മലയാളത്തിലെ ഈ യുവ നടൻ ഇത്രയും പ്രശ്‌നമാകും എന്ന് സ്വപ്നത്തിൽ പോലും കരുതിയില്ല എല്ലാം എന്റെ തെറ്റ്, ഷിബു ജി സുശീലൻ 

കഴിഞ്ഞ ദിവസം ഫെഫ്കയുടെ മീറ്റിങ്ങിൽ ബി ഉണ്ണി കൃഷ്ണൻ പറഞ്ഞു ചില നടി നടന്മാർ മലയാള സിനിമയിൽ വലിയ ബുദ്ധിമുട്ടുകൾ ഉണ്ടാകുന്നു, ഇപ്പോൾ ഈ പ്രശ്‌നം സിനിമ ലോകത്തു തന്നെ വലിയ ചർച്ച ആയി മാറുകയാണ്.എന്നാൽ ഇതിനു തൊട്ടുപിന്നാലെ തന്നെ ഫെഫ്കയുടെ ജനറൽ സെക്ക്രട്ടറി ആയ ഷിബു ജി സുശീലൻ  എഴുതിയ ഒരു കുറിപ്പാണ് ഇപ്പോൾ സോഷ്യൽ മീഡിയിൽ ചർച്ച ആകുന്നത്.

പുതിയ തലമുറയിലെ അഭിനേതാക്കൾ കാരണം കൂടുതൽ തലവേദനകൾ ഉണ്ടാകുന്നത് പ്രൊഡക്ഷൻ എക്സീക്യൂട്ടീവിന് ആണ്. ഷൂട്ടിങ് തുടങ്ങിയാൽ സമയത്തു വരില്ല, ഫോൺ വിളിച്ചാൽ എടുക്കില്ല, അവരോടു എന്തോ ദ്രോഹം ചെയ്യ്തതുപോലെയാണ് പെരുമാറ്റം. അങ്ങനെ നിരവധി തലവേദന, നമ്മൾ എന്തിനു ഇത് സഹിക്കണം. പ്രൊഡ്യൂസഴ്സ് അംഗമായ എന്റെ അഭിപ്രായം ഇതാണ്.. സിനിമ നിർമ്മാതാക്കൾ എന്തിനാണ് ഇവരെ വെച്ച് സിനിമ ചെയ്യുന്നത് ഷിബു ജി സുശീലൻ പറയുന്നു.

എന്തിനാണ് ഇവരുടെ പിന്നാലെ സംവിധായകനും, നിർമാതാവും പോകുന്നത്, അവരെ ശല്യം ചെയ്‌യേണ്ട ,എന്തിനാണ് കാശ് കൊടുത്തു തലവേദന എടുക്കുന്നത്. സമാധനത്തോടെ അവർ വീട്ടിൽ ഇരിക്കട്ടെ, കാശ് കൊടുത്തു നമ്മൾ എന്തിനു ഉറക്കമില്ലായ്മാ ഉണ്ടാക്കണം, അവർ വീട്ടിൽ വിശ്രമിക്കട്ടെ. സിനിമയിൽ ആത്മാര്ഥതയുള്ളവരെ വെച്ച് സിനിമ ചെയ്യുന്നത് അല്ലെ നല്ലത്, ഞാൻ 30  വര്ഷമായി ഇൻഡസ്ട്രിയിൽ എത്തിയിട്ട് , ഇതുവരെയും ആർക്കും ഒരു ദോഷം ചെയ്യ്തിട്ടില്ല എന്നാണ് വിശ്വാസം. എന്നാൽ ഈ അടുത്തിടക്ക് ഞാൻ ഒരു യുവനടനെ  അമ്മയിൽ ഒരു മെമ്പർഷിപ്പ് എടുത്തുകൊടുത്തു, അമ്മ സംഘടനയോടു ഞാൻ വലിയ ദ്രോഹം ചെയ്യ്തുപോയി. എനിക്കിപ്പോൾ നല്ല കുറ്റബോധം ഉണ്ട് ആ യുവ നടൻ മലയാള സിനിമക്ക് ഇത്രയും പ്രശ്നം നൽകുമെന്ന് സ്വപ്നത്തിൽ പോലും വിചാരിച്ചില്ല,എല്ലാം എന്റെ തെറ്റ്  ഷിബു സുശീലൻ പറയുന്നു.