എയര്‍ ഇന്ത്യ ഇന്ത്യയുടേതല്ലേ? കോക്പിറ്റില്‍ കയറിയപ്പോഴാണ് നമ്മള്‍ അന്യരാണെന്ന് മനസ്സിലായത്- ഷൈന്‍ ടോം ചാക്കോ

മലയാളത്തിലെ യുവതാരങ്ങളില്‍ ശ്രദ്ധേനാണ് ഷൈന്‍ ടോം ചാക്കോ. സഹസംവിധായകനായി കരിയര്‍ തുടങ്ങി, സഹനടനായും നടനായും ഷൈന്‍ കഴിവ് തെളിയിച്ചുകഴിഞ്ഞു. അടുത്തിടെയാണ് താരം വിമാനത്തിന്റെ കോക്ക്പിറ്റില്‍ കയറിയ സംഭവം വിവാദമായിരുന്നു. വളരെ ഗുരുതരമായി തെറ്റായിരുന്നിട്ടും വളരെ…

മലയാളത്തിലെ യുവതാരങ്ങളില്‍ ശ്രദ്ധേനാണ് ഷൈന്‍ ടോം ചാക്കോ. സഹസംവിധായകനായി കരിയര്‍ തുടങ്ങി, സഹനടനായും നടനായും ഷൈന്‍ കഴിവ് തെളിയിച്ചുകഴിഞ്ഞു. അടുത്തിടെയാണ് താരം വിമാനത്തിന്റെ കോക്ക്പിറ്റില്‍ കയറിയ സംഭവം വിവാദമായിരുന്നു. വളരെ ഗുരുതരമായി തെറ്റായിരുന്നിട്ടും വളരെ ഹാസ്യം കലര്‍ന്ന മറുപടിയായിരുന്നു അന്ന് താരം നല്‍കിയിരുന്നത്.

അവര്‍ വിമാനം പറത്തുന്നുണ്ടോ എന്ന് നോക്കാനായിരുന്നു എന്നായിരുന്നു ഷൈന്റെ മറുപടി. ഇപ്പോഴിതാ വീണ്ടും ഇക്കാര്യത്തില്‍ പ്രതികരിച്ചിരിക്കുകയാണ് ഷൈന്‍. പുതിയ അഭിമുഖത്തിലാണ് താരം മറുപടി നല്‍കിയിരിക്കുന്നത്. ക്ലബ്ബ് എഫ് എമ്മിന്റെ സ്റ്റാര്‍ ജാം പരിപാടിയില്‍ ആയിരുന്നു നടന്‍ മറുപടി പറഞ്ഞത്.

‘പറത്താന്‍ അറിയുന്നവരാണോ ഇത് പറത്തുന്നതെന്ന് പരിശോധിക്കാനാണ് ഞാന്‍ കോക്പിറ്റില്‍ കയറിയത്. കാശ് കൊടുക്കുന്നതല്ലേ?. എയര്‍ ഇന്ത്യ നമ്മള്‍ ഇന്ത്യയുടേതാണെന്നല്ലേ വിചാരിക്കുന്നത്. കോക്പിറ്റിനകത്ത് കയറിയപ്പോഴാണ് നമ്മളൊക്കെ അന്യരെന്ന് മനസിലാവുന്നത് എന്ന് താരം പറയുന്നു.

പൈലറ്റ് തലചുറ്റിയെങ്ങാനും കിടക്കുകയാണെങ്കില്‍ വെള്ളം തളിക്കണ്ടേ?. അപ്പോഴും കയറാന്‍ പാടില്ലെന്നും പറഞ്ഞ് എല്ലാവരും പുറത്തുനിന്നാല്‍ മതിയോ?. പൈലറ്റല്ലാത്ത ആളുകളൊക്കെ അതിനകത്ത് കയറുന്നത് ഞാന്‍ കണ്ടിട്ടുണ്ട്. അവര്‍ക്കൊന്നും പ്രശ്നം ഇല്ലല്ലോ?’, എന്നായിരുന്നു ഷൈന്റെ മറുപടി.

കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ ആയിരുന്നു ഷൈന്‍ ടോം വിമാനത്തിന്റെ കോക്പിറ്റില്‍ കയറിയത് വിവാദമായിരുന്നത്. ദുബായ് വിമാനത്താവളത്തിലായിരുന്നു സംഭവം. ഷോയില്‍ പങ്കെടുത്ത് തിരിച്ചുവരുമ്പോഴായിരുന്നു നടന്റെ സാഹസം. ശേഷം അബദ്ധത്തില്‍ സംഭവിച്ചതാണെന്ന വിശദീകരണത്തില്‍ താരത്തിനെ വിട്ടയയ്ക്കുകയായിരുന്നു.