അനുവാദം ഇല്ലാതെ തൊടുന്നത് കുറ്റം അല്ലെങ്കിൽ പിന്നെന്തിനാണ് ഈ നിയമം, വൈറലായി കുറിപ്പ് - മലയാളം ന്യൂസ് പോർട്ടൽ
Malayalam Article

അനുവാദം ഇല്ലാതെ തൊടുന്നത് കുറ്റം അല്ലെങ്കിൽ പിന്നെന്തിനാണ് ഈ നിയമം, വൈറലായി കുറിപ്പ്

വസ്ത്രം മാറ്റാതെ പന്ത്രണ്ടു വയസ്സുകാരിയുടെ മാറിടത്തിൽ സ്പർശിച്ചത് പോക്സോ പ്രകാരം ലൈംഗിക അതിക്രമം അല്ല എന്ന ബോബൈ ഹൈക്കോടതിയുടെ നിരീക്ഷണം വലിയ ചർച്ചകൾ ആണ് സൃഷ്ടിച്ചത്, പന്ത്രണ്ടു വയസ്സുകാരിയെ  39 വയസ്സുകാരൻ  അനുവാദം ഇല്ലാതെ മാറിടത്തിൽ സ്പർശിക്കുകയും വസ്ത്രം മാറ്റാൻ ശ്രമിക്കുകയും ചെയ്തതാണ് കേസ്, ഇപ്പോൾ ഇതിനെതിരെ ഫേസ്ബുക്ക് പോസ്റ്റുമായി എത്തിയിരിക്കുകയാണ് ഡോക്ടർ ഷിംന

കുറിപ്പ് ഇങ്ങനെ

12 വയസ്സുള്ള പെൺകുട്ടിയുടെ മാറിടം, അല്ല ‘മുല’ എന്ന്‌ തന്നെ പറയണം, 39 വയസ്സുകാരൻ പിടിച്ചത്‌ പോക്‌സോ നിയമപ്രകാരം കുറ്റകരമായി കണക്ക്‌ കൂട്ടാനാവില്ലെന്ന്‌ മുബൈ ഹൈക്കോടതിയുടെ നാഗ്‌പൂർ ഡിവിഷൻ ബെഞ്ച്‌. പുഷ്‌പ ഗനേഡിവാല എന്ന വനിത ജഡ്‌ജാണിത്‌ വ്യക്‌തമാക്കിയത്‌.
വസ്‌ത്രത്തിനകത്ത്‌ കൈയിടുകയോ മുലയിൽ നേരിട്ട്‌ തൊടുകയോ ചെയ്യാത്തിടത്തോളം ഇത്‌ കുറ്റകരമല്ലത്രേ ! കൗമാരക്കാരിയായ ഒരു പെൺകുട്ടിയെ അനുവാദമില്ലാതെ അവളുടെ സ്വകാര്യഭാഗത്ത്‌ നേരിട്ടോ അല്ലാതെയോ തൊടുന്നത്‌ കുറ്റകരമല്ലെങ്കിൽ പിന്നെന്തിനാണ്‌ നാട്ടിൽ നിയമം?

സ്‌ത്രീശരീരത്തോട്‌ അപമര്യാദയായി പെരുമാറി എന്ന വകുപ്പ്‌ നിലനിൽക്കെ തന്നെ, ഇത്‌ ബാലികാപീഡനമായി കണക്കാക്കാൻ പറ്റില്ലെന്ന്‌ പറയുന്നത്‌ എത്ര വലിയ അശ്ളീലമാണ്‌ ! തൊലിയിൽ തൊലി തട്ടിയാൽ മാത്രമേ പീഡനമാകൂവെങ്കിൽ കുഞ്ഞുങ്ങളെ നിർബന്ധിച്ച്‌ ലൈംഗികദൃശ്യങ്ങളും മറ്റും കാണിക്കുന്നതിന്റെ നിർവചനമെന്താണ്‌? കുഞ്ഞുങ്ങളോടുള്ള ലൈംഗികകുറ്റകൃത്യങ്ങളുടെ വിശദീകരണം എന്താണിങ്ങനെ വക്കും അരികും തേഞ്ഞിരിക്കുന്നത്‌?

അനുവാദമില്ലാതെ മാറിന്‌ നേരെ നീളുന്ന കൈ തൊട്ട ഭാഗത്ത്‌ എത്ര മണിക്കൂർ ആ അറപ്പ്‌ കരിഞ്ഞ്‌ പറ്റിക്കിടക്കുമെന്ന്‌, ആയുസ്സിലെ എത്ര വർഷങ്ങൾ അയാളുടെ വഷളൻ ചിരിയിൽ ചത്തളിഞ്ഞ്‌ കിടക്കുമെന്ന്‌ ആലോചിക്കാനുള്ള ബുദ്ധി നിയമത്തിന്‌ കാണൂലായിരിക്കും. വസ്‌ത്രത്തിന്‌ മേൽ മാത്രം തൊട്ടാൽ കുഞ്ഞ്‌ എല്ലാം വളരെ പെട്ടെന്ന് മറക്കുമായിരിക്കും.
ഇന്ന് ദേശീയ ബാലികാദിനം കൂടിയാണത്രെ…!

Join Our WhatsApp Group

Trending

To Top
Don`t copy text!