ഇങ്ങനെ ആണെങ്കിൽ നിന്റെ പേയ്‌മെന്റ് കുറയ്ക്കുമെന്ന് ഞാൻ പറഞ്ഞു

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി മലയാള സിനിമയിലെ നടന്മാരെ കുറിച്ച് നിർമ്മാതാക്കളുടെ സംഘടന തുറന്ന് പറഞ്ഞ കാര്യങ്ങൾ ആണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടിയത്. ഈ അവസരത്തിൽ നടൻ ശ്രീനാഥ് ഭാസിയെ കുറിച്ച് പ്രൊഡക്ഷൻ കൺഡ്രോളർ…

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി മലയാള സിനിമയിലെ നടന്മാരെ കുറിച്ച് നിർമ്മാതാക്കളുടെ സംഘടന തുറന്ന് പറഞ്ഞ കാര്യങ്ങൾ ആണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടിയത്. ഈ അവസരത്തിൽ നടൻ ശ്രീനാഥ് ഭാസിയെ കുറിച്ച് പ്രൊഡക്ഷൻ കൺഡ്രോളർ ആയ ഷിബു ജെ സുശീലൻ പറഞ്ഞ കാര്യങ്ങൾ ആണ് പ്രേക്ഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. ഷിബുവിന്റെ വാക്കുകൾ ഇങ്ങനെ, ഹോം എന്ന സിനിമ ഷൂട്ട് ചെയ്യുന്ന സമയത്ത് ശ്രീനാഥ് ഭാസിയെ  കൊണ്ട് വലിയ ബുദ്ധിമുട്ടുകൾ ആണ് ഉണ്ടായത്. ശ്രീനാഥിന്റെ ചില കഥകൾ ഒക്കെ ഞാൻ കേട്ടിട്ടുണ്ട്. അത് കൊണ്ട് തന്നെ എഗ്രിമെന്റ് എഴുതി ഡേറ്റ് വാങ്ങിക്കാൻ പോയ സമയത്ത് തന്നെ കൃത്യസമയത്ത് ഷൂട്ടിങ്ങിന് വരണമെന്ന് പറഞ്ഞിരുന്നു.

ശ്രീനാദേ, കൊറോണ സമയം ആണ്, ഒരു വീടിനുള്ളിൽ നടക്കുന്ന കാര്യങ്ങൾ ആണ് സിനിമ മുഴുവൻ. എല്ലാ ആർട്ടിസ്റ്റുകളും ഉണ്ടെങ്കിലേ ഷൂട്ട് നടക്കു. അത് കൊണ്ട് നീ കൃത്യസമയത്ത് വരണമെന്ന് ഞാൻ പറഞ്ഞു. അപ്പോൾ ഞാൻ കൃത്യസമയത്ത് തന്ന്നെ വന്നോളാം ചേട്ടാ എന്ന് ശ്രീനാഥ് പറഞ്ഞു. നിന്റെ കുറച്ച് കഥകൾ ഒക്കെ ഞാൻ കേട്ടിട്ടുള്ളത് കൊണ്ടാണ് പറഞ്ഞത് എന്ന് പറഞ്ഞപ്പോൾ അതൊക്കെ ആളുകൾ ചുമ്മാ പറയുന്നതല്ലേ ചേട്ടാ എന്നും അവൻ പറഞ്ഞു. അങ്ങനെ ഷൂട്ട് തുടങ്ങി രണ്ടു മൂന്ന് ദിവസങ്ങൾ കഴിഞ്ഞപ്പോൾ ഏഴു മണി എന്നുള്ളത് എട്ട് ആയി, എട്ട് ഒൻപത് ആയി, ഒൻപത് പത്ത് ആയി. അപ്പോൾ ഞാൻ ശ്രീനാഥിന് മെസ്സേജ് മെസ്സേജ് അയച്ചു, ഇങ്ങനെ പോയാൽ പറ്റില്ല എന്നും ഇങ്ങനെ ആണെങ്കിൽ നിന്റെ റെമ്യൂണറേഷൻ കുറയ്‌ക്കേണ്ടി വരുമെന്നും.

അപ്പോൾ അവൻ വിജയ് ബാബുവിനോട് പറഞ്ഞു ഞാൻ അവനെ പീ, ഡിപ്പിക്കുകയാണെന്ന്. ഇത് എന്നോട് വിജയ് ബാബു ചോദിച്ചു. അപ്പോൾ ഞാൻ പറഞ്ഞു നിർമ്മാതാവിന് പ്രശ്നം ഇല്ല എങ്കിൽ എനിക്കും പ്രശ്നം ഇല്ല എന്ന്. ഒരിക്കൽ ഇന്ദ്രൻസേട്ടൻ എന്നോട് ചോദിച്ചു, എന്തിനാ എന്നെ ഇങ്ങനെ ഇവിടെ കൊണ്ട് ഇരുത്തിയിരിക്കുന്നത് എന്ന്. ആ പാവം ഏഴു മണിക്കുള്ള ഷൂട്ടിങ്ങിന് വേണ്ടി ആറു മണിക്കേ എഴുന്നേറ്റ് സെറ്റിൽ വന്നു വിഗ്ഗ് ഒക്കെ വെച്ചിരിക്കുകയായിരിക്കും. അത്രയും സീനിയർ ആയിട്ടുള്ള നടന്മാർ ഇങ്ങനെ ചെയ്യുമ്പോൾ ആണ് ഇവരൊക്കെ തിരിച്ച് ഈ രീതിയിൽ പെരുമാറുന്നത്. എല്ലാ നടന്മാരുടെയും ഡേറ്റ് പ്രൊഡ്യൂസർ വാങ്ങിച്ച് വെച്ചിട്ടുണ്ടായിരിക്കും. ഒരു സിനിമയിൽ കുറഞ്ഞത് ഒരു 120 പേരെങ്കിലും ജോലിക്കാർ ഉൾപ്പെടെ കാണും. ഈ ഇത്രയും പേര് ഒരാൾക്ക് വേണ്ടി അവരുടെ സമയം കളഞ്ഞു കാത്തിരിക്കുന്ന അവസ്ഥ ആയിരുന്നു എന്നുമാണ് ഇദ്ദേഹം പറഞ്ഞത്.