വീണ്ടും ബേബി ഷവർ ആഘോഷങ്ങളുമായി രാം ചരണും ഭാര്യ ഉപാസന കാമിനേനിയും!

മലയാളികൾ അല്ലെങ്കിലും ആരാധകർക്ക് പിയപ്പെട്ടവരാണ് തെലുങ്ക് താരം രാം ചരണും ഭാര്യ ഉപാസന കാമിനേനിയും. ഇപ്പോഴിതാ ഹൈദരാബാദിൽ വെച്ച് നടന്ന ബേബി ഷവർ ആഘോഷപ്പരിപാടിയുടെ ചിത്രങ്ങളും വൈറലാവുകയാണ്. നേരത്തെ ദുബായിലുള്ള ബേബി ഷവർ ആഘോഷപരിപ്പാടിയിലെ…

മലയാളികൾ അല്ലെങ്കിലും ആരാധകർക്ക് പിയപ്പെട്ടവരാണ് തെലുങ്ക് താരം രാം ചരണും ഭാര്യ ഉപാസന കാമിനേനിയും. ഇപ്പോഴിതാ ഹൈദരാബാദിൽ വെച്ച് നടന്ന ബേബി ഷവർ ആഘോഷപ്പരിപാടിയുടെ ചിത്രങ്ങളും വൈറലാവുകയാണ്. നേരത്തെ
ദുബായിലുള്ള ബേബി ഷവർ ആഘോഷപരിപ്പാടിയിലെ ചിത്രങ്ങൾ വൈറലായിരുന്നു.


ആഘോഷത്തിൽ പിങ്ക് വസ്ത്രമണിഞ്ഞ് ഉപാസനയും ബ്ലാക്ക് ഡ്രസ് ഇട്ട് രാം ചരണും തിളങ്ങിയിരിക്കുകയാണ്. രണ്ടാം ആഘോഷചടങ്ങിൽ നീല ഡ്രസ് ഇട്ട് ് ഉപാസന എത്തിയപ്പോൾ വൈറ്റ് ഷർട്ട് ധരിച്ച് രാം ചരൻ ചടങ്ങ് ഗംഭീരമാക്കി. ചടങ്ങിൽ തെലുങ്ക് സൂപ്പർ താരംഅല്ലു അർജുൻ,പിങ്കി റെഡ്ഢി, സാനിയ മിർസ, കനിക കപൂർ തുടങ്ങിയ സുഹൃത്തുക്കളും ചടങ്ങഇന് എത്തിയിരുന്നു

രാം ചരണിന്റെ പിതാവ് ചിരഞ്ജീവിയും മാതാവ് സുരേഖയും സുസ്മിത , ശ്രീജ എന്നീ സഹോദരങ്ങളും ഉപാസനയുടെ അമ്മ ശോഭന കാമിനെനി, സംഗീത റെഡ്ഢി തുടങ്ങിയവരും ബേബി ഷവർ ആഘോഷപ്പരിപാടിയിൽപങ്കെടുത്തു. 2012 ജൂൺ 14നായിരുന്നു രാം ചരണിന്റെയു ഉപാസനയുടെയും വിവാഹം. സംരംഭകയും അപ്പോളോ ആശുപത്രി ശൃംഘലയുടെ ചെയർമാൻ പ്രതാപ് റെഡ്ഡിയുടെ ചെറുമകളുമാണ് ഉപാസന കാമിനേനി.