പക്വതയില്ലാത്ത പ്രായത്തിലെ തീരുമാനം ആയിരുന്നു ആ വിവാഹം

ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്ത ഐഡിയ സ്റ്റാർ സിംഗർ എന്ന റിയാലിറ്റി ഷോയിൽ കൂടി പ്രേഷകരുടെ ഇഷ്ട്ട താരമായി മാറിയ ഗായികയാണ് അമൃത സുരേഷ്, ഇപ്പോൾ പ്രശസ്ത പിന്നണി ഗായികയായി മാറിയിരിക്കുകയാണ് അമൃത. അമൃതയും സഹോദരി…

ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്ത ഐഡിയ സ്റ്റാർ സിംഗർ എന്ന റിയാലിറ്റി ഷോയിൽ കൂടി പ്രേഷകരുടെ ഇഷ്ട്ട താരമായി മാറിയ ഗായികയാണ് അമൃത സുരേഷ്, ഇപ്പോൾ പ്രശസ്ത പിന്നണി ഗായികയായി മാറിയിരിക്കുകയാണ് അമൃത. അമൃതയും സഹോദരി അഭിരാമിയും ഏറെ പ്രശസ്തരായി മാറിയിക്കുകയാണ്. അമൃതം ഗമയ എന്ന മ്യൂസിക് ബാൻഡ് ഇവർ ഈ അടുത്ത കാലത്ത് ചെയ്തിരുന്നു, മികച്ച സ്വീകാര്യത ആണ് ഇതിനു ലഭിക്കാച്ചത്. ഐഡിയ സ്റ്റാർ സിംഗറിൽ കൂടി ആണ് അമൃത പ്രേക്ഷകരിലേക്ക് എത്തി ചേർന്നത്. പിന്നീട് അമൃതയെ തേടി നിരവധി അവസരങ്ങൾ എത്തി. പിന്നാലെ തമിഴ് നടൻ ബാലയുമായി വിവാഹം നടത്തുകയായിരുന്നു. ഏറെ ചർച്ച ചെയ്യപ്പെട്ട വിവാഹം ആയിരുന്നു ഇവരുടേത്.

കഴിഞ്ഞ വര്‍ഷമാണ് താരം വിവാഹമോചിതയാകുന്നത്. കുടുംബ ജീവിതത്തില്‍ ഉണ്ടായ അസ്വാരസ്യങ്ങളെ തുടര്‍ന്നാണ് അമൃത വിവാഹ ബന്ധം വേർപ്പെടുത്തറിയാത്. വിവാഹ ബന്ധം വേർപ്പെടുത്തിയത് അമൃതക്ക് നേരെ ചില വിമർശനങ്ങൾ ഒക്കെ ഉണ്ടാക്കി എന്നതാണ് സത്യം. എന്നാൽ അതിനോടൊന്നും ഇത് വരെ അമൃത പ്രതികരിച്ചിട്ടില്ല. അമൃതയുടെ ജീവിതത്തിൽ എല്ലാവിധ പിന്തുണകളും നൽകിക്കൊണ്ട് അമൃതയുടെ അച്ഛൻ ഓടക്കുഴൽ വിദക്തൻ ആയ സുരേഷ് കൂടെ ഉണ്ടായിരുന്നു. എന്നാൽ കഴിഞ്ഞ ദിവസമാണ് സുരേഷ് ഈ ലോകത്തോട് വിട പറഞ്ഞത്. ഈ അവസരത്തിൽ ഒരിക്കൽ ജെ ബി ജങ്ക്ഷനിൽ എത്തിയ സുരേഷ് തന്റെ മകളെ കുറിച്ച് പറഞ്ഞ കാര്യങ്ങൾ ആണ് ഇപ്പോൾ വീണ്ടും ശ്രദ്ധ നേടിയിരിക്കുന്നത്.

സുരേഷിന്റെ വാക്കുകൾ ഇങ്ങനെ, അമൃത വളരെ പാവം കുട്ടിയാണ്. അത് കൊണ്ട് തന്നെ ചില കാര്യങ്ങളിൽ അവളുടെ ജഡ്‌ജിമെന്റുകൾ തെറ്റിപ്പോയിട്ടുണ്ട്. അവളെ സംബന്ധിച്ചിടത്തോളം വിവാഹം വളരെ നേരുത്തെ ആയി പോയി. അവളുടേത് ഒരിക്കലും പ്രണയവിവാഹം ആയിരുന്നില്ല. ഞങ്ങളുടെ സമ്മതം വാങ്ങിച്ചിട്ടാണ് പ്രണയിച്ചത്. എന്നാൽ ആ പ്രായത്തിൽ അവൾ ഒരിക്കലും വിവാഹം കഴിക്കരുതായിരുന്നു. ഒരു കലാകാരി ഇരുപത്തിയഞ്ച് വയസ്സ് ഒക്കെ കഴിഞ്ഞു കല്യാണം കഴിക്കുന്നതാണ് ശരി. പക്ഷെ അവളുടെ കാര്യം അങ്ങനെ അല്ലായിരുന്നു. അത്രയ്ക്ക് ഒരു പ്രസ്സിങ് ഉണ്ടായിട്ടാണ് ആ സമയത്ത് ഒരു കല്യാണത്തിലേക്ക് പോയത്. ചില പക്വത കുറവുകളും ഈ വിവാഹബന്ധം തകരാൻ കാരണമായി എന്നും സുരേഷ് പറഞ്ഞു.