എത്ര ഡീഗ്രേഡ് ചെയ്താലും യഥാര്‍ത്ഥ സിനിമ പ്രേമികള്‍ക്ക് മലൈക്കോട്ടൈ വാലിബന്‍ ഇഷ്ടപ്പെടും-ഷിബു ബേബി ജോണ്‍

മോഹന്‍ലാല്‍-ലിജോ ജോസ് പെല്ലിശ്ശേരി ചിത്രം മലൈക്കോട്ടൈ വാലിബനെതിരെ നടക്കുന്ന വിമര്‍ശനങ്ങളില്‍ പ്രതികരിച്ച് നിര്‍മ്മാതാവ് ഷിബു ബേബി ജോണ്‍. ആരാധകലോകം ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ചിത്രമാണ് വാലിബന്‍. എന്നാല്‍ പ്രതീക്ഷ ചിത്രത്തിന് നിലനിര്‍ത്താനായിട്ടെന്നാണ് ചിത്രത്തിനെതിരെ ഉയരുന്ന…

മോഹന്‍ലാല്‍-ലിജോ ജോസ് പെല്ലിശ്ശേരി ചിത്രം മലൈക്കോട്ടൈ വാലിബനെതിരെ നടക്കുന്ന വിമര്‍ശനങ്ങളില്‍ പ്രതികരിച്ച് നിര്‍മ്മാതാവ് ഷിബു ബേബി ജോണ്‍. ആരാധകലോകം ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ചിത്രമാണ് വാലിബന്‍. എന്നാല്‍ പ്രതീക്ഷ ചിത്രത്തിന് നിലനിര്‍ത്താനായിട്ടെന്നാണ് ചിത്രത്തിനെതിരെ ഉയരുന്ന പ്രധാന ആരോപണം.

എത്ര ഡീഗ്രേഡ് ചെയ്താലും യഥാര്‍ത്ഥ സിനിമ പ്രേമികള്‍ക്ക് മലൈക്കോട്ടൈ വാലിബന്‍ ഇഷ്ടപ്പെടുമെന്ന്ഷി ബു ബേബി ജോണ്‍ പറയുന്നു. ചിത്രത്തിന്റെ നിര്‍മാതാവ് കൂടിയാണ് ഷിബു. പ്രതീക്ഷയ്ക്ക് അനുസരിച്ച് ചിത്രം വന്നില്ലായെന്ന് പറയാം പക്ഷെ മോശം പടമാണെന്ന് ചിലര്‍ ബോധപൂര്‍വം പറയുകയാണെന്ന് അദ്ദേഹം പറയുന്നു.

നല്ലൊരു പ്രോഡക്ട് ആണ് മലൈക്കോട്ടൈ വാലിബന്‍ സിനിമ. ഇന്ത്യയിലെ തന്നെ നമ്പര്‍ വണ്‍ റിവ്യൂവര്‍ വാലിബനെ കുറിച്ച് നല്ലത് പറഞ്ഞു. ബോളിവുഡ് സംവിധായകന്‍ അനുരാഗ് കശ്യപും ചിത്രത്തിനെ കുറിച്ച് മികച്ചാഭിപ്രായമാണ് പറഞ്ഞത്.

നല്ലൊരു വിഭാഗവും ഭയങ്കരമായി പ്രശംസിച്ച ഒരു സിനിമയെ കുറിച്ചാണ് കൊള്ളില്ല എന്ന പ്രചാരണം നടന്നത്. മോശം പടമാണെന്ന് ചിലര്‍ ബോധപൂര്‍വം പറയുന്നുണ്ട്. ആദ്യ ദിവസത്തിന്റെ സെക്കന്റ് ഷോ മുതല്‍ നെഗറ്റീവ് റിവ്യൂകള്‍ മാറി. എത്ര ഡീഗ്രേഡ് ചെയ്താലും യഥാര്‍ത്ഥ സിനിമ പ്രേമികള്‍ക്ക് മലൈക്കോട്ടൈ വാലിബന്‍ ഇഷ്ടപ്പെടും. ഇഷ്ടപ്പെടുന്നുണ്ടെന്ന് അറിയുന്നതില്‍ സന്തോഷമുണ്ടെന്നും ഷിബു ബേബി ജോണ്‍ പറഞ്ഞു.