട്ട്. സൌന്ദര്യം പ്രദര്‍ശിപ്പിക്കാനാണ് എല്ലാ സിനിമകളിലും സംവിധായകരും, മലയാളം സിനിമയും, ഷീലയും ശ്രമിച്ചത്‌. ഷീലയുടെ നല്ല അഭിനയം ഉള്ള സിനിമകള്‍ എന്ന് വിലയിരുത്തപ്പെടുന്നത് ചെമ്മീനും, കള്ളിചെല്ലമ്മയും ആണ്.

ചെമ്മീനില്‍ തകഴിയുടെ മികച്ച കഥാപാത്ര സ്രഷടിയും, സംവിധായകന്റെ മികവും കാണാനാകും. ഒരു ദേശിയ അവാര്‍ഡിന് ഉള്ള അഭിനയം ഈ രണ്ടു സിനിമകളിലും ഉണ്ടോ എന്ന് സംശയം. ഇത് പഴയ കാല അവാര്‍ഡുകളെ പറ്റിയാണ്. ഇന്നാണെങ്കില്‍ അഭിയനമോ, കഴിവോ, മികവോ അല്ല, രാഷ്ട്രിയ, മത, സാമ്പത്തിക, സ്ഥാപിത, സങ്കുചിത, വ്യക്തി താല്പര്യങ്ങള്‍ ആണ് കൂടുതലായും പരിഗണനയിൽ വരുന്നത്.