നിശ്ചയം കഴിഞ്ഞതിനു പിന്നാലെ വസ്ത്രങ്ങൾ ഊരി പിടിച്ച് കൈയിൽ കുപ്പിയുമായി എലീന - മലയാളം ന്യൂസ് പോർട്ടൽ
Film News

നിശ്ചയം കഴിഞ്ഞതിനു പിന്നാലെ വസ്ത്രങ്ങൾ ഊരി പിടിച്ച് കൈയിൽ കുപ്പിയുമായി എലീന

ബിഗ്‌ബോസ് താരം എലീന പടിക്കലിന്റെ വിവാഹ നിശ്ചയം കഴിഞ്ഞിരിക്കുകയാണ്, ബിഗ് ബോസിൽ വച്ചാണ് തൻറെ പ്രണയത്തെക്കുറിച്ച് എലീന തുറന്നുപറഞ്ഞത്. 6 വര്‍ഷത്തെ പ്രണയം. ഇപ്പോഴും തനിക്ക് പുതുമയാണ്. അതിനിടയിൽ സംഭവങ്ങള്‍ ചിലതൊക്കെ ഉണ്ടായിട്ടുണ്ട്. വിവാഹത്തെ കുറിച്ച് ആദ്യം വീട്ടിൽ പറഞ്ഞപ്പോള്‍ പഠിക്ക് നിനക്ക് ആ പ്രായമല്ല എന്നാണ് അമ്മയും അപ്പനും പറഞ്ഞത്. ഞങ്ങള്‍ ബൈക്കിൽ കറക്കം, പാര്‍ക്കിൽ പോകൽ അങ്ങനെയൊന്നുമില്ലാത്ത പ്രണയമാണ്.

ഒരു ഹെൽത്തി റിലേഷൻഷിപ്പ്. അങ്ങനെ പഠനം തുടര്‍ന്നു. കോളേജ് അവസാന വര്‍ഷം ഒന്നുകൂടി വീട്ടിൽ സൂചിപ്പിച്ചു, രക്ഷയില്ല. അങ്ങനെ ബിഗ് ബോസിന് പോകും മുമ്പ് 2019ൽ ഒരു സര്‍പ്രൈസ് ഞാൻ വെച്ചിട്ടുണ്ടെന്ന് പറഞ്ഞാണ് പോയത്. അങ്ങനെ അവിടെ എല്ലാം പരസ്യമാക്കി തിരിച്ചെത്തിയപ്പോള്‍ വീട്ടിൽ വഴക്ക് ആയെന്നും എലീനപറഞ്ഞിരുന്നു.‘ഞാൻ രോഹിത്തിനെ ആദ്യം കണ്ടത് ബാംഗ്ലൂരിൽ വച്ചാണ്. എന്റെ ഫ്രണ്ടിന്റെ ഫ്രണ്ടാണ്. ഞാന്‍ ഡിഗ്രിക്കും രോഹിത് ബി.ടെക്കിനും പഠിക്കുകയായിരുന്നു. എന്റെ ഫ്രണ്ടിന്റെ വാട്സ് ആപ് ഡി.പിയിൽ എന്റെ ചിത്രം കണ്ട്, പരിചയമുണ്ടല്ലോ, ആരാ ? എന്നു ചോദിച്ചു.

ഞാനപ്പോൾ ആങ്കറിങ് ചെയ്യുന്നുണ്ട്. അങ്ങനെ രോഹിത് ഫ്രണ്ടിനെ കാണാൻ വന്നപ്പോൾ ഹായ് പറഞ്ഞു തുടങ്ങിയതാണ് എന്നാണ് താരം തന്റെ പ്രണയത്തെ കുറിച്ച് പറഞ്ഞിരുന്നത്, ‘ഒത്ത പൊക്കം, ചുള്ളൻ പയ്യൻ, സൽസ്വഭാവി…സുന്ദരനാണോ എന്നു ചോദിച്ചാൽ, നിങ്ങളുടെ കാഴ്ചപ്പാടിൽ എങ്ങനെയാണെന്ന് അറിയില്ല… പക്ഷേ, എനിക്കൊരു നല്ല മനുഷ്യനാണ്. അച്ഛനെയും അമ്മയെയും പോലെ എന്നെ സ്വാധീനിക്കാനാകുന്ന, എന്നെപ്പോലെ ഒരാൾ എന്നാണ് താരം തന്റെ ഭാവി ഭർത്താവിനെ കുറിച്ച് പറഞ്ഞത്  ഇപ്പോൾ താരത്തിന്റെ നിശ്ചയത്തിന്റെ ചില ഫോട്ടോ സോഷ്യൽ മീഡിയയിൽ കൂടുതൽ വൈറലായിരിക്കുകയാണ്. എൻഗേജ് ഡ്രസ്സ്‌ ഊരി പിടിച്ച്, കയ്യിൽ വിസ്കിയുമായി പ്രിയ താരം എലീനയുടെ ഫോട്ടോകളാണ് വൈറലായത്.

Join Our WhatsApp Group

Trending

To Top
Don`t copy text!