ബ്രൈഡല്‍ ലുക്കില്‍ അതീവ സുന്ദരിയായി സൂര്യ!!

ബിഗ് ബോസ് താരമായെത്തി ആരാധകരെ സ്വന്തമാക്കിയ താരമാണ് സൂര്യ ജെ മേനോന്‍. വിജെയായി ശ്രദ്ധേയതാരമാണെങ്കിലും ബിഗ് ബോസ് ഷോയാണ് താരത്തിനെ ജനപ്രിയമാക്കിയത്. ബിഗ് ബോസ് മലയാളം സീസണ്‍ 3 മത്സരാര്‍ഥിയായിരുന്നു സൂര്യ. ഷോയ്ക്ക് ശേഷം…

ബിഗ് ബോസ് താരമായെത്തി ആരാധകരെ സ്വന്തമാക്കിയ താരമാണ് സൂര്യ ജെ മേനോന്‍. വിജെയായി ശ്രദ്ധേയതാരമാണെങ്കിലും ബിഗ് ബോസ് ഷോയാണ് താരത്തിനെ ജനപ്രിയമാക്കിയത്. ബിഗ് ബോസ് മലയാളം സീസണ്‍ 3 മത്സരാര്‍ഥിയായിരുന്നു സൂര്യ. ഷോയ്ക്ക് ശേഷം താരത്തിന് ഏറെ ആരാധകരെ ലഭിച്ചിരുന്നു. സോഷ്യലിടത്ത് സജീവമാണ് താരം. ഫോട്ടോഷൂട്ടുകളും വീഡിയോകളുമെല്ലാം താരം പങ്കിടാറുണ്ട്.

ഇപ്പോഴിതാ താരത്തിന്റെ പുതിയ പോസ്റ്റാണ് ശ്രദ്ധേയമാകുന്നത്. ആഢ്യത്വം എപ്പോഴും കാത്തുസൂക്ഷിക്കുക എന്ന ക്യാപ്ഷനോടെയാണ് താരം ചിത്രങ്ങള്‍ നടി പങ്കുവെച്ചത്. ബ്രൈഡല്‍ മേക്കോവറിലുള്ള ചിത്രങ്ങളാണ് താരം പങ്കുവച്ചിരിക്കുന്നത്. ദ റെന്റല്‍ ജീനിയാണ് താരത്തിന്റെ ഡ്രെസ് ഒരുക്കിയത്. സ്ലീവ്‌ലെസ് ബ്ലൌസും ലോങ് പാവാടയും നെറ്റുമാണ് സൂര്യയുടെ വേഷം. പ്രകൃതി വെഡ്ഡിംഗ് ആണ് സൂര്യയുടെ മനോഹര ചിത്രങ്ങള്‍ പകര്‍ത്തിയത്.

സൂര്യ ആദ്യമായി എഴുതി അഭിനയിക്കുന്ന തമിഴ് ചിത്രമാണ് നറുമുഗൈ. ചിത്രത്തിന്റെ അണിയറപ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായ സന്തോഷവും സൂര്യ പങ്കുവച്ചിരുന്നു.