പ്രേക്ഷകര്‍ക്ക് എന്നെ ഇഷ്ടമല്ല എന്ന് എനിക്ക് അറിയാം! ഷൈന്‍ ടോം ചാക്കോ

മലയാളത്തിലെ ശക്തനായ യുവതാരമാണ് ഷൈന്‍ ടോം ചാക്കോ. ഓരോ കഥാപാത്രങ്ങളിലും വ്യത്യസ്തമാക്കാന്‍ ഷൈന്‍ ശ്രമിക്കാറുണ്ട്. നിലപാടുകള്‍ എല്ലാം തന്നെ തുറന്ന് പറഞ്ഞ് താരം രംഗത്തെത്താറുണ്ട്. നെഗറ്റീവ് ഷേയ്ഡ് ഉള്ള വേഷങ്ങള്‍ ആണ് മിക്കവാറും കിട്ടാറുള്ളത്.…

മലയാളത്തിലെ ശക്തനായ യുവതാരമാണ് ഷൈന്‍ ടോം ചാക്കോ. ഓരോ കഥാപാത്രങ്ങളിലും വ്യത്യസ്തമാക്കാന്‍ ഷൈന്‍ ശ്രമിക്കാറുണ്ട്. നിലപാടുകള്‍ എല്ലാം തന്നെ തുറന്ന് പറഞ്ഞ് താരം രംഗത്തെത്താറുണ്ട്. നെഗറ്റീവ് ഷേയ്ഡ് ഉള്ള വേഷങ്ങള്‍ ആണ് മിക്കവാറും കിട്ടാറുള്ളത്. അപ്പോള്‍ കഥാപാത്രത്തിന്റെ മാനറിസങ്ങളില്‍ വ്യത്യസ്തത കൊണ്ടുവരാന്‍ ശ്രമിക്കാറാണെന്ന് ഷൈന്‍ പറയുന്നു.

കണ്ണുകളിലാണ് അഭിനയം വരേണ്ടത് എന്ന് വിശ്വസിക്കുന്ന ആളാണ് താന്‍ എന്ന് ഷൈന്‍ പറഞ്ഞു. സംവിധായകന്റെയും തിരക്കഥാകൃത്തിന്റെയും റഫറന്‍സില്‍ ആണ് കഥാപാത്രത്തെ നടന്‍ സ്വീകരിക്കുന്നത് എങ്കിലും കഥാപാത്രത്തോട് അഭിനേതാവിനും സമര്‍പ്പണം ഉണ്ടാകണമെന്നും താരം പറഞ്ഞു.

വ്യത്യസ്തമായ കഥാപാത്രങ്ങള്‍ നമ്മള്‍ അവരിലേയ്ക്ക് എത്തുന്ന രീതിയ്ക്ക് അനുസരിച്ചാണ് രൂപപ്പെടുന്നത്. വ്യത്യസ്തനാകണം എന്ന് നമ്മള്‍ ആഗ്രഹിച്ചതുകൊണ്ട് മാത്രം കാര്യമില്ലെന്നും ഷൈന്‍ പറഞ്ഞു. എഴുത്തുകാരന്‍ മുതല്‍ സംവിധായകന്‍ വരെ എല്ലാവര്‍ക്കും അതില്‍ വലിയ പങ്ക് ഉണ്ട്. കിട്ടുന്ന കഥാപാത്രങ്ങള്‍ നേരത്തെ ചെയ്തതില്‍ നിന്ന് വ്യത്യസ്തമാക്കാന്‍ പരമാവധി ശ്രമിക്കാറുണ്ട്.

ആളുകള്‍ക്ക് എന്നെ വലിയ ഇഷ്ടമൊന്നുമല്ല എന്ന് എനിക്ക് അറിയാം. ആ ബോധ്യം
എപ്പോഴും ഉണ്ട്. അഭിനയം ഒരു ട്രിക്കാണ്. കഥയില്‍ പറയുന്ന കാര്യം കൃത്യമായി അനുഭവിപ്പിക്കാന്‍ കഴിയുന്ന ആ ട്രിക്ക് പഠിച്ചാല്‍ പിന്നെ കാര്യങ്ങള്‍ എല്ലാം എളുപ്പമാണെന്നും ഷൈന്‍ വ്യക്തമാക്കുന്നു.

എന്നാല്‍ അഭിനയം ഓര്‍ഗാനിക് ആയി വരുന്നവരും ഉണ്ട്. എന്നാല്‍ ഞാന്‍ അത് ബോധപൂര്‍വ്വം ചെയ്യുന്നത് തന്നെയാണ്. നേരത്തെ പറഞ്ഞ ആ ‘ട്രിക്ക്’ പഠിച്ചാല്‍ പിന്നെ എല്ലാം എളുപ്പമാണ്. പിന്നെ കഥാപാത്രത്തിന് വേണ്ട സ്വയം സമര്‍പ്പണം എന്ന പരിപാടി നടന്‍ തന്നെ ചെയ്യേണ്ട കാര്യമാണെന്നും ഷൈന്‍ പറഞ്ഞു.

ഷൈന്‍ ടോം ചാക്കോ പ്രധാന കഥാപാത്രമായ പുതിയ ചിത്രം ‘വിചിത്രം’ തിയേറ്ററുകളില്‍ എത്തിയിരിക്കുകയാണ്. ഷൈനിന്റേതായി ഇനി വരാനിരിക്കുന്ന ചിത്രം നിര്‍മല്‍ സഹദേവ് സംവിധാനം ചെയ്യുന്ന ‘കുമാരി’ ആണ്.

ഇതിഹാസയിലൂടെയാണ് താരം പ്രേക്ഷകശ്രദ്ധ നേടിയത്. ശേഷം ‘ഇഷ്‌കി’ലെ ആല്‍വിന്‍, ‘ഭീഷ്മപര്‍വ’ത്തിലെ പീറ്റര്‍, ‘കുറുപ്പി’ലെ ഭാസിപ്പിള്ള, ‘തല്ലുമാല’യിലെ റെജി തുടങ്ങിയ കഥാപാത്രങ്ങള്‍ എല്ലാം ഏറെ ശ്രദ്ധ നേടിയിരുന്നു.